ADVERTISEMENT

വാലന്റൈൻ ദിനം സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും പിന്തുണയുടെയും ദിനമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരെ സ്നേഹിക്കാൻ, ഇഷ്ടമുള്ളതെന്തും വാങ്ങി നൽകാൻ ഈ ദിവസം നിങ്ങൾ മാറ്റി വയ്ക്കുന്നു. എന്നാൽ സ്നേഹത്തിനായി ഈ ഒരു ദിനം മാത്രം മതിയോ? നിങ്ങളുടെ പങ്കാളിയെ സ്നേഹിക്കുന്നതും നിങ്ങൾ നാളെയും തുടർന്നു കൊണ്ടു പോകും. കേവലം ഒരു വാഗ്ദാനത്തിനപ്പുറം പരസ്പരം നല്ല ആഴത്തിലുള്ള ബന്ധം രണ്ടാൾക്കുമിടയിൽ ഉണ്ടാകണം. തിരക്കിട്ടോടുന്ന സമയത്ത് പരസ്പരം ശ്രദ്ധിക്കാൻ പോലും മറന്നു പോകുന്ന ഈ കാലത്ത് പങ്കാളിക്ക് നൽകാൻ കഴിയുന്ന മികച്ച ഒരു സമ്മാനമുണ്ട്. നല്ല ആരോഗ്യം.

 

ഈ വാലന്റൈൻ ദിനത്തിൽ പങ്കാളികൾ ചേര്‍ന്ന് നല്ല ജീവിതത്തിനായി ചില ആരോഗ്യപ്രതിജ്ഞകൾ എടുക്കാം. 

Representative image: Shutterstock/Tatjana Baibakova
Representative image: Shutterstock/Tatjana Baibakova

 

∙ജങ്ക് ഫുഡിനോടും പ്രോസസ്ഡ് ഫുഡിനോടും ബൈ പറയാം

പതിവായി ജങ്ക്ഫുഡ് കഴിക്കുന്നത് പൊണ്ണത്തടിയിലേക്കു നയിക്കും. അമിതഭാരം, ഹൃദയസംബന്ധമായ രോഗങ്ങൾ ടൈപ്പ് 2 പ്രമേഹം, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, വൃക്ക പ്രശ്നങ്ങൾ, കാൻസർ എന്നിവയിലേക്കും നയിക്കാൻ ജങ്ക്ഫുഡ് കാരണമാകും. 

 

exercise

മിക്ക ഫാസ്റ്റ് ഫുഡുകളും രുചികരമായിരിക്കും. എന്നാൽ അവയിൽ ഒട്ടും ഫൈബർ ഇല്ല, അന്നജം ധാരാളം ഉണ്ടുതാനും. ഈ ഭക്ഷണങ്ങളെ ദഹനേദ്രിയവ്യവസ്ഥ വിഘടിപ്പിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നു. തുടർച്ചയായി അന്നജം കഴിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യത കൂട്ടുകയും അനാരോഗ്യകരമായി ശരീരഭാരം കൂടാൻ കാരണമാകുകയും ചെയ്യും. 

 

ഫാസ്റ്റ് ഫുഡിൽ നിന്നുള്ള അമിതകാലറി ശരീരഭാരവും പൊണ്ണത്തടിയും കൂടാൻ കാരണമാകും. ഇത് ശ്വസനപ്രശ്നങ്ങൾ ആയ ആസ്മയ്ക്കും ശ്വാസതടസ്സത്തിനും കാരണമാകും. ഫാസ്റ്റ് ഫുഡിന്റെ അമിതോപയോഗം വന്ധ്യതയ്ക്കു കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. മിക്ക പ്രോസസ് ചെയ്ത ഭക്ഷണത്തിലും താലേറ്റുകൾ (Pthalates) ഉണ്ട്. ഇവ ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന രാസവസ്തുക്കളാണ്. ഈ രാസവസ്തുക്കളുമായുള്ള സമ്പർക്കം പ്രത്യുൽപാദന പ്രശ്നങ്ങൾക്കു കാരണമാകും. 

 

FRANCE-VEGETABLES

∙പതിവായി വ്യായാമം ചെയ്യാം

‘കപ്പിൾ വർക്കൗട്ട്’ ഏറെ പ്രയോജനകരമാണ്. ഇതിലൂടെ ഒരുമിച്ച് സമയം ചെലവഴിക്കാൻ സാധിക്കുന്നു എന്നതിനോടൊപ്പം ഓരോ ദിവസവും പരസ്പരം പ്രചോദിപ്പിക്കാനും സാധിക്കും. 

നടക്കാൻ പോകുന്നതിനു പകരം ജിമ്മിൽ പോകുകയോ ഒരുമിച്ച് ടെന്നിസ്, ബാഡ്മിന്റൻ, സ്ക്വാഫ് തുടങ്ങിയ ഇഷ്ടവിനോദങ്ങളിൽ ഏർപ്പെടുകയോ ചെയ്യാം. 

Photo Credit : Dikushin Dmitry/ Shutterstock.com
Photo Credit : Dikushin Dmitry/ Shutterstock.com

 

ശരീരത്തിന്റെ ഫിറ്റ്നസും ആരോഗ്യവും നിലനിർത്താൻ ദിവസം 30 മുതൽ 45 മിനിറ്റു വരെ വർക്കൗട്ട് ചെയ്യണം. 

 

∙കഴിക്കാം ആരോഗ്യഭക്ഷണം

ഫ്രഷ് ആയ ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെന്ന് പലപ്പോഴും തീരുമാനിക്കും. എങ്കിലും നടപ്പാക്കുകയില്ല. എന്നാൽ പങ്കാളികൾ പരസ്പരം ഒരുമിച്ച് പാചകം ചെയ്ത് ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും ആരോഗ്യഭക്ഷണം കഴിക്കണം. 

 

പരസ്പരം മോട്ടിവേറ്റ് ചെയ്യാനും ഈ ശീലം സഹായിക്കും. പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, പാലുൽപന്നങ്ങൾ, കോഴയിറച്ചി, മറ്റ് ലീൻ മീറ്റുകൾ തുടങ്ങിയ പോഷകങ്ങളെല്ലാം േചർത്ത് കഴിക്കാൻ ശ്രദ്ധിക്കണം. 

 

∙നേരത്തെ എഴുന്നേൽക്കാം

നേരത്തേ ഉണർന്നെഴുന്നേൽക്കുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പ്രത്യേകിച്ച് ദമ്പതികൾക്ക്. നേരത്തെ എഴുന്നേൽക്കുന്നത് കൂടുതൽ പ്രൊഡക്ടീവും ഊർജസ്വലരും ആക്കും എന്നുമാത്രമല്ല ദിവസം മുഴുവൻ സ്ട്രെസ് കുറയ്ക്കാനും ഇത് സഹായിക്കുന്നു. 

 

വ്യായാമം ചെയ്യാൻ കൂടുതൽ സമയം ലഭിക്കും. ഉറക്കസമയം ക്രമീകരിക്കാം. ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാം. ആരോഗ്യകരമായ ചർമം, ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. സാമൂഹ്യ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും. 

 

എന്നാൽ ഇനി വൈകണ്ട, പങ്കാളിക്ക് മികച്ച ആരോഗ്യം വാഗ്ദാനം ചെയ്യാൻ ഈ വൈലന്റൈൻ ദിനം തന്നെ മികച്ചത്.

Content Summary: Healthy lifestyle tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com