ADVERTISEMENT

ഇന്നത്തെ ജീവിതസാഹചര്യത്തിൽ നാം ഓരോരുത്തരും വ്യായാമം ചെയ്യേണ്ടതുണ്ട്. ഇത് അറിയാമെങ്കിലും ദിവസവും അര മണിക്കൂർ പോലും അതിനായി നീക്കിവയ്ക്കാൻ സമയമില്ലാതെയുള്ള നെട്ടോട്ടത്തിലാണ് നമ്മളിൽ പലരും. ഇങ്ങനെയുള്ളവർ അറിഞ്ഞോളൂ, നമ്മുടെ ഈ ജീവിതശൈലി വിളിച്ചുവരുത്തുന്നത് അമിതവണ്ണവും കുടവയറും മാത്രമല്ല, മറിച്ച് പ്രമേഹവും അർബുദവും പോലുള്ള ഗുരുതര രോഗങ്ങൾ കൂടിയാണ്.  

 

അമിതവണ്ണത്തിനും പ്രമേഹത്തിനൊപ്പം വളർന്നുകൊണ്ടിരിക്കുന്ന ഒരു രോഗമാണ് കാൻസർ. പ്രമേഹവും അമിതവണ്ണവുമുണ്ടെങ്കിൽ അർബുദത്തിനുള്ള സാധ്യത രണ്ടു മുതൽ മൂന്നുമുടങ്ങുവരെ അധികമാണ്. ലിവർ കാൻസർ, പാൻക്രിയാസ് കാൻസർ, സ്ത്രീകളിൽ യൂട്രസ്, ബ്രസ്റ്റ്, യൂറിനറി ബ്ലാഡർ കാൻസർ തുടങ്ങിയവയാണ് പ്രമേഹരോഗികളിൽ അധികമായി കണ്ടുവരുന്ന അർബുദങ്ങൾ. 

 

ഇന്ന് ഇരുന്ന് ജോലിചെയ്യുന്നവരാണ് അധികവും. അതിനാൽത്തന്നെ ദീർഘമായി ഒരേഇരുപ്പ് ഇരിക്കാതെ ഓരോ അരമണിക്കൂർ കൂടുമ്പോഴും ഒന്ന് എഴുന്നേറ്റു നടക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ പടികൾ കയറി ഇറങ്ങുകയോ കൈയിൽ എന്തെങ്കിലും ചെറിയ വെയ്റ്റുകൾ താങ്ങുകയോ ഒക്ക ചെയ്യാം. 

 

ആഴ്ചയിൽ കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും വ്യായാമം ചെയ്യാൻ ശ്രമിക്കേണ്ടതാണ്. 50 വയസ്സു പിന്നിട്ടവർ എല്ലാ ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. വ്യായാമം ചെയ്യുമ്പോൾ വിയർക്കുകയല്ല, മറിച്ച് ഹാർട്ട് റേറ്റ് വർധിക്കുകയാണ് വേണ്ടതെന്ന കാര്യവും ഓർക്കണം. 

 

പ്രായം കൂടുന്തോറും മാ‍ംസപേശികൾക്ക് ഒരു രോഗം വരുന്നു. . പ്രായം കൂടുന്നതിനുസരിച്ച് പ്രമേഹരോഗികൾക്ക് മാംസപേശികളുടെ വലുപ്പം കുറഞ്ഞു വരും(സർക്കൊപ്പീനിയ). ഇത് ഇൻസുലിന്റെ പ്രവർത്തനക്ഷമത കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാര കൂട്ടുകയും ചെയ്യും. മാത്രമല്ല മറ്റു പല രോഗങ്ങൾക്കും കാരണമാകും. ഇത് അതിജീവിക്കാനാണ് മസിൽ സ്ട്രെങ്തനിങ് വ്യായാമങ്ങൾ ചെയ്യണമെന്നു നിർദേശിക്കുന്നത്. 

 

കൂടാതെ കുറഞ്ഞത് ആറു മുതൽ എട്ടു മണിക്കൂർ വരെയെങ്കിലും പ്രമേഹരോഗികൾ ഉറങ്ങാൻ ശ്രദ്ധിക്കണം. ഉറക്കം കുറവാണെങ്കിൽ പ്രമേഹ നിയന്ത്രണത്തെയും കാൻസർ പോലുള്ള ഗുരുതര രോഗങ്ങളുടെ സാധ്യത വർധിപ്പിക്കും.

 

പ്രമേഹചികിത്സ തുടരുമ്പോൾ മറ്റു പരിശോധനകളുടെകൂടെത്തന്നെ കാൻസർ പരിശോധനകളും ചെയ്യാം. രോഗലക്ഷണങ്ങൾ വരുന്നതിനു മുൻപുതന്നെ പരിശോധനകളിലൂടെ കാൻസർ വളരെ നേരത്തേ നിർണയിക്കപ്പെടാവുന്നതാണ്. നേരത്തെ കണ്ടെത്തിയ പല രോഗികളിലും കാൻസർ പൂർണമായും ചികിത്സിച്ചു ഭേദമാക്കാനും സാധിച്ചിട്ടുണ്ട്. 

Content Summary: The importance of exercise when you have diabetesപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com