ADVERTISEMENT

വന്ധ്യത മൂലം പ്രയാസപ്പെടുന്ന നിരവധി പേരുണ്ട്. നാൽപതു മുതൽ അൻപതു ശതമാനം വന്ധ്യതാകേസുകളും പുരുഷന്മാരുടെ പ്രത്യുൽപാദന സംവിധാനത്തിന്റെ തകരാറ് മൂലമാണ് സംഭവിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്; അതായത് പുരുഷവന്ധ്യത മൂലം. പുരുഷന്മാരിലെ ഫെർട്ടിലിറ്റി വർധിപ്പിക്കാൻ ചില പോഷകങ്ങൾക്കാവും. അവ ഏതൊക്കെ എന്നു നോക്കാം. 

 

∙ഫോളേറ്റ് – പുരുഷന്മാരിലെ പ്രത്യുൽപാദന നിരക്ക് വർധിപ്പിക്കാനും പ്രത്യുൽപ്പാദന ആരോഗ്യം മെച്ചപ്പെടുത്താനും ഫോളേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾക്കാകും. ഫോളേറ്റിന്റെ അളവ് കുറയുന്നത് വന്ധ്യതയ്ക്കു കാരണമാകും. 

 

∙സിങ്ക് – പുരുഷന്മാരിലെ ഫെർട്ടിലിറ്റി വർധിപ്പിക്കാൻ സിങ്ക് സഹായിക്കും. അതിലടങ്ങിയ ആന്റിഓക്സിഡന്റുകളാണ് ഈ ഗുണം നൽകുന്നത്. 

 

ലൈക്കോപീൻ – ശരീരത്തിലെ ഓക്സീകരണ സമ്മർദം കുറയ്ക്കാനും അതുവഴി പ്രത്യുൽപാദന ക്ഷമത വർധിപ്പിക്കാനും ലൈക്കോപീൻ സഹായിക്കും. 

 

∙വൈറ്റമിൻ സി – ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ പോഷകമാണിത്. ഇത് പുരുഷന്മാരിലെ പ്രത്യുൽപ്പാദന ക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വൈറ്റമിൻ സി ധാരാളമടങ്ങിയ നാരക ഫലങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കാം. 

 

∙സെലെനിയം – ടെസ്റ്റോസ്റ്റിറോൺ മെറ്റബോളിസം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് സെലെനിയം പ്രധാനമാണ്. പുരുഷന്മാരിലെ പ്രത്യുൽപാദന ക്ഷമത വർധിപ്പിക്കാൻ സെലെനിയം സഹായിക്കും.

Content Summary: 5 Nutrients To Boost Male Reproductive Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com