ADVERTISEMENT

പാമ്പിനെ നേരിൽ കണ്ടാൽ വിഷമുള്ളതാണോ അല്ലയോ എന്നു വിദഗ്ധ ഡോക്ടർക്കു തിരിച്ചറിയാൻ സാധിക്കും. അതല്ലാതെ പാമ്പിനെ കാണുന്നതുകൊണ്ട് ചികിത്സയിൽ പ്രത്യേകിച്ചു ഗുണമൊന്നുമില്ല. ഏതു പാമ്പാണു കടിച്ചതെങ്കിലും പോളിവെനം (ഒന്നിലധികം വിഷം ചേർന്നത്) ആണ് പ്രതിവിധി. അല്ലാതെ ഓരോ പാമ്പിനും പ്രത്യേകം പ്രത്യേകം പ്രതിവിഷം ഇല്ല.

 

Snake bites - First aid, treatment and symptoms
Representative Image. Microgen / Shutterstock.com

പാമ്പു കടിയേറ്റാൽ  (Snake Bite) എത്രയും വേഗം തീവ്രപരിചരണ സൗകര്യമുള്ള ആശുപത്രിയിലെത്തിക്കണം. മിക്കപ്പോഴും  കടിയേറ്റയാൾ നന്നായി പേടിച്ചിട്ടുണ്ടാകും. അത്യാഹിത സന്ദർഭങ്ങളിൽ ശരീരത്തിലൂടെ അഡ്രിനാലിൻ ഹോർമോണിന്റെ കുത്തൊഴുക്കുണ്ടാകും. ഇത് ശരീരത്തിലെ ആകെ രക്തഓട്ടം വർധിപ്പിക്കും. അതായത് പേടികൊണ്ടു വിഷം ശരീര മെമ്പാടും വേഗം വ്യാപിക്കും. അതുകൊണ്ട് ആദ്യം ചെയ്യേണ്ടത് കടിയേറ്റയാളെ  ആശ്വസിപ്പിച്ചിരുത്തുകയാണ്. നടക്കുകയോ ഓടുകയോ ചെയ്യാൻ അനുവദിക്കരുത്.

 

ഇലാസ്റ്റിക് ബാൻഡേജ് കെട്ടാം.

 

കടിയേറ്റതിനു മുകളിലായി തുണി മുറുക്കിക്കെട്ടുന്നതും മുറിവുണ്ടാക്കി രക്തം വാർത്തുകളയുന്നതും ദോഷകരമായേക്കാം. പകരം ഇലാസ്റ്റിക് ബാൻഡേജ് കൊണ്ട് മുറിവിനു മുകളിലായി കെട്ടാം. അതാകുമ്പോൾ ഞാരമ്പു വല്ലാതെ മുറുകി രക്തപ്രവാഹം തടസ്സമാകില്ല. ഒടിവിനൊക്കെ കെട്ടുന്നതുപോലെ കടിയേറ്റ ശരീരഭാഗം സ്പ്ലിന്റ് വച്ച് അനങ്ങാതെ സൂക്ഷിക്കാം. കടിയേറ്റയാൾക്ക് ഭക്ഷണമോ വെള്ളമോ കൊടുക്കുന്നതു മനുഷ്യത്വപരമാണെങ്കിലും അതു പിന്നീടുള്ള ചികിത്സയെ തടസ്സപ്പെടുത്താനോ വൈഷമ്യങ്ങൾ സൃഷ്ടിക്കാനോ ഇടയാകാം. മൂർഖൻ പോലുള്ളവയുടെ വിഷം തലച്ചോറിനെയാണു ബാധിക്കുക. ഇതു ബോധം പോവുക, ശ്വാസോച്ഛ്വാസത്തിനു വൈഷമ്യം വരിക എന്നിവയ്ക്കിടയാക്കാം. ചിലപ്പോൾ വെന്റിലേറ്ററിൽ വയ്ക്കേണ്ടിവരും. കഴിച്ച ഭക്ഷണം അബോധാവസ്ഥയിൽ ഛർദിച്ചാൽ അതു കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കും. വേനലിൽ പാമ്പുശല്യം കൂടാനിടയുണ്ട്. വടികുത്തി ഒച്ച കേൾപ്പിച്ചോ ചെരുപ്പ് തറയിൽ അമർത്തിച്ചവിട്ടിയോ നടക്കുക. വീട്ടുമുറ്റത്തും പരിസരത്തും മാലിന്യങ്ങൾ തള്ളുന്നത് എലികൾ പോലുള്ളവ പെരുകാനും പാമ്പുകളെ ആകർഷിക്കാനുമിടയാക്കും. അത് ഒഴിവാക്കുക.

 

Content Summary : Snake bites - First aid, treatment and symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com