ADVERTISEMENT

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പാനീയമാണ് കട്ടൻചായ. അതിനു നിരവധി ആരോഗ്യഗുണങ്ങളും ഉണ്ട്. കട്ടൻചായയിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകളും സംയുക്തങ്ങളും ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. മിതമായ അളവിൽ കട്ടൻചായ ആരോഗ്യകരമാണ്. എന്നാൽ അമിതമായാൽ അത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. 

 

മിതമായ അളവിൽ, അതായത് ദിവസം ഏതാണ്ട് 4 കപ്പ് വരെ, കട്ടൻചായ കുടിക്കുന്നത് സുരക്ഷിതമാണ്. എന്നാൽ ഇതിൽ കഫീൻ കൂടിയ അളവിൽ അടങ്ങിയിരിക്കുന്നതിനാൽ അളവ് കൂടിയാൽ ദോഷകരമാണ്. കട്ടൻചായ അമിതമായാൽ ചെറിയ തലവേദന മുതൽ ക്രമരഹിതമായ ഹൃദയമിടിപ്പിനും ഹൃദയസംബന്ധമായ രോഗങ്ങൾക്കും വരെ കാരണമായേക്കാം. 

 

∙ഇരുമ്പിന്റെ ആഗിരണം തടയുന്നു

കട്ടൻചായയിൽ ധാരാളം ടാനിനുകൾ ഉണ്ട്. ഇതാണ് ചായയ്ക്ക് കടുത്ത നിറവും രൂക്ഷഗന്ധവും നല്‍കുന്നത്. തേയിലച്ചെടിയുടെ വളർച്ചയ്ക്ക് ടാനിനുകൾ നല്ലതാണെങ്കിലും കട്ടൻചായ കൂടുതൽ കുടിച്ചാല്‍ ഇത് ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം തടയും. ഇരുമ്പിന്റെ അഭാവം വിളർച്ചയ്ക്കു കാരണമാകും. കൂടാതെ, വർധിച്ച ഹൃദയമിടിപ്പിനും ശരിയായ മർദത്തിൽ ഹൃദയത്തിന് രക്തം പമ്പു ചെയ്യാൻ സാധിക്കാത്തതു മൂലമുള്ള ഹൃദയത്തകരാറിനും കാരണമാകും. 

 

∙ഉദരപ്രശ്നങ്ങൾ

കൂടിയ അളവിൽ പതിവായി ചായ കുടിക്കുന്നത് ദഹനപ്രശ്നങ്ങൾക്കു കാരണമാകും. വയറുവേദന, ഗ്യാസ്ട്രബിൾ, ഓക്കാനം, ഛർദി, ഉദരത്തിലെ മറ്റ് അസ്വസ്ഥതകൾ എന്നിവയെല്ലാം ഉണ്ടാകാം.

 

∙കഫീൻ ടോക്സിസിറ്റി

10 ഗ്രാമിലധികം കഫീൻ അടങ്ങിയ കട്ടൻചായ കൂടിയ അളവിൽ കുടിക്കുന്നത് സുരക്ഷിതമല്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഗ്രീൻടീയുമായി താരതമ്യപ്പെടുത്തുമ്പോൾ 42 മുതൽ 79 മില്ലി ഗ്രാം വരെ കഫീൻ അടങ്ങിയ, 8 ഔൺസ് കട്ടൻചായ വരെ സുരക്ഷിതമാണ്. കഫീൻ അമിതമായാൽ പൊട്ടാസ്യത്തിന്റെ അളവ് വളരെ കുറയുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുകയും കഫീൻ ടോക്സിസിറ്റിക്കു കാരണമാകുകയും ചെയ്യും. കഫീൻ അമിതമായാൽ വിറയല്‍, പരിഭ്രമം, തലവേദന, ഉമിനീർ വറ്റുക, ഉറക്കമില്ലായ്മ ഇവയ്ക്കെല്ലാം കാരണമാകും. 

 

∙പല്ലിന്റെ നിറംമാറ്റം

കട്ടൻചായ പതിവായി കുടിച്ചാൽ ക്രമേണ പല്ലിന്റെ നിറം മാറി മഞ്ഞക്കറ വരാൻ ഇടയാക്കും. 

 

കട്ടൻ ചായയുടെ അമിതോപയോഗം മൂലമുണ്ടാകുന്ന അപകടങ്ങളെ എങ്ങനെ മറികടക്കാം?

 

∙ഇരുമ്പിന്റെ അഭാവം അഥവാ വിളർച്ച ഉണ്ടെങ്കിൽ കട്ടൻചായയുടെ ഉപയോഗം കുറച്ചാൽ മതി. പകരം കരിക്കിൻ വെള്ളം, മോര് തുടങ്ങിയ ആരോഗ്യകരമായ പാനീയങ്ങൾ ഉപയോഗിക്കാം. ശരീരത്തിലെ ബ്ലഡ് കൗണ്ടും ഇരുമ്പിന്റെ അളവും കൂടാൻ ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ഇറച്ചി, മുഴുധാന്യങ്ങൾ തുടങ്ങിയവ അടങ്ങിയ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം ശീലമാക്കാം. 

 

∙ചായ ഉണ്ടാക്കി അധികസമയം വയ്ക്കാതെ ശ്രദ്ധിക്കണം. കാരണം കൂടുതൽ സമയം ഇരുന്നാൽ ചായയിലെ ടാനിനുകളുടെയും ഓക്സലേറ്ററുകളുടെയും എണ്ണം കുറയും. 

 

∙വൈറ്റമിൻ സി ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നാരങ്ങ, ഓറഞ്ച്, പൈനാപ്പിൾ തുടങ്ങിയവ ഇരുമ്പിന്റെ ആഗിരണം െമച്ചപ്പെടുത്തും.

Content Summary: Drinking black tea: merits and demerits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com