നിങ്ങളുടെ അന്തര്‍ലീന സിദ്ധികള്‍ തിരിച്ചറിഞ്ഞ് ജീവിത ലക്ഷ്യം കൈവരിക്കാം; ഡോ. സജീവ് നായരുടെ റൈസ് അപ്പ് പ്രോഗ്രാം കൊച്ചിയിലും ദുബായിലും
Mail This Article
നിങ്ങളുടെ ഉളളില്‍ ഉറങ്ങിക്കിടക്കുന്ന അനന്തമായ കഴിവുകള്‍ കണ്ടെത്താന്‍ താല്‍പര്യമുണ്ടോ? ദ്രുതഗതിയിലുള്ള പരിവര്‍ത്തനമാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? എങ്കില്‍ കൊച്ചിയിലും ദുബായിലുമായി നടക്കാനിരിക്കുന്ന പ്രമുഖ ലൈഫ് ട്രാന്‍സ്ഫര്‍മേഷന്‍ കോച്ച് ഡോ. സജീവ് നായര്‍ നേതൃത്വം നല്‍കുന്ന റൈസ് അപ്പ് (Rise Up) പ്രോഗ്രാം നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായി ഒട്ടനവധിപ്പേരുടെ സമ്പൂര്‍ണ മാറ്റത്തിന് വഴിയൊരുക്കിയ റൈസ് അപ്പ് പ്രോഗ്രാം അനുഭവിച്ചറിഞ്ഞവര്‍ക്ക് കൂടുതല്‍ വിശദീകരണത്തിന്‍റെ ആവശ്യമുണ്ടാകില്ല.
സ്വയം സഹായിക്കുക- ആഗോളതലത്തില്‍ മാറ്റം ആഗ്രഹിക്കുന്ന വ്യക്തികള്‍ ജീവിതപരിവര്‍ത്തനത്തിനായി പ്രയോജനപ്പെടുത്തുന്ന പ്രധാന ഉപാധിയാണ് സ്വയം ചെയ്യുക (ഉഛ കഠ ഥഛഡഞടഋഘഎ) എന്നത്. ലൈഫ് കോച്ചുകള്‍, പുസ്തകങ്ങള്‍, വെബ്സൈറ്റ്, ഉപദേശകര്‍, മൊബൈല്‍ ആപ്പ് എന്നിവയുടെ സഹായത്താല്‍ ഇന്ന് ലോകത്ത് ഒട്ടനവധിപ്പേര്‍ മാറ്റത്തിനായി ഈ ഉപാധി സ്വീകരിക്കുന്നുണ്ട്. ഇവയെല്ലാം വ്യക്തമാക്കുന്നത് സ്വയം സഹായമെന്ന മന്ത്രത്തിന്‍റെ പ്രസക്തിയും വ്യാപ്തിയുമാണ്. എന്നാല്‍ ഇവയെല്ലാം നാം എങ്ങനെ പിന്തുടരുന്നു എന്നതിനെ ആശ്രയിച്ചാണ് ഫലം എന്ന് മാത്രം. ഇവിടെയാണ് ഡോ. സജീവ് നായരുടെ റൈസ് അപ്പ് പ്രോഗ്രാം ശ്രദ്ധേയമാകുന്നത്.
ജീവിതത്തില്‍ സമ്പൂര്‍ണമാറ്റം ആഗ്രഹിക്കുന്ന വ്യക്തിക്ക് ഒരു ദിവസത്തെ പ്രോഗ്രാമിലൂടെ സമ്പൂര്‍ണ പരിവര്‍ത്തനം സാധ്യമാക്കി ജീവിതത്തില്‍ ഉന്നതികളിലേക്ക് കുതിക്കാന്‍ സാധിക്കുമെങ്കിലോ? ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ആ മനോഹര നിമിഷത്തെക്കുറിച്ച്. നിങ്ങളുടെ സ്വഭാവത്തിലും ചിന്തയിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ജീവിത വിജയം നേടാന്‍ പ്രാപ്തമാക്കുവാന്‍ നിങ്ങളെ സഹായിക്കുകയാണ് റൈസ് അപ്പ് ചെയ്യുന്നത്. വെറും മോട്ടിവേഷന്‍ കഥകളും സംഭാഷണങ്ങളുമല്ല റൈസ് അപ്പില്‍ നടപ്പാക്കുന്നത്. മറിച്ച്, നിങ്ങളുടെ ഉള്ളിലുള്ള അതിര് നിശ്ചയിക്കാനാവാത്ത പ്രാപഞ്ചികശക്തികളെ തിരിച്ചറിഞ്ഞുകൊണ്ട് ജീവിതത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതിനായി പുതിയ ഗവേഷണഫലങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്- ശരീരം -ആത്മാവ് എന്നീ മൂന്ന് തലങ്ങളെയും ഒരുമിച്ച് കൊണ്ടുവന്ന് മികച്ച ഒരു ജീവിതാനുഭവം സാധ്യമാക്കുകയാണ്.
എന്നാല്‍ ഇത് നിലവിലുണ്ടെങ്കില്‍പ്പോലും ആര്‍ക്കാണ് ഈ രീതിയില്‍ ഒരു വ്യക്തിയെ സമ്പൂര്‍ണമായി പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കുക? ഒരു ഡോക്ടര്‍ക്കോ, സൈക്കോളജിസ്റ്റിനോ അല്ലെങ്കില്‍ ജീവിത മാറ്റത്തിന് ചെറിയ പങ്ക് വഹിക്കുന്ന മോട്ടിവേഷണല്‍ സ്പീക്കര്‍മാര്‍, ബിസിനസ് ഗുരുക്കന്മാര്‍, കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്‍റുമാര്‍, ഫിറ്റ്നസ് സ്പെഷ്യലിസ്റ്റുകള്‍ എന്നിവര്‍ക്കോ സമ്പൂര്‍ണ മാറ്റത്തിനായി ഒരാളെ സഹായിക്കാന്‍ സാധിക്കില്ല. അവിടെയാണ് ഇത്തരം പ്രോഗ്രാമുകളില്‍ എല്ലാ സവിശേഷതയും കൂടിച്ചേര്‍ന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്വാധീനിച്ച ഒരു അതുല്യ പ്രതിഭയുടെ പ്രാധാന്യം. ശരീരശാസ്ത്രം, മനഃശാസ്ത്രം, ആത്മീയത, ബയോഹാക്കിംഗ്, ലൈഫ് കോച്ചിംഗ് എന്നിവയിലും അതിലേറെ കാര്യങ്ങളിലും പരിചയസമ്പന്നനായ ഗവേഷകനായ ഒരു വ്യക്തിത്വമാണ് ലൈഫ് ട്രാന്‍ഫര്‍മേഷന്‍ പ്രോഗ്രാമിന്‍റെ മുഖമുദ്ര. അതെ, നിരവധിയാളുകളുടെ ജീവിതത്തില്‍ വെളിച്ചമായ ഡോ. സജീവ് നായരെപ്പോലെ അതുല്യമായ അനുഭവപരിചയമുള്ള ഒരാള്‍ തന്നെയാണ് ഇത്തരം പ്രോഗ്രാമുകളിലെ ആകര്‍ഷണം.
മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രൊഫഷണല്‍ ജീവിതത്തിനിടയില്‍ തന്നില്‍ നിന്ന് പഠിക്കാന്‍ തയ്യാറുള്ള എല്ലാവര്‍ക്കും ദ്രുതഗതിയിലുള്ള വിജയത്തിനായി സ്വന്തം അനുഭവങ്ങളെല്ലാം ഒരു ശക്തമായ പുതിയ മാതൃകയിലേക്ക് കൊണ്ടുവന്ന വ്യക്തിയാണ് അദ്ദേഹം. മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ്, സംരംഭകന്‍, വെല്‍നസ്സ്, ആരോഗ്യ സംരക്ഷണ ഗവേഷകന്‍, ബയോഹാക്കര്‍, ബെസ്റ്റ് സെല്ലിംഗ് ഗ്രന്ഥകര്‍ത്താവ്, കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്‍റ്, ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിമറിച്ച ലൈഫ് കോച്ച് എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. ഭാവി സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് അവ പ്രയോജനപ്പെടുത്തുന്നതിലുളള വൈദഗ്ദ്ധ്യമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ജനിതക പരിശോധന, ജീവിതശൈലി പരിഷ്ക്കരണങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ബയോഹാക്കിംഗ്, ബ്ലോക്ക്ചെയിന്‍, മെറ്റാവേഴ്സ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഒരു ട്രെന്‍ഡായി മാറുന്നതിന് വര്‍ഷങ്ങളോ പതിറ്റാണ്ടുകളോ മുമ്പ് അതിന്‍റെ സാധ്യതകള്‍ തിരിച്ചറിയുകയും അതിന് അനുസൃതമായ മാറ്റം ജീവിതത്തിലും കരിയറിലും ഉള്‍ക്കൊള്ളുകയും ചെയ്ത വ്യക്തിയാണ് ഡോ. സജീവ് നായര്‍. ഭാവിയിലെ അനന്തസാധ്യതകള്‍ തിരിച്ചറിയാനുള്ള അദ്ദേഹത്തിന്‍റെ കഴിവാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ അധിഷ്ഠിതമായ വെല്‍നസ്സ് ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്ന വീറൂട്സ് വെല്‍നസ്സ് സൊല്യൂഷന്‍സ് പോലെയുള്ള അന്താരാഷ്ട്ര തലത്തില്‍ വ്യത്യസ്തവും സവിശേഷവുമായ കമ്പനികളും, കൂടാതെ ആരോഗ്യ വിദഗ്ധരെയും ആരോഗ്യകാംക്ഷികളെയും ബന്ധിപ്പിക്കുന്ന ലോകത്തിലെ ആദ്യ ബ്ലോക്ചെയിന്‍ അധിഷ്ഠിത ആരോഗ്യ മെറ്റാവേഴ്സായ ലിമോവേഴ്സ് പോലുള്ള പദ്ധതികളും വികസിപ്പിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്.
നിങ്ങളുടെ ശാരീരികവും അതിലുപരി മനസിന്‍റെ വിവിധ തലങ്ങളെയും ഒരുമിപ്പിച്ചുകൊണ്ട് കുറഞ്ഞ സമയത്തിനുള്ളില്‍ എന്നാല്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ രീതിയില്‍ പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കുന്ന ശക്തമായ വിഷ്വല്‍-ഓഡിറ്ററി-കൈനസ്തെറ്റിക് സിന്‍ക്രണൈസേഷന്‍ ടെക്നിക്കുകളാണ് ഡോ. സജീവ് നായര്‍ വിഭാവനം ചെയ്ത റൈസ് അപ്പ് പ്രോഗ്രാമിന്‍റെ പ്രത്യേകത. ബയോഹാക്കിങ്, ന്യൂറോ സയന്‍സ് എന്നിവയുടെ അടിസ്ഥാന തത്വങ്ങള്‍, മിഡില്‍ ഈസ്റ്റില്‍ ഒട്ടനവധിപ്പേരില്‍ പരിവര്‍ത്തനം ഉറപ്പാക്കിയ ചിന്താപ്രക്രിയയുടെ പുനര്‍നിര്‍മ്മാണം എന്നിവയും റൈസ് അപ്പ് പ്രോഗ്രാമില്‍ പ്രയോജനപ്പെടുത്തുവാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മാത്രമല്ല, മറ്റുള്ളവര്‍ വിവാദപരമായ ആകര്‍ഷണ നിയമം പോലുള്ളവ ഉപയോഗിക്കുമ്പോള്‍ സജീവ് നായര്‍ നമ്മുടെ പെരുമാറ്റങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിലെ റെറ്റിക്കുലര്‍ ആക്ടിവേറ്റിങ് സിസ്റ്റം (ആര്‍എഎസ്) എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഈ പ്രോഗ്രാമിലൂടെ മനസിലാക്കി തരുന്നുവെന്നതും ഏറെ ശ്രദ്ധേയമാണ്.
മുന്‍പ് നടന്ന റൈസ് അപ്പ് പ്രോഗ്രാം അതിന്‍റെ സവിശേഷത കൊണ്ടും ഉള്ളടക്കത്തിന്‍റെ പ്രസക്തി കൊണ്ടും ആഗോളതലത്തിലെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. ഈ വരുന്ന സെപ്തംബറില്‍ കൊച്ചിയില്‍ എത്തിയാല്‍ അത്ഭുതകരമായ മെഗാ പ്രോഗ്രാമിന് നിങ്ങള്‍ക്കും സാക്ഷ്യം വഹിക്കാം. ശാസ്ത്രീയമായ രീതിയില്‍ നിങ്ങളില്‍ ഒരു മാറ്റം സൃഷ്ടിക്കാന്‍ സാധ്യമാക്കുന്ന പ്രോഗ്രാമാണിതെന്ന് നിസ്സംശയം പറയാം.
നിങ്ങളുടെ മനസ്സിനെ അമ്പരപ്പിക്കുകയും ശാരീരികവും മാനസികവുമായ മികച്ച പ്രകടനത്തിനും വികാരങ്ങളെ നിയന്ത്രിക്കുന്നതിനും നിഷേധാത്മകതവും വിഷാദാത്മകവുമായ പ്രവണതകളെ തോല്‍പ്പിച്ചുകൊണ്ട് നിങ്ങള്‍ സ്വപ്നം കണ്ട ജീവിതം യാഥാര്‍ത്ഥ്യമാക്കുവാന്‍ നിങ്ങളെ സഹായിക്കുന്ന അതിമനോഹരവും സുനിശ്ചിത ഫലം ഉറപ്പാക്കുകയും ചെയ്യുന്ന പ്രോഗ്രാമാണിത്. പോസിറ്റീവ് ചിന്തയും ജീവിതത്തിന്‍റെ അര്‍ത്ഥവും ലക്ഷ്യവും കണ്ടെത്താനും മോശം ശീലങ്ങളും സ്വയം പരിമിതപ്പെടുത്തുന്ന ചിന്തകളും അകറ്റിക്കൊണ്ട് നിങ്ങളുടെ സ്വപ്നങ്ങളെ ശാസ്ത്രീയമായി നേടിയെടുക്കാന്‍ റൈസ് അപ്പ് നിങ്ങളെ സഹായിക്കും.
കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് സജീവ് നായര്‍ അവതരിപ്പിക്കുന്ന റൈസ് അപ്പിന് കൊച്ചി വേദിയാകുന്നത്. കൊച്ചിക്ക് ശേഷം ദുബായിലും റൈസ് അപ്പ് സംഘടിപ്പിക്കും. ഇതൊരു ഏകദിന പരിപാടിയാണെങ്കിലും നിങ്ങളുടെ പരിവര്‍ത്തനകാലയളവ് ആവേശത്തോടെ തുടരുന്നതിന് റൈസ് അപ്പ് നിങ്ങളെ സജ്ജമാക്കും. കൊച്ചിയിലും ദുബായിലുമായി നടക്കുന്ന ഏകദിന പ്രോഗ്രാമില്‍ മുന്‍കാലങ്ങളിലേതുപോലെ പങ്കെടുക്കുന്നവരുടെ തിരക്കും സീറ്റുകളുടെ പരിമിതിയും മുന്നില്‍ക്കണ്ട് അവസാന നിമിഷം വരെ കാത്തുനില്‍ക്കാതെ നിങ്ങളുടെ സീറ്റ് ഉടന്‍ ബുക്ക് ചെയ്യൂ.
വിശദ വിവരങ്ങള്‍ക്ക്
വെബ് സൈറ്റ് : https://riseup.sajeevnair.com
മൊബൈൽ : +91 97784 15151