ശരീരദുർഗന്ധത്തിനു കാരണം ഭക്ഷണമോ?
Mail This Article
ശരീരദുര്‍ഗന്ധം പലരെയും വിഷമിപ്പിക്കുന്ന ഒന്നാണ്. ദുർഗന്ധത്തിനു കാരണം വിയർപ്പുനാറ്റമല്ല. മറിച്ച് ചര്‍മത്തിലെ ബാക്ടീരിയകൾ വിയർപ്പുമായി കലരുമ്പോഴാണ് ദുർഗന്ധം ഉണ്ടാകുന്നത്. നല്ലതും ചീത്തയുമായ ബാക്ടീരിയ ഉള്ളതുകൊണ്ട് ശരീരദുർഗന്ധവും വ്യത്യസ്തമായിരിക്കും. ഹോർമോൺ വ്യതിയാനം, ചില മരുന്നുകളുടെ ഉപയോഗം, പ്രമേഹം, കരൾ രോഗം, തൈറോയ്ഡ് തുടങ്ങിയ രോഗാവസ്ഥകൾ, ഇതുകൂടാതെ നാം കഴിക്കുന്ന ഭക്ഷണം എന്നിവയാണ് ശരീരദുർഗന്ധം ഉണ്ടാകാന്‍ കാരണം.
നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരഗന്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണമായി സൾഫർ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരദുർഗന്ധത്തിന് കാരണമാകും. ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുക വഴി ഒരു പരിധിവരെ ശരീരദുർഗന്ധം കുറയ്ക്കാൻ സാധിക്കും. ശരീരദുർഗന്ധം ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ ചിലത് ഇതാണ്
1. ഉള്ളി
ഉള്ളിയിൽ സൾഫ്യൂരിക് ആസിഡ് ധാരാളം ഉണ്ട്. ഇത് ചർമത്തിലെ വിയർപ്പുമായി ചേർന്ന് അത്ര സുഖകരമല്ലാത്ത ഗന്ധം ശരീരത്തിനുണ്ടാക്കും.
2. വെളുത്തുള്ളി
വെളുത്തുള്ളിയുടെ ആന്റിബാക്ടീരിയൽ ഗുണങ്ങൾ ആകാം ഒരു പ്രത്യേക ശരീരഗന്ധം വരാൻ കാരണം.
3. ഉലുവ
ജീരകം, ഉലുവ തുടങ്ങിയവ മെറ്റബോളിസം വേഗത്തിലാക്കാൻ സഹായിക്കും. എന്നാൽ ശരീരദുർഗന്ധത്തിനും ഇവ കാരണമാകും.
4. മദ്യം
മദ്യപാനം മൂലവും ശരീരദുർഗന്ധം ഉണ്ടാകാം. കഴിക്കുന്ന മദ്യത്തിൽ അധികവും കരൾ, അസെറ്റിക് ആസിഡ് ആയി മാറ്റുന്നു. ചിലത് വിയർപ്പിലൂടെയും ശ്വാസത്തിലൂടെയും പുറന്തള്ളപ്പെടുന്നു.
5. കാപ്പി
കാപ്പി ഉൾപ്പെടെ കഫീൻ അടങ്ങിയ എല്ലാ പാനീയങ്ങളും ശരീരഗന്ധത്തിനു കാരണമാകും.
Content Summary: Foods That Can Make You Smell Bad