വൈകാരിക ആരോഗ്യമുള്ളവരാണോ നിങ്ങൾ? കണ്ടുപിടിക്കാം
Mail This Article
∙ ഫുൾ ടൈം പോസിറ്റിവിറ്റി മാത്രമുള്ളവർ.
∙ എപ്പോഴും ഹാപ്പിയായ ആൾ?
∙ എന്തു പ്രശ്നം ഉണ്ടായാലും കുലുങ്ങാത്തയാൾ.
∙ എന്താവശ്യത്തിനും കൂടെയുണ്ടാകുന്നയാൾ
∙ എപ്പോഴും Calm and Chill
∙ ഒന്നിലും തോൽവി അറിയാത്ത ആൾ?
ഇങ്ങനെയൊക്കെ നമ്മുടെ സുഹൃത്തുക്കളിൽ ആരെയെങ്കിലും കുറിച്ചു പറയുന്നത് കേട്ടിട്ടുണ്ടാവില്ലേ. എന്നാൽ, ഇങ്ങനെ എല്ലാം കൃത്യമായി ചെയ്യുന്ന, എപ്പോഴും സന്തോഷത്തോടെ കാണപ്പെടുന്നവരെല്ലാം വൈകാരിക ആരോഗ്യമുള്ളവരാണോ? പലരും ആയിരിക്കില്ല എന്നാണ് ഉത്തരം.
ദേഷ്യം, സങ്കടം, പേടി എന്നിങ്ങനെ പല വികാരങ്ങളും അടിച്ചമർത്തി ജീവിക്കുന്നവരെയാണു പലപ്പോഴും വൈകാരിക പക്വതയുള്ളവരായി സമൂഹം തെറ്റിദ്ധരിക്കുന്നത്.
യഥാർഥത്തിൽ വൈകാരികമായി പക്വതയുള്ളവർ ഇങ്ങനെയൊക്കെയാകാം...
∙ മറ്റുള്ളവർക്കായി സമയം ചെലവഴിക്കുന്നതിനൊപ്പം സ്വന്തം കാര്യങ്ങൾക്കും സമയം കണ്ടെത്തുന്നവർ
∙ യാഥാർഥ്യം എന്തെന്ന് മനസ്സിലാക്കി പെരുമാറുന്നവർ
∙ ഒരു ലക്ഷ്യത്തിനായി പ്രയത്നിക്കുമ്പോഴും സ്വന്തം സന്തോഷങ്ങളെപ്പറ്റി മറക്കാത്തവർ
∙ മറ്റുള്ളവരുടെ വീക്ഷണങ്ങളെ കൂടി ഉൾക്കൊള്ളുന്നവർ
∙ സ്വന്തം വികാരങ്ങളെയും വിചാരങ്ങളെയും കുറിച്ച് ബോധ്യമുള്ളവർ
∙ മറ്റുള്ളവരോട് സംസാരിക്കാനും അവരെ കേൾക്കാനും തയാറാക്കുന്നവർ
∙ തോൽവികള്‍ അംഗീകരിച്ച്, അവയെ അനുഭവമായി കണ്ടു മുന്നേറുന്നവർ
വിവരങ്ങൾക്ക് കടപ്പാട്: ലിൻ എൽസ ജോർജി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
Content Summary; Who is emotionally healthy person?