ADVERTISEMENT

ജനസംഖ്യയിൽ പന്ത്രണ്ടു ശതമാനത്തിലധികം പേർ വൃക്കരോഗികളാണെന്നൊരു കണക്ക്– അതായത്, കോടിക്കണക്കിനാളുകൾ ലോകമെമ്പാടും ഈ രോഗത്തിന് അടിമകളായിക്കൊണ്ടിരിക്കുന്നു. ദൗർഭാഗ്യവശാൽ ഇതിൽ തൊണ്ണൂറു ശതമാനത്തിനും അവർ രോഗത്തിന്റെ മൂന്നാം ഘട്ടത്തിലെത്തി (സ്റ്റേജ് മൂന്ന്) എന്നയറിവ് സമയോചിതമായി ലഭിക്കുന്നില്ല. കാരണം, വൃക്കരോഗം ഒരു നിശ്ശബ്ദ പ്രതിഭാസമാണ്. അതിന്റെ ലക്ഷണങ്ങൾ വ്യക്തമായി വെളിവാക്കപ്പെടണമെന്നില്ല.

Read Also : ഭാരം കുറയുന്ന പ്രക്രിയ മന്ദഗതിയിലാകുന്നോ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

സ്റ്റേജ് മൂന്നിലെ ക്രോണിക് കിഡ്നി ഡിസീസ് ജിഎഫ്ആർ (ഗ്ലോമെറുലാർ ഫിൽട്രേഷൻ റേറ്റ്) നൂറിൽ 59 നും 30 നും ഇടയിലാകുമ്പോഴാണ് വ്യക്തമാകുന്നത്. ഈ അവസ്ഥയിലെത്തിയാൽ രോഗി നെഫ്രോളജിസ്റ്റിനെ സമീപിക്കേണ്ടത് അനിവാര്യമാണ്. വിദഗ്ധ ടെസ്റ്റുകൾക്കു ശേഷമേ രോഗം മൂർഛിക്കാതിരിക്കുവാനുള്ള ചികിത്സ സാധ്യമാവുകയുള്ളൂ. കാൽപാദങ്ങളിലെ നീർകെട്ട്, കഠിനമായ ശരീരക്ഷീണം, തൊലിപ്പുറത്തെ വരൾച്ച (ഡ്രൈനെസ്), നട്ടെല്ലിനും പേശികൾക്കും കഠിന വേദന തുടങ്ങിയവയാണ് മൂന്നാംഘട്ട സികെഡിയുടെ ലക്ഷണങ്ങൾ. പ്രാഥമിക മെഡിക്കൽ ചെക്കപ്പിൽ രക്തവും മൂത്രവും പരിശോധിക്കുമ്പോൾ രോഗം സ്ഥിരീകരിക്കുവാൻ സാധിക്കും. രോഗം ഉണ്ടെന്നു കണ്ടാൽ ആദ്യപടിയായിത്തന്നെ പുകവലിശീലം ഉപേക്ഷിക്കുകയും വ്യായാമം ചെയ്യുകയും ശരീരഭാരം കുറയ്ക്കുകയും ഡോക്ടറുടെ ഉപദേശപ്രകാരം ആഹാര രീതിയിൽ മാറ്റം വരുത്തുകയും വേണം. വെള്ളം കുടിക്കുന്നതിലും ഉപ്പ്, പൊട്ടാസ്യം അടങ്ങിയ ഭക്ഷ്യവസ്തുക്കളിലും പ്രോട്ടീൻ അധികമായ മാംസാഹാരത്തിലും നിയന്ത്രണം പാലിക്കേണ്ടതാണ്. 

രോഗികളെ ബോധവൽക്കരിക്കേണ്ട പ്രധാന കാര്യം, സികെഡി വളരെ സാവധാനമാണു പുരോഗമിക്കുന്നത് എന്നതാണ്. ആ അവസ്ഥയിൽ രോഗം ഭേദമാക്കാവുന്നതല്ല. നെഫ്രോളജിസ്റ്റിന് രോഗപുരോഗതി മന്ദഗതിയിലാക്കുവാൻ കഴിഞ്ഞേക്കും. അതുവഴി ആയുസ്സു ദീർഘിപ്പിക്കുവാനും ഡയാലിസിസ്, ട്രാൻസ്പ്ലാന്റ് എന്നിവയ്ക്കു സാവകാശം ലഭിക്കുകയും ചെയ്യും.

കിഡ്നി രോഗികളിലെ തേങ്ങ ഉപയോഗവും കരിക്കിൻ വെള്ളവും, വെള്ളംകുടിയിൽ അറിയേണ്ടത് - വിഡിയോ

 

Content Summary : Chronic kidney disease :  Symptoms and causes - Dr. Saroja Nair Explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com