ADVERTISEMENT

സന്ധികളിലെ തരുണാസ്ഥിക്കുണ്ടാകുന്ന തേയ്മാനത്തെ തുടര്‍ന്നു വരുന്ന രോഗമാണ് സന്ധിവാതം. സന്ധികളില്‍ വേദന, പിരിമുറക്കം, ചലിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ പലതരം ബുദ്ധിമുട്ടുകള്‍ ഇതിനെ തുടര്‍ന്നുണ്ടാകും. മോശം ഭക്ഷണക്രമം, അമിതമായ വ്യായാമം, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കല്‍, തെറ്റായ പ്രതലങ്ങളിലെ വ്യായാമം, ഹാന്‍ഡ് ടൂളുകളുടെ അമിത ഉപയോഗം, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ തുടങ്ങി സന്ധിവാതത്തിന് പല കാരണങ്ങളുണ്ടാകാം. 

 

സന്ധിവാതത്തെയും അതിനെ തുടര്‍ന്നുള്ള വേദനയെയും നിയന്ത്രിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ പിന്തുടരണമെന്ന് ജസ് ലോക് ഹോസ്പിറ്റലിലെ കണ്‍സൽറ്റന്‍റ് ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. അമീത് പിസ്പാറ്റി ഹെല്‍ത്ത്സൈറ്റ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

 

1. 40 വയസ്സിന് ശേഷം കാല്‍മുട്ടിലെ ചിരട്ടയ്ക്ക് അമിത സമ്മര്‍ദം നല്‍കി പാറ്റെല്ല ഫെമറല്‍ ആര്‍ത്രൈറ്റിസിലേക്ക് നയിക്കാവുന്ന ഡീപ് സ്ക്വാട്സ്, ലഞ്ചസ് വ്യായാമങ്ങള്‍ കുറയ്ക്കുക

 

2. 45ന് ശേഷം പടികള്‍ കയറുന്നതും ഇറങ്ങുന്നതും കുറയ്ക്കുക

 

3. ബീഫ് പോലുള്ള റെഡ് മീറ്റും മദ്യപാനവും കുറയ്ക്കുക. യൂറിക് ആസിഡ് തോത് കൂടാതിരിക്കാന്‍ ഇത് സഹായിക്കും. യൂറിക് ആസിഡ് സന്ധികളില്‍ കെട്ടിക്കിടക്കുന്നത് വേദനയ്ക്ക് കാരണമാകും. 

 

4. ധാരാളം വെള്ളം കുടിക്കുക

 

5. ശരീരത്തിന് വലിയ സമ്മര്‍ദം നല്‍കുന്ന പ്രവര്‍ത്തികള്‍ 45ന് ശേഷം കുറയ്ക്കുക; മുട്ടു വേദനയുണ്ടെങ്കില്‍ പ്രത്യേകിച്ചും.

 

6. കനത്ത ഗ്രിപ്പ് ആവശ്യമുള്ള ഹാന്‍ഡ് ടൂളുകളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം ഒഴിവാക്കുക. കൈവിരലുകള്‍ക്കുണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് സാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കും. 

 

7. ശരീരഭാരം നിയന്ത്രണത്തില്‍ നിര്‍ത്തുന്നത് കാല്‍മുട്ടിലെ ആര്‍ത്രൈറ്റിസ് സാധ്യത ലഘൂകരിക്കും. 

 

8. വര്‍ക്ക് ഔട്ടും ഓട്ടവും ശരിയായ പ്രതലങ്ങളില്‍ നടത്തുന്നത് ലിഗമെന്‍റിന് പരുക്കേല്‍ക്കാതിരിക്കാന്‍ സഹായിക്കും. 

 

9. സാധാരണ പ്രതലങ്ങളില്‍ വ്യായാമം ചെയ്യുമ്പോൾ  കാലിന്‍റെ കീഴെയുള്ള സന്ധികള്‍ക്ക് വേദന തോന്നുന്നുണ്ടെങ്കില്‍ വെള്ളത്തിലുള്ള വര്‍ക്ക്ഔട്ടുകള്‍ പരീക്ഷിച്ച് നോക്കാവുന്നതാണ്.

 

10. പുറം വേദനയും അരക്കെട്ടിന്‍റെ വേദനയും നിയന്ത്രിക്കാനും നട്ടെല്ലിനുണ്ടാകുന്ന ആര്‍ത്രൈറ്റിസ് ഒഴിവാക്കാനും പോസ്ച്ചറല്‍ വ്യായാമങ്ങള്‍ പരിഗണിക്കുക

 

11. നിരന്തരമായ പരുക്കുകള്‍ ഒഴിവാക്കാന്‍ പേശികള്‍ സ്ട്രെച്ച് ചെയ്യുകയും ടോണ്‍ ചെയ്യുകയും ചെയ്യുക

 

12. ഇലക്കറികളും നിറമുള്ള പല തരം പഴങ്ങളും ഉള്‍പ്പെടുത്തി ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണക്രമം പിന്തുടരുക. ഇത് എല്ലുകളെയും ശക്തിപ്പെടുത്താന്‍ സഹായിക്കും.

Content Summary: How To Prevent Arthritis 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com