വൈറ്റമിൻ ഡി കുറഞ്ഞാൽ സംഭവിക്കുന്നത്? ഈ ലക്ഷണങ്ങൾ അവഗണിക്കരുതേ...
Mail This Article
ശരീരത്തിന് അത്യാവശ്യം വേണ്ട പോഷണങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ഡി. കോവിഡ് മഹാമാരിക്കാലത്ത് ഏറ്റവും കൂടുതൽ കേട്ട ഒരു വൈറ്റമിനും ‘ഡി’യാണ്. പത്തു പേരെ എടുക്കുകയാണെങ്കിൽ ഏഴുപേർക്കും വൈറ്റമിൻ ഡി കുറവായിരിക്കുമെന്നതാണ് ഒരു യാഥാർഥ്യം. പ്രതിരോധശേഷിക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു വൈറ്റമിനാണ് ഡി. അതുകൊണ്ടു തന്നെ വൈറസിനെ തടയാനും അണുബാധ പ്രതിരോധിക്കാനും റെസ്പിറേറ്ററി സിസ്റ്റം നന്നായി പ്രവൃത്തിക്കാനുമൊക്കെ വൈറ്റമിൻ കൂടിയേ തീരൂ. ശരീരത്തിലെ കാല്‍സ്യത്തിന്‍റെയും ഫോസ്ഫേറ്റിന്‍റെയും തോതിനെ നിയന്ത്രിക്കുന്ന വൈറ്റമിന്‍ ഡി എല്ലുകളെയും ആരോഗ്യത്തോടെ സംരക്ഷിക്കുന്നു.
∙വൈറ്റമിൻ ഡി കുറയുന്നതിന്റെ ലക്ഷണങ്ങൾ
സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. അതുപോലെ തന്നെ ചർമം വല്ലാതെ ഡ്രൈ ആകുക, ക്ഷീണം, അലസത, ഒട്ടും ആക്ടീവ് അല്ലാത്ത അവസ്ഥ, ഡിപ്രഷൻ, ഉത്കണ്ഠ എന്നിങ്ങനെയുള്ള പ്രശ്നങ്ങളും വൈറ്റമിൻ ഡി കുറയുമ്പോൾ സംഭവിക്കാം. പുരുഷന്മാരിൽ കൂടുതൽ കണ്ടു വരുന്നത് ഉറക്കപ്രശ്നങ്ങളും മൂഡ് സ്വിങ്സുമാണ്. കൂടാതെ ആങ്സൈറ്റി, ഡിപ്രഷൻ, എല്ലിനുണ്ടാകുന്ന വേദനകൾ, എല്ലുകൾ പെട്ടെന്ന് ഒടിയാനുള്ള സാധ്യത ഇതൊക്കെ വൈറ്റമിൻ ഡി കുറയുമ്പോൾ സംഭവിക്കാം. ഇങ്ങനെയുള്ള ലക്ഷണങ്ങൾ വരുമ്പോൾ പെട്ടെന്നുതന്നെ വൈറ്റമിൻ ഡി ടെസ്റ്റ് ചെയ്യുക.
∙വൈറ്റമിന്‍ ഡി കുറയുന്നതിന്റെ കാരണം?
1. സ്ട്രെസ്
2. അമിതവണ്ണം
3. കഴിക്കുന്ന ആഹാരത്തിൽ നിന്ന് അവർക്ക് കിട്ടേണ്ട ന്യൂട്രീഷൻ കിട്ടാതെ വരുക
4. ആവശ്യത്തിന് സൂര്യപ്രകാശം ശരീരത്തിന് ലഭിക്കാതെ വരുക
സൂര്യപ്രകാശത്തിനു പുറമേ ഏതൊക്കെ ഭക്ഷണങ്ങൾ കഴിച്ച് ഡി വൈറ്റമിൻ അളവ് കൂട്ടാമെന്നും വൈറ്റമിൻ ഡി കുറഞ്ഞാൽ എന്തൊക്കെ ആരോഗ്യപ്രശ്നങ്ങളാണ് സംഭവിക്കുന്നതെന്നും വിഡിയോയിലൂടെ മനസ്സിലാക്കാം.
Content Summary: Vitamin D Deficiency