ADVERTISEMENT

കരളിനെ ബാധിക്കുന്ന ഗുരുതരരോഗമാണ് ലിവര്‍ സിറോസിസ്. പൂർണമായും ക്ഷതം സംഭവിച്ചു കഴിഞ്ഞാൽ കരളിനെ പഴയപടി ആക്കുക പ്രയാസമാണ്. എന്നാൽ സമയത്ത് കണ്ടെത്തിയാൽ രോഗം ഗുരുതരമാകാതെ, കരളിന് കൂടുതൽ ക്ഷതം ഏൽക്കാതെ തടയാനും സാധിക്കും. 

 

ലിവർ സീറോസിസ് നിയന്ത്രിക്കാൻ ഏറ്റവും പ്രധാനം ഭക്ഷണവും ജീവിതരീതിയും ആണ്. ഭക്ഷണത്തിന്റെ കാര്യമെടുത്താൽ, ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് രോഗം ഗുരുതരമാകാതെ സഹായിക്കും. 

 

∙സോഡിയം : സോഡിയം, സീറോസിസ് രോഗികൾക്ക് ഹാനികരമാണ്. അതുകൊണ്ടു തന്നെ ഉപ്പു കൂടിയ ഭക്ഷണങ്ങൾ നിയന്ത്രിക്കുക എന്നത് ഏറെ പ്രധാനമാണ്. വീട്ടിൽ ഭക്ഷണം പാകം ചെയ്യുമ്പോഴും ഉപ്പിന്റെ അളവ് കൂടാതെ ശ്രദ്ധിക്കണം.

 

∙പായ്ക്കറ്റ് ഫുഡ് : പാക്കേജ്ഡ് ഭക്ഷണങ്ങളിൽ വളരെ കൂടിയ അളവില്‍ ഉപ്പും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇവ സീറോസിസ് രോഗികൾക്ക് അങ്ങേയറ്റം അനാരോഗ്യകരമാണ്. ഇത്തരം പാക്കേജ് ഫുഡ് കരളിന്റെ നാശത്തിനു കാരണമാകുകയും കരളിന്റെ പ്രവർത്തനം നിലയ്ക്കാൻ കാരണമാകുകയും ചെയ്യും. 

 

∙മദ്യം : ലിവർ സീറോസിസ് രോഗികൾ ഒഴിവാക്കേണ്ട ഒന്നാണിത്. അമിതമദ്യപാനം ആണ് ലിവർ സീറോസിസ് വരാനുള്ള ഒരു കാരണം. അതുകൊണ്ടു തന്നെ കരൾ രോഗികള്‍ മദ്യം പൂർണമായും ഒഴിവാക്കണം. 

 

∙ബേക്ക് ചെയ്ത ഭക്ഷണം : ബ്രഡ്, ബിസ്ക്കറ്റ് തുടങ്ങിയ ബേക്ക് ചെയ്ത ഭക്ഷണ പദാർഥങ്ങളിൽ കൂടിയ അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം ഭക്ഷണങ്ങൾ നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്.

 

English Summary : How to Follow a Liver Cirrhosis Diet.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com