ADVERTISEMENT

സ്ഥിരമായി വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്ന ആളുകൾക്ക് പ്രോട്ടീന്‍ ഡ്രിങ്കുകള്‍ ആവശ്യമാണ്. പ്രോട്ടീന്‍ ഷേക്ക്‌, പ്രോട്ടീന്‍ പൗഡര്‍ തുടങ്ങിയവ ഉപയോഗിക്കുന്നവരാണ് മിക്കവരും. വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്നവര്‍ക്ക് സാധാരണ കഴിക്കുന്ന ആഹാരങ്ങളില്‍ നിന്നും അധികമായി 25-30 ഗ്രാം പ്രോട്ടീന്‍ കൂടി ആവശ്യമാണ്. എന്നാല്‍ പ്രോട്ടീന്‍ പൗഡര്‍ എങ്ങനെയാണ് ഉപയോഗിക്കുക?. അതായത് പാലിലാണോ വെള്ളത്തിലാണോ പൗഡര്‍ കലക്കി കുടിക്കുക ?

വിദഗ്ധര്‍ പറയുന്നത് അത് ഒരാളുടെ പേഴ്സണല്‍ ചോയിസ് ആണത്രേ. പാലിലാണ് കുടിക്കുന്നതെങ്കില്‍ അത് മസില്‍ ബില്‍ഡിങ്ങിനാണ് സഹായിക്കുക. കാരണം പാലിലെ പ്രോട്ടീനും പൗഡറിലെ പ്രോട്ടീനും മസില്‍ ബില്‍ഡിങ്, വെയിറ്റ് ഗെയിന്‍ എന്നിവയ്ക്ക് സഹായിക്കും. രാവിലെയോ വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്നതിന് തൊട്ടു മുന്‍പോ ആണ് ഇതു കുടിക്കുന്നതു കൊണ്ട് ഏറ്റവും ഗുണം. എന്നാല്‍ പ്രോട്ടീന്‍ ശരീരത്തിന് ആവശ്യമായത്ര മാത്രമേ കഴിക്കാവൂ.

പ്രോട്ടീന്‍ പൗഡര്‍ വെള്ളത്തില്‍ ചേര്‍ത്തു കഴിക്കുന്നത്‌ ദഹനത്തിന് ഏറെ സഹായകമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുക്കാന്‍ വര്‍ക്ക്‌ ഔട്ടിന് ശേഷം ഇങ്ങനെ ചെയ്യാം. പ്രോട്ടീന്‍ പൗഡര്‍ വെള്ളത്തില്‍ മിക്സ് ചെയ്ത് പഴങ്ങളും പച്ചക്കറികളും ചേര്‍ത്തു കഴിക്കുന്നത്‌ ശരീരത്തിലെ മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ക്കും നല്ലതാണ്. ഇത് ഭാരം കുറയ്ക്കാനും സഹായിക്കും. പാലുല്‍പന്നങ്ങള്‍ കഴിക്കുന്നതില്‍ പ്രശ്നം ഉള്ളവര്‍ക്ക് പ്രോട്ടീന്‍ പൗഡര്‍ പാലില്‍ കലക്കി കുടിക്കുന്നത് പ്രശ്നമാണ്. ചിലര്‍ക്ക് വെള്ളത്തില്‍ കലക്കി കുടിക്കുന്നത് കൊണ്ടും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. അതുകൊണ്ട് അവരവർക്ക് താൽപര്യവും ആരോഗ്യകരവുമായ രീതി പിന്തുടരാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com