ആഘോഷത്തോടെ ഓടാം ബോൺ സാന്തേ മാരത്തണിൽ; ടീ ഷർട്ട് വാങ്ങാൻ റെഡിയല്ലേ...
Mail This Article
കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം മലയാള മനോരമ ബോൺ സാന്തേ മാരത്തണിൽ ഉഷാറായി ഓടാൻ നിങ്ങൾ തയാറെടുത്തപ്പോഴാണല്ലോ തുലാമഴ വില്ലനായത്. മേയ് 29 നു നടക്കേണ്ടിയിരുന്ന മാരത്തൺ ഇപ്പോഴിതാ ജൂലൈ 3 നു നടക്കുകയാണ്. അല്ലെങ്കിലും നല്ല കാര്യങ്ങൾക്കായി കുറച്ച് കാത്തിരിക്കുന്നതിലും ഒരു രസമുണ്ടല്ലോ. മഹാമാരിയോടും പ്രകൃതി ദുരന്തങ്ങളോടും പോരാടി കേരളം സ്വന്തം കാലിൽ ചുവടുറപ്പിച്ചു തുടങ്ങിയതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട്, കേരളത്തിൽ നിന്നുള്ള രാജ്യാന്തര ഐടി കമ്പനിയായ ഐബിഎസിന്റെ സഹകരണത്തോടെ മലയാള മനോരമ സംഘടിപ്പിക്കുന്ന ബോൺ സാന്തേ മാരത്തൺ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നീ മൂന്നു ജില്ലകളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. പങ്കെടുക്കുന്നവർ രാവിലെ 5.30 നു റിപ്പോർട്ട് ചെയ്യണം.
ബോൺ സാന്തേ മാരത്തണിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തവർക്ക് മൽസരത്തിന് അണിയാനുള്ള ടീഷർട്ട് ഉടൻ വാങ്ങാം. ജൂൺ 30 മുതൽ ജൂലൈ 2 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 നും 6 നും ഇടയിൽ മലയാള മനോരമയുടെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഓഫിസുകളിൽനിന്ന് ടീഷർട്ട് സ്വീകരിക്കാം. ടീഷർട്ട് വാങ്ങാനെത്തുമ്പോൾ, മാരത്തണിൽ റജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച കൺഫർമേഷൻ മെസേജ് കൂടി കാണിക്കാൻ മറക്കരുത്.
മാരത്തണിൽ പങ്കെടുക്കുന്നവർക്കായി ബ്രേക്ക്ഫാസ്റ്റ്, സൗജന്യ മെഡിക്കൽ പരിശോധന എന്നിവയും ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഹെൽത്ത് പാർട്‌ണർ പിആർഎസ് ഹോസ്പിറ്റലും കൊച്ചിയിലെ ഹെൽത്ത് പാർട്‌ണർ സംഗീത് ഹോസ്പിറ്റലും കോഴിക്കോട് ജില്ലയിലെ ഹെൽത്ത് പാർട്ണർ ആസ്റ്റർമിംമ്സുമാണ്. ഹൈജീൻ പാർട്ണർ ഹീൽ ആണ്. റിഫ്രഷ്മെന്റ് പാർട്ണർ ഹോട്ടൽ പാരഗൺ, കോഴിക്കോട് ആണ്. മാരത്തണിൽ പങ്കെടുക്കുന്നതു സംബന്ധിച്ചുള്ള സംശയ നിവാരണത്തിന് യഥാക്രമം ഈ നമ്പറുകളിൽ ബന്ധപ്പെടാം. 9746401709 (കോഴിക്കോട്), 9995960500 (കൊച്ചി), 8848308757 (തിരുവനന്തപുരം).
അഞ്ചു കിലോമീറ്റർ, 10 കിലോമീറ്റർ ഫൺ റൺ ആണ് മാരത്തണിന്റെ ഹൈലൈറ്റ്. കുടുംബത്തോടൊപ്പം ഉത്സവപ്രതീതിയോടെ മാരത്തണിൽ പങ്കെടുക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനത്തെത്തുന്നവരെ കാത്ത് മെഡലും സർട്ടിഫിക്കറ്റും ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങളാണുള്ളത്. യഥാക്രമം 20000, 10000, 5000 രൂപ വീതം ക്യാഷ് പ്രൈസുകളും ലഭിക്കും.
Content Summary : Count down begins - Malayala manorama bonne sante marathon