ADVERTISEMENT

ശരിയായ ഉറക്കം ലഭിക്കാത്തത് ശരീരഭാരവും അരക്കെട്ടിലെ വിസറല്‍ കൊഴുപ്പും വര്‍ധിക്കാന്‍ കാരണമാകുമെന്ന് ഗവേഷണ പഠനം. കുടവയര്‍ വരാതിരിക്കണമെങ്കില്‍ ദിവസം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണമെന്നും സ്ലീപ് മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. 

 

ഉറക്കത്തിന്‍റെ ദൈര്‍ഘ്യം ഒരു മണിക്കൂര്‍ കുറയുന്നത് അരക്കെട്ടിലെ കൊഴുപ്പ് 12 ഗ്രാം വീതം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനം അരക്കെട്ടിലെ കൊഴുപ്പിന്‍റെ കാര്യത്തില്‍ ഉണ്ടാക്കുന്നില്ലെന്നും പഠനം പറയുന്നു. 

 

യുഎസ് നാഷനല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്സാമിനേഷന്‍ സര്‍വേയില്‍ പങ്കെടുത്ത 18നും 59നും ഇടയില്‍ പ്രായമുള്ള 5000 പേരുടെ ഡേറ്റ പഠനത്തിനായി ഉപയോഗപ്പെടുത്തി.  ഉറക്കമില്ലായ്മ തലച്ചോറിന്‍റെ അകാല വാര്‍ധക്യത്തിനും പെരുമാറ്റ ശീലങ്ങളിലെ വ്യതിയാനത്തിനും കാരണമാകാമെന്നും ഗവേഷകര്‍ നിരീക്ഷിച്ചു. 

 

വയര്‍ ഉള്‍പ്പെടെയുള്ള ശരീര അവയവങ്ങൾ സ്ഥിതി ചെയ്യുന്ന  അബ്ഡോമിനല്‍ ക്യാവിറ്റിയില്‍ ശേഖരിക്കപ്പെടുന്ന കൊഴുപ്പാണ് വിസറല്‍ ഫാറ്റ്. ഇത് രക്തധമനികളിലും അടിയാം. ഫാറ്റി ആസിഡുകള്‍ രക്തപ്രവാഹത്തിലേക്ക് ചോരാനും ആന്തരിക അവയവങ്ങള്‍ക്ക് കേട് വരാനും വിസറല്‍ കൊഴുപ്പ് കാരണമാകാം. വയറിന് പുറമേ കരള്‍, കുടലുകള്‍ പോലുള്ള സുപ്രധാന അവയവങ്ങള്‍ക്ക് അരികിലും വിസറല്‍ കൊഴുപ്പ് കാണപ്പെടുന്നു. തൊലിയുടെ അടിവശത്ത് കാണുന്ന സബ്ക്യൂടേനിയസ് കൊഴുപ്പിനെ അപേക്ഷിച്ച് അപകടകരമാണ് വിസറല്‍ കൊഴുപ്പ്.

Content Summary: How much sleep is needed to avoid a beer belly 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com