ADVERTISEMENT

വയോജനങ്ങൾ ഉപവസിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. 12 മണിക്കൂർ വരെ ഉപവസിക്കുന്നതാണു നല്ലത്. അസുഖങ്ങളുള്ളവർ ഉപവാസം തുടങ്ങുന്നതിനു മുൻപായി മരുന്നു കഴിച്ചെന്ന് ഉറപ്പുവരുത്തണം. 

ഭക്ഷണം വേണ്ട രീതിയിൽ കഴിക്കാത്തതിനാൽ ബുദ്ധിമുട്ടുന്നവർ ഉപവസിക്കാൻ പാടില്ല. നമ്മുടെ ജീവിതരീതിക്കനുസരിച്ച് ഉപവാസത്തിന്റെ സമയം തിരഞ്ഞെടുക്കാം. ആയുർവേദം ഉപവാസത്തെ ലംഘനചികിത്സാക്രമമായാണു കാണുന്നത്. രോഗം സുഖപ്പെടുത്താനുള്ള ഒരു മാർഗമായി ഇതിനെ കാണാം. 

 

ഉപവസിക്കുന്നതു‌ കൊണ്ടുള്ള ഗുണങ്ങൾ

∙ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നു. 

∙ പ്രമേഹം, ഹൃദ്രോഗം, സന്ധിവാതം എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. അടിഞ്ഞുകൂടുന്ന മോശം കൊളസ്ട്രോളിന്റെ അളവു കുറയ്ക്കുന്നു. 

∙ ട്രൈഗ്ലിസറൈഡുകളും രക്തസമ്മർദവും കുറയ്ക്കുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കുന്നു. 

∙ ശരീരത്തിൽ ഉപാപചയം (മെറ്റബോളിസം) വർധിപ്പിക്കുന്നു. പേശികളുടെ ശക്തി നിലനിർത്തുന്നു. ദഹനവ്യവസ്ഥ ശരിയാക്കുന്നു. 

∙ അധികമായുള്ള കൊഴുപ്പ് കുറയുന്നതിലൂടെ ശരീരഭാരവും കുറയുന്നു. 

∙ ഉപവാസം മാനസികാരോഗ്യം നൽകുന്നു. തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. 

∙ വാതരോഗങ്ങളുടെ സാധ്യത തടയുന്നു. 

∙ പാർക്കിൻസൺസ് രോഗം, അൽസ്ഹൈമേഴ്സ് രോഗം തുടങ്ങിയ, വയോജനങ്ങളെ ബാധിക്കാറുള്ള രോഗാവസ്ഥകളെ പ്രതിരോധിക്കുന്നു. 

തീവ്രമായ രോഗമുള്ളവർക്ക് ഡോക്ടറോടു ചോദിച്ച് ഉപവാസത്തിന്റെ സമയവും ഉപവാസരീതിയും സ്വീകരിക്കാം. 

(വിവരങ്ങൾക്കു കടപ്പാട്: 

ഡോ. എം. അബ്ദുൽ സുക്കൂർ, അസോഷ്യേറ്റ് പ്രഫസർ, 

അഹല്യ ആയുർവേദ മെഡിക്കൽ കോളജ്, ‌പാലക്കാട്)

Content Summary: Health benefits of Fasting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com