ADVERTISEMENT

ലോകത്തിലെ ആറ് മരണങ്ങളില്‍ ഒന്ന് അര്‍ബുദം മൂലം സംഭവിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 2020ല്‍ മാത്രം 10 ദശലക്ഷം പേരോളം അര്‍ബുദം ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. സ്തനാര്‍ബുദം, ശ്വാസകോശ അര്‍ബുദം, കൊളോറെക്ടല്‍ അര്‍ബുദം,  പ്രോസ്റ്റേറ്റ് അര്‍ബുദം എന്നിവയാണ് സാധാരണ കാണപ്പെടുന്ന അര്‍ബുദങ്ങള്‍. പലപ്പോഴും അര്‍ബുദ രോഗചികിത്സയിലെ ഏറ്റവും വലിയ വെല്ലുവിളി വൈകിയുള്ള രോഗനിര്‍ണയമാണ്. 

 

അര്‍ബുദവുമായി ബന്ധപ്പെട്ട് ഇനി പറയുന്ന ചില ലക്ഷണങ്ങള്‍ പലരും പലപ്പോഴും നിസ്സാരമെന്ന് കരുതി അവഗണിക്കാറുണ്ട്.

Photo credit : fizkes / Shutterstock.com
Photo credit : fizkes / Shutterstock.com

1. ക്ഷീണം

അമിതമായ ക്ഷീണം അര്‍ബുദത്തിന്‍റെ പ്രധാന രോഗലക്ഷണങ്ങളില്‍ ഒന്നാണ്. ഈ ക്ഷീണം വര്‍ധിച്ചു വരുകയും രോഗിക്ക് രാവിലെ ഉണരുമ്പോൾ  കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടുള്ള തരത്തില്‍ ഇത് മാറുകയും ചെയ്യും. നടക്കാനോ കഴിക്കാനോ എന്തിനേറെ പറയുന്നു ടിവി റിമോട്ട് ഉപയോഗിക്കാനോ പോലും ബുദ്ധിമുട്ടുള്ള തരത്തിലേക്ക് ഈ ക്ഷീണം മാറാം. എന്തെങ്കിലും ചിന്തിക്കാനും ചലിക്കാനും ക്ഷീണം തടസ്സമായി വരാം. ഇത്തരത്തില്‍ ക്ഷീണം ദൈനംദിന ജീവിതത്തെ ബാധിക്കുന്ന അവസ്ഥ വന്നാല്‍ അര്‍ബുദരോഗത്തിന്‍റെ സാധ്യത തള്ളിക്കളയരുത്. 

Photo credit :  Prostock-studio / Shutterstock.com
Photo credit : Prostock-studio / Shutterstock.com

 

2. ഭാരനഷ്ടം

Photo credit :   siam.pukkato / Shutterstock.com
Photo credit : siam.pukkato / Shutterstock.com

പ്രത്യേകിച്ച് വ്യായാമമോ ഭക്ഷണനിയന്ത്രണമോ ഒന്നും കൂടാതെ തന്നെ ഭാരം കുറയുന്ന സാഹചര്യവും അര്‍ബുദ ലക്ഷണമാണ്. ഇത് മറ്റു ചില രോഗങ്ങളുടെ കൂടി ലക്ഷണമാണെന്നതിനാല്‍ ആവശ്യമായ പരിശോധന രോഗനിര്‍ണയത്തിനായി നടത്തേണ്ടതാണ്. 

 

Photo Credit: fizkes/ Istockphoto
Photo Credit: fizkes/ Istockphoto

3. ചര്‍മത്തില്‍ തിണര്‍പ്പ്

രക്താര്‍ബുദം അഥവാ ലുക്കീമിയ ബാധിച്ച് ചര്‍മത്തിന് കീഴിലുള്ള രക്തകോശങ്ങള്‍ പൊട്ടുന്നത് ദേഹത്തില്‍ പലയിടത്തും തിണര്‍പ്പുകള്‍ ഉണ്ടാകാന്‍ കാരണമാകും. 

Photo Credit : Nikodash / Shutterstock.com
Photo Credit : Nikodash / Shutterstock.com

 

4. കണ്ണുകളില്‍ വേദന

Representative Image. Photo Credit : LaylaBird / iStockPhoto.com
Representative Image. Photo Credit : LaylaBird / iStockPhoto.com

കണ്ണുകളില്‍ കുത്തിക്കൊള്ളുന്നത് പോലെയുള്ള വേദന അനുഭവപ്പെടുന്നത് ഇവയ്ക്കുള്ളിലെ അര്‍ബുദ വളര്‍ച്ചയുടെ സൂചനയാണ്. ഈ വേദനയും പലപ്പോഴും അവഗണിക്കപ്പെടാറുണ്ട്. 

 

Photo Credit: catinsyrup/ Shutterstock.com
Photo Credit: catinsyrup/ Shutterstock.com

5. തലവേദന

ഇടയ്ക്കിടെ ഉണ്ടാകുന്നതും ക്രമമായി തീവ്രത വര്‍ധിക്കുകയും ചെയ്യുന്ന തലവേദനയും അര്‍ബുദ ലക്ഷണമാണ്. തലച്ചോറിലെ അര്‍ബുദ വളര്‍ച്ചയുടെ ഈ ആദ്യ സൂചനകളും നിസ്സാരമായി എടുക്കരുത്. 

 

6. വേദനാജനകമായ ആര്‍ത്തവം

ആര്‍ത്തവത്തില്‍ വേദനയുണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ കനത്ത രീതിയിലുള്ള രക്തസ്രാവവും അസഹനീയമായ വേദനയുമെല്ലാം അത്ര സാധാരണമല്ല. ഇവ വൈദ്യപരിശോധന ആവശ്യമുള്ള ലക്ഷണങ്ങളാണ്. അമിതമായ ആര്‍ത്തവവേദന എന്‍ഡോമെട്രിയല്‍ കാന്‍സര്‍ മൂലം ഉണ്ടാകാം. 

 

7. സ്തനങ്ങളിലെ വ്യത്യാസം

സ്ത്രീകളില്‍ പൊതുവേ കണ്ടു വരുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. സ്തനങ്ങളുടെയും മുലക്കണ്ണുകളുടെയും വലുപ്പത്തില്‍ വരുന്ന വ്യത്യാസം, മുലക്കണ്ണുകള്‍ ഉള്ളിലേക്ക് തള്ളുന്നത്, ഇവയില്‍ നിന്നുള്ള സ്രവങ്ങള്‍ എന്നിവയെല്ലാം സ്തനാര്‍ബുദ ലക്ഷണമാണ്. 

 

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ക്കു പുറമേ വൃഷ്ണസഞ്ചിയിലെ വീക്കം, കഴിക്കാനും ഭക്ഷണം വിഴുങ്ങാനുമുള്ള ബുദ്ധിമുട്ട്, വയര്‍ പ്രശ്നം, വലിവ്, നിരന്തരമുള്ള വയര്‍ കമ്പനം, വയറ്റില്‍ നിന്ന് പോകുന്നതിലെ വ്യതിയാനങ്ങള്‍, ലൈംഗിക ഉദ്ധാരണ പ്രശ്നം, മൂത്രമൊഴിക്കുന്നതിനുള്ള ബുദ്ധിമുട്ട്, പനി, നഖത്തിലെ വ്യത്യാസങ്ങൾ  എന്നിവയും അര്‍ബുദവുമായി ബന്ധപ്പെട്ട സൂചനകളാണ്. ഇത്തരം ലക്ഷണങ്ങളെ അവഗണിക്കാതെ സമയത്തിന് പരിശോധന നടത്തേണ്ടത് അര്‍ബുദ ചികിത്സയില്‍ നിര്‍ണായകമാണ്.  

Content Summary: Cancer symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com