ADVERTISEMENT

ഉദരസംബന്ധ രോഗങ്ങളിൽ ഗ്യാസ് (Gas Trouble) ഒരു പ്രധാന രോഗലക്ഷണമാണ്. ഗ്യാസ് അധികം കണ്ടുവരുന്നത് എപ്പോഴും ഉമിനീർ ഇറക്കിക്കൊണ്ടിരിക്കുന്നവരിലും ഏമ്പക്കം വിടാൻ ശ്രമിക്കുന്നവരിലുമാണ്. വയറിൽ ഗ്യാസ് അധികമുള്ളതായി തോന്നുമ്പോൾ അത് സ്ഥിതി ചെയ്യുന്നത് കുടലിലാണ്. പ്രത്യേകിച്ചും വൻകുടലിൽ. അത് ആമാശയത്തിൽ ആണെന്ന് തെറ്റിദ്ധരിച്ചാണ് ഏമ്പക്കം വരുത്തുവാൻ പണിപ്പെടുന്നത്. ആമാശയത്തിൽ എപ്പോഴും ആഹാരപദാർഥങ്ങൾക്കു മുകളിലായി ഗ്യാസ് ഉണ്ട്. 

ഉത്കണ്ഠ, പിരിമുറുക്കം, ടെൻഷൻ ഇവ അധികമുള്ളവരിലാണ് ഗ്യാസ് കൂടുതലായി കണ്ടു വരുന്നത്. ദീർഘശ്വാസം വിട്ടതിനു ശേഷം ഉമിനീർ ഇറക്കിയാൽ വായുവും കൂടി അന്നനാളത്തിലേക്കു വലിച്ചെടുക്കപ്പെടുവാൻ സാധ്യതയുണ്ട്. വയറിൽ ആസിഡിന്റെയും അൾസറിന്റെയും ഭാഗമായും ഇതു ചിലപ്പോൾ സംഭവിക്കുന്നുണ്ട്. വൻകുടലിൽ അണുക്കൾ ധാരാളമുണ്ട്. പക്ഷേ, ചെറുകുടലിലും ആമാശയത്തിലും അണുക്കൾ കാണുന്നില്ല. പക്ഷേ, അൾസർ കാരണമാകാറുള്ള എച്ച് പൈലോറൈ (H Pylori) ബാക്ടീരിയ കാണുന്നുണ്ട്. 

അധികം കൊഴുപ്പുള്ള ആഹാരം കഴിച്ചാലും ആമാശയത്തിൽ നിന്ന് ആഹാരം നീങ്ങുവാൻ താമസിക്കുന്നതു കൊണ്ടും പൊതുവേ ഗ്യാസ് കെട്ടിക്കിടക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. ഗ്യാസ് അധികം കെട്ടിക്കിടക്കുന്നത് വൻകുടലിലാണ്. ഇടതു വശത്ത് ഹൃദയത്തിനു താഴെയായി കെട്ടിക്കിടന്നാൽ വേദനയും കഴപ്പും അവിടെനിന്നു മുകളിലേക്കും നെഞ്ചിലേക്കും വ്യാപരിച്ചേക്കാം. പ്രായം ചെന്നവരിൽ ഹൃദയസ്തംഭനമാണോ എന്നു പോലും സംശയിക്കപ്പെട്ടേക്കാം. പരിപ്പ്, പയർവർഗങ്ങൾ, കാബേജ്, പച്ചക്കപ്പ, കിഴങ്ങുവർഗങ്ങൾ, ചക്കക്കുരു ഇവയൊക്കെയും ചിലരിൽ ഗ്യാസ് കുഴപ്പം ഉണ്ടാക്കുന്നുണ്ട്. 

വ്യായാമം പതിവായി ചെയ്യുന്നതു ഗുണം ചെയ്യും. ഗ്യാസ് മലം പോകുന്നതോടെ കൂടെ പോയി പിന്നീട് ശല്യപ്പെടുത്താതിരിക്കും.

Content Summary : What are the symptoms for gastric problem?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com