ADVERTISEMENT

ചോദ്യം : പ്രിയപ്പെട്ട ഡോക്ടർ, എന്റെ മകൾക്കു 18 വയസ്സുണ്ട്. കോളജിൽ പോകുന്നതിനാൽ ആർത്തവകാലത്ത് സാനിറ്ററി പാഡ് ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അവൾ പറയുന്നു. മെന്‍സ്ട്രൽ കപ്പ് ഉപയോഗിക്കുന്നതു കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ ഡോക്ടർ? ഒന്നു വിശദീകരിക്കാമോ?

 

ഉത്തരം : മെൻസ്ട്രൽ കപ്പ് വിപണിയിൽ വന്നിട്ട് ഏറെയായെങ്കിലും അടുത്തകാലത്താണ് ഇതിന്റെ ഉപയോഗം സ്ത്രീകൾക്കിടയിൽ സാധാരണയായി തുടങ്ങിയിട്ടുള്ളത്. സാനിറ്ററി പാഡിനെക്കാൾ സുരക്ഷിതവും ചെലവു കുറഞ്ഞതും പരിസ്ഥിതി സൗഹാർദമായതുമാണ് ഇത്തരം കപ്പുകൾ. ഒരു കപ്പ് പത്തു വർഷത്തോളം കഴുകി വൃത്തിയാക്കി ഉപയോഗിക്കാം. യാത്ര ചെയ്യുന്നവർ, ബാത്റൂം സൗകര്യം ലഭ്യമല്ലാത്തവർ എന്നീ വിഭാഗത്തിലുള്ളവർക്ക് മെൻസ്ട്രൽ കപ്പ് കൂടുതൽ സഹായകരമാണ്. 

 

ആർത്തവത്തിന്റെ തുടക്കം മുതൽ ആർത്തവവിരാമം വരെ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ഈ കപ്പ് ഉപയോഗിക്കാം. എങ്കിലും സെക്ഷ്വലി ആക്ടീവ് അല്ലാത്ത ചെറിയ പെൺകുട്ടികൾക്ക് ഇതിന്റെ ഉപയോഗം തുടക്കത്തിൽ കുറച്ചു പ്രയാസമായി തോന്നിയേക്കാം. സ്മോൾ, മീഡിയം, ലാർജ് എന്നീ വലുപ്പത്തിലുള്ള കപ്പുകളാണ് വിപണിയിൽ ഉള്ളത്. താങ്കളുടെ കുട്ടിയുടെ പ്രായം 18 വയസ്സായതിനാൽ സ്മോൾ ൈസസിലുള്ള കപ്പ് മതിയാകും. ഇതുപയോഗിക്കുന്നതു കൊണ്ട് യാതൊരുവിധ അപകടങ്ങളും ഇല്ല. പാഡ് വയ്ക്കുന്ന ബുദ്ധിമുട്ടോ വിയർപ്പോ അലർജി പ്രശ്നങ്ങളോ ഉണ്ടാകില്ല. ഇടയ്ക്കിടെ പാഡ് മാറുകയെന്ന ബുദ്ധിമുട്ടുമില്ല. മെൻസ്ട്രൽ കപ്പ് ഉപയോഗിച്ചു തുടങ്ങിയാൽ 6–8 മണിക്കൂറിനു ശേഷം പുറത്തെടുത്തു വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്നതാണ്. എന്നാൽ, ചില ഘട്ടങ്ങളിൽ അതിനു സാധിച്ചില്ലെങ്കിൽ 10–12 മണിക്കൂർ വരെ തുടർച്ചയായി ഉപയോഗിക്കാവുന്നതാണ്. ഉപയോഗം കഴിഞ്ഞാൽ, പിന്നീട് ഇത് സോപ്പും ചൂടുവെള്ളവും ഉപയോഗിച്ചു കഴുകി വൃത്തിയാക്കി ഉണക്കി എടുത്ത് അടുത്ത തവണ വീണ്ടും കഴുകി ഉപയോഗിക്കാം. 

 

കപ്പ് വാങ്ങുമ്പോൾ  എങ്ങനെ ഉപയോഗിക്കാം എന്ന വിവരങ്ങൾ അതോടൊപ്പമുള്ള പാംലെറ്റിൽ ലഭ്യമാകും. കപ്പിന്റെ ഉപയോഗം ശരിയായ രീതിയിൽ അല്ലങ്കിലോ വലുപ്പം ശരിയായ അളവിൽ അല്ലെങ്കിലോ ലീക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. മെൻസ്ട്രൽ കപ്പ് ഉപയോഗിച്ചു തുടങ്ങുന്ന ആദ്യത്തെ കുറച്ചു മാസങ്ങളിൽ വേണമെങ്കിൽ കപ്പിനൊപ്പം സാനിറ്ററി നാപ്കിനും ഉപയോഗിക്കാവുന്നതാണ്. എന്നാൽ, ഇതുപയോഗിച്ചു ശീലമായാൽ പാഡിന്റെ ആവശ്യം വരാൻ സാധ്യതയില്ല.  

 

Content Summary : Is menstrual cup painful? - Dr. Sathi M.S Explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com