ADVERTISEMENT

മഴക്കാലം എത്തിക്കഴിഞ്ഞു, അതിനോടൊപ്പം രോഗങ്ങളും. ജലദോഷം, പനി, ടൈഫോയ്ഡ്, ഡെങ്കിപ്പനി തുടങ്ങിയ കൊതുക് പരത്തുന്ന രോഗങ്ങള്‍, വയറിലെ അണുബാധകള്‍ എന്നിവ മഴക്കാലത്ത് സാധാരണമാണ്. അതിനാല്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണം പോഷകപ്രദവും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതുമാകണം. മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഉയര്‍ന്ന അളവില്‍ ഈര്‍പ്പം ഉണ്ടാകുന്നതിനാല്‍ നമ്മുടെ ദഹനവ്യവസ്ഥ മന്ദഗതിയിലാക്കുന്നു. കാലാവസ്ഥയ്ക്ക് അനുസരിച്ച് ഭക്ഷണത്തില്‍ മാറ്റങ്ങള്‍ വരുത്തണം.

 

ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ആഹാരങ്ങള്‍ ഒഴിവാക്കണം. ചെറുചൂടോടുകൂടി വേണം കഴിക്കാന്‍. കുടിക്കാന്‍ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കാം. ശാരീരിക പ്രവര്‍ത്തനം താരതമ്യേന കുറവായതിനാല്‍ വിയര്‍ക്കുന്നത് കുറയുമെന്നു കരുതി വെള്ളം കുടിക്കാതിരിക്കരുത്. ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക്പകരം വീട്ടില്‍തന്നെ തയാറാക്കുന്ന ആഹാരങ്ങള്‍ കഴിക്കാം. വൃത്തിഹീനമായ സാഹചര്യങ്ങളിലുള്ള തട്ടുകടകളില്‍ നിന്നും തെരുവ് ഭക്ഷണശാലകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നതും അണുബാധയ്ക്ക് കാരണമാകാം.

 

കഞ്ഞി, ആവിയില്‍ വേവിച്ച ആഹാരങ്ങള്‍ എന്നിവ മഴക്കാലത്ത് വളരെ നല്ലതാണ്. പച്ചക്കറി സൂപ്പ്, ചിക്കന്‍ സൂപ്പ് എന്നിവ ഉള്‍പ്പെടുത്താം. ഇലക്കറികള്‍ ശരിയായി കഴുകിയതിനുശേഷം പാചകം ചെയ്യാം. സാലഡുകള്‍ക്ക് പകരം വേവിച്ച് പച്ചക്കറികള്‍ ഉപയോഗിക്കാം. മൈദ പോലെ ദഹനപ്രശ്‌നംഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ മണ്‍സൂണ്‍ ഡയറ്റില്‍ വേണ്ട. മഴക്കാലത്ത് പലരും വറുത്ത ആഹാരങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടും, എന്നാല്‍ ഇത് നല്ലതല്ല. കാപ്പി, ചായ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം. പഴങ്ങള്‍ ജ്യൂസാക്കാതെ ഫ്രൂട്ടായി തന്നെ കഴിക്കാം. കൊഴുപ്പ് കുറഞ്ഞ തൈര് ആഹാരത്തിന്റെ ഭാഗമാക്കാം. ഫ്രിജില്‍ വച്ച ഭക്ഷണങ്ങള്‍ ചൂടാക്കിയതിനുശേഷമേ ഉപയോഗിക്കാവൂ. കുരുമുളക്, ചുക്ക്, ഇഞ്ചി, മല്ലി, വെളുത്തുള്ളി തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ മഴക്കാലത്തുണ്ടാകുന്ന  രോഗങ്ങളെ പ്രതിരോധിച്ച് നിര്‍ത്തും.

Content Summary: Monsoon diet; What should you eat and avoid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com