പരീക്ഷാസമ്മർദം എങ്ങനെ മറികടക്കാം?
Mail This Article
പരീക്ഷാക്കാലം അടുത്തെത്തിക്കഴിഞ്ഞു; കൂടെ സമ്മർദവും. പരീക്ഷാസമ്മർദം വളരെ സാധാണമായ ഒന്നാണ്. എന്നാൽ സമ്മർദം, ഉത്കണ്ഠ, സ്ട്രെസ് ഇതിനെയെല്ലാം നിയന്ത്രിച്ചില്ലെങ്കിൽ മനസ്സിനെ ക്ഷീണിപ്പിക്കുന്നതിലേക്കു നയിക്കും.
പരീക്ഷാസമ്മർദം മറികടക്കാൻ വിദഗ്ധർ നിർദേശിക്കുന്ന കാര്യങ്ങൾ ഇവയാണ്. സ്ട്രെസും ഉത്കണ്ഠയും അകറ്റി പരീക്ഷയ്ക്കു മുൻപേ മനസ്സിനെ കൂൾ ആക്കാൻ എന്ത് ചെയ്യണം? അറിയാം.
സമ്മർദ കാരണങ്ങൾ തിരിച്ചറിഞ്ഞ് അതിനെ ചാർട്ട് െചയ്യാം (അവ ഏതൊക്കെ എന്ന് അടയാളപ്പെടുത്താം).
∙രക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്കാളിത്തം
കുട്ടികൾ ഏതുതരം സമ്മർദം ആണ് അനുഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ അവരോട് സംസാരിക്കുക. സ്ട്രെസിനെ പോസിറ്റീവായി മറികടക്കാൻ അവരെ സഹായിക്കുക.
∙ആരോഗ്യഭക്ഷണം
കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കണം. സമ്മർദം മൂലം ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. സാധാരണയായി കഴിക്കുന്ന അളവ് ഭക്ഷണം മാത്രം കഴിക്കുക.
∙ഉറക്കം പ്രധാനം
ഫ്രഷ് ആയും ഉന്മേഷത്തോടെ ഇരിക്കാനും നല്ല ഉറക്കം പ്രധാനമാണ്. രാത്രിയിൽ കുറഞ്ഞത് 6–7 മണിക്കൂർ ഉറങ്ങണം. അല്ലെങ്കിൽ രാത്രിയിൽ 5–6 മണിക്കൂറും ഉച്ചയ്ക്കു ശേഷം ഒരു മണിക്കൂർ ചെറുമയക്കവും ആകാം.
∙മനസ്സിനും ശരീരത്തിനും നവോന്മേഷം ഏകാം
പഠനത്തിനിടയ്ക്ക് ചെറിയ ഇടവേളകൾ എടുക്കുന്നതിലൂടെ മനസ്സ് ഫ്രഷ് ആകും. മനസ്സിനെ ശാന്തമാക്കുന്ന കാര്യങ്ങളിൽ മാത്രം മുഴുകുക.
∙കുറച്ചു സമയത്തേക്കാണെങ്കിലും പുറത്തിറങ്ങാം
പുറത്തിറങ്ങി ചെറുവ്യായാമമോ ശാരീരികപ്രവർത്തനങ്ങളിലോ ഏർപ്പെടുന്നത് ടെൻഷൻ അകറ്റാനും ഒരേ രീതിയിൽ കൂടുതൽ സമയം ഇരുന്നു പഠിച്ചതിന്റെ ക്ഷീണം മാറ്റാനും മനസ്സിന് ഊർജമേകാനും സഹായിക്കും.
∙നിങ്ങളുടെ പഠനരീതികൾ നിങ്ങൾ തന്നെ മനസ്സിലാക്കുക
അവസാന നിമിഷം തിരക്കു കൂട്ടുന്നത് ഒഴിവാക്കാം. സാധാരണയായുള്ള ദിനചര്യയിൽ നിന്നു മാറി 12 മുതൽ 15 മണിക്കൂർ വരെ ഒരു ദിവസം പഠിക്കുന്നത് പെർഫോമൻസിനെ ബാധിക്കാം.
∙പ്ലാൻ ചെയ്യാം
പ്രത്യേകിച്ച് ചിട്ടയില്ലാത്തവർക്ക് ഇത് ഗുണം ചെയ്യും. പഠനരീതി മികച്ച രീതിയിൽ നിയന്ത്രിക്കാനും ഉത്കണ്ഠ കുറയ്ക്കാനും എല്ലാം പ്ലാനിങ്ങ് സഹായിക്കും.
∙ശക്തമായ മേഖല തിരിച്ചറിയാം
കുട്ടികൾ അവരവർക്കിഷ്ടമുള്ള ചിട്ടയിൽ പഠനം ക്രമീകരിക്കട്ടെ. രാത്രി ഉറക്കമിളച്ചു പഠിക്കുന്ന കുട്ടിയോട് വെളുപ്പിനെണീറ്റ് പഠിക്കാൻ പറഞ്ഞാൽ അത് സമ്മർദമുണ്ടാക്കും. ഉറക്കത്തിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടിയെ ബോധ്യപ്പെടുത്തി എത്രസമയം രാത്രി ഉണർന്നിരിക്കാം എന്നത് തീരുമാനിച്ചാൽ മതി. സമ്മർദം കുറയ്ക്കാൻ ഉറക്കം സഹായിക്കും എന്നതിനാലാണിത്.
∙ദിനചര്യയിൽ മാറ്റം വരുത്താതിരിക്കുക
സിലബസ് തീർക്കാനായി പെട്ടെന്ന് ജീവിതശൈലിയിൽ മാറ്റം വരുത്തുന്നത് മൂലം ഒട്ടും പ്രൊഡക്ടീവ് ആക്കുകയില്ല. മറിച്ച് സ്ട്രെസ് കൂട്ടാനും പെർഫോമൻസ് കുറയാനും ഇത് കാരണമാകുകയും ചെയ്യും.
∙ഇപ്പോൾ, ഇവിടെ എന്നതിനാവാം പ്രാധാന്യം
ഫലത്തെപ്പറ്റി ചിന്തിക്കാതെ ഇപ്പോൾ ചെയ്യുന്ന കാര്യത്തിൽ ശ്രദ്ധകൊടുക്കാം. ഒരാളുടെ ദിനചര്യ, പഠിക്കുന്ന മണിക്കൂറുകൾ ഇതെല്ലാം അയാളുടെ തന്നെ നിയന്ത്രണത്തിലാണ്. എന്നാൽ ഫലമോ പേപ്പർ നോക്കുന്നയാൾ, ഭാഗ്യം തുടങ്ങി നിരവധി ബാഹ്യകാര്യങ്ങളെ ആശ്രയിച്ചിരിക്കും.
∙സൗഹാർദപരമായ കുടുംബാന്തരീക്ഷം നിലനിർത്തുക
തർക്കങ്ങളും വഴക്കുകളും എല്ലാം ഒഴിവാക്കാൻ ശ്രമിക്കുക.
Content Summary: Exam stress reliefing tips