വൈറ്റമിൻ ബി 12 അഭാവം; ഈ നിശ്ശബ്ദ സൂചനകൾ ഒരിക്കലും അവഗണിക്കരുത്
Mail This Article
ശരീരത്തിലെ നാഡീ കോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യത്തോടെ സംരക്ഷിക്കുന്ന പ്രധാനപ്പെട്ട പോഷണമാണ് വൈറ്റമിൻ ബി 12. കോശങ്ങളിലെ ജനിതക സാമഗ്രിയായ ഡിഎൻഎയുടെ നിർമാണത്തിൽ വൈറ്റമിൻ ബി12 ശരീരത്തെ സഹായിക്കുന്നു. ഇതിന്റെ അഭാവം പലവിധത്തിലുള്ള ശാരീരികവും മാനസികവും നാഡീവ്യൂഹപരവുമായ പ്രശ്നങ്ങളിലേക്ക് നയിക്കാം.
ഭക്ഷണത്തിൽ ആവശ്യത്തിന് വൈറ്റമിൻ ബി 12 ഇല്ലാത്ത അവസ്ഥ, വയറിന്റെ ഭിത്തികളിൽ നീര് വയ്ക്കുന്ന ഗ്യാസ്ട്രിറ്റിസ്, പെർണീഷ്യസ് അനീമിയ, ദഹനപ്രശ്നങ്ങൾ, മദ്യപാനം എന്നിവയെല്ലാം വൈറ്റമിൻ ബി 12 അഭാവത്തിലേക്ക് നയിക്കാറുണ്ട്.
അമിതമായ ക്ഷീണം, മനംമറിച്ചിൽ, ഛർദി, അതിസാരം, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ, വായിലും നാക്കിലും പഴുപ്പ്, ചർമത്തിന് മഞ്ഞനിറമാകൽ എന്നിവയെല്ലാം വൈറ്റമിൻ ബി 12 അഭാവത്തിന്റെ ലക്ഷണങ്ങളാണ്.
വൈറ്റമിൻ ബി12 അഭാവം രൂക്ഷമാകുമ്പോൾ ലക്ഷണങ്ങളും കൂടുതൽ സങ്കീർണമാകും. കാഴ്ച നഷ്ടം, കൈയിലും കാലിലും മരവിപ്പും തരിപ്പും, ബ്രെയ്ൻ ഫോഗ്, മൊത്തത്തിൽ ഒരു ആശയക്കുഴപ്പം, സംസാരിക്കാൻ ബുദ്ധിമുട്ട്, വിഷാദരോഗം, പെട്ടെന്ന് ദേഷ്യം വരൽ, പെരുമാറ്റത്തിൽ വ്യതിയാനങ്ങൾ എന്നിവ ഈ ഘട്ടത്തിൽ ഉണ്ടാകാം.
മുട്ട, ഫോർട്ടിഫൈ ചെയ്ത ധാന്യങ്ങൾ, പാൽ, യോഗർട്ട്, ബീഫ്, സാൽമൺ, കരൾ, ചൂര, ചീസ്, മത്തി, പാലുൽപന്നങ്ങൾ, സോയ മിൽക്ക്, പന്നിയിറച്ചി, അവക്കാഡോ എന്നിവയെല്ലാം വൈറ്റമിൻ ബി 12 ന്റെ സമ്പന്ന സ്രോതസ്സുകളാണ്.
Content Summary: Vitamin B12 Deficiency: Silent Signs And Symptoms