ADVERTISEMENT

നേരത്തെയുള്ള രോഗനിര്‍ണയം ബുദ്ധിമുട്ടായതിനാല്‍ ഏറ്റവും മാരകമായ അര്‍ബുദങ്ങളിലൊന്നായാണ് പാന്‍ക്രിയാറ്റിക് അര്‍ബുദം അറിയപ്പെടുന്നത്. 2030 ഓടു കൂടി പാന്‍ക്രിയാറ്റിക് അര്‍ബുദം ബാധിച്ചവരുടെ കേസുകള്‍ പ്രതിവര്‍ഷം 12,000 ആയി ഉയരുമെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. സ്ത്രീകളില്‍ പൊതുവായി കാണപ്പെടുന്ന അര്‍ബുദങ്ങളില്‍ എട്ടാം സ്ഥാനത്താണ് ഈ അര്‍ബുദമുള്ളത്. ഇനി പറയുന്ന ഘടകങ്ങള്‍ സ്ത്രീകളില്‍ പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന് കാരണമാകാം

 

1. പുകവലി
പാന്‍ക്രിയാറ്റിക് അര്‍ബുദങ്ങളില്‍ 20 മുതല്‍ 30 ശതമാനം വരെ പുകവലി മൂലം ഉണ്ടാകുന്നതാണെന്ന് പരസ് ഹെല്‍ത്തിലെ മെഡിക്കല്‍ ഓങ്കോളജി കണ്‍സൽറ്റന്‍റ് ഡോ. തന്‍വി സൂഡ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

 

2. അമിതവണ്ണം
അമിവണ്ണവും പാന്‍ക്രിയാറ്റിക് അര്‍ബുദ സാധ്യത 20 ശതമാനം ഉയര്‍ത്തുന്നു. ഇതിനാല്‍ മധ്യവയസ്സ് പിന്നിട്ട സ്ത്രീകള്‍ ഭാരനനിയന്ത്രണത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

 

3. പ്രമേഹം
അമിതവണ്ണത്തോടൊപ്പം കുട്ടികളിലും കൗമാരക്കാരിലുമെല്ലാം ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ധിക്കാറുണ്ട്. ടൈപ്പ് 2 പ്രമേഹവും പില്‍ക്കാലത്ത് പാന്‍ക്രിയാറ്റിക് അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. 

 

4. മദ്യപാനം
അമിതമായ മദ്യപാനവും ചിലരില്‍ പാന്‍ക്രിയാറ്റിക് അര്‍ബുദത്തിലേക്ക് നയിക്കാറുണ്ട്. ഇതിനാല്‍ മദ്യപാനം ഒഴിവാക്കുകയോ പരിമിതമായ തോതില്‍ മാത്രം പിന്തുടരുകയോ ചെയ്യേണ്ടതാണ്. 

 

5. സംസ്കരിച്ച മാംസം
സംസ്കരിച്ച മാംസം പാന്‍ക്രിയാറ്റിക് അര്‍ബുദത്തിലേക്ക് നയിക്കുന്നതായി പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ഇവയിലെ നൈട്രൈറ്റും എന്‍-നൈട്രോസോ സംയുക്തങ്ങളുമാണ് പാന്‍ക്രിയാസില്‍ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ ഉദ്ദീപിപ്പിക്കുക. 

 

മഞ്ഞപ്പിത്തം, ഓക്കാനം, ഛര്‍ദ്ദി, അതിസാരം, വിളര്‍ച്ച, നീര്‍ക്കെട്ട്, വയര്‍ വേദന, വിശപ്പില്ലായ്മ, വയര്‍ കമ്പനം, ക്ഷീണം, ഭാരനഷ്ടം എന്നിവയെല്ലാം പാന്‍ക്രിയാസിലെ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാണ്. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷന്‍ തുടങ്ങിയ ചികിത്സകള്‍ ഈ അര്‍ബുദത്തെ പ്രതിരോധിക്കാനായി ഉപയോഗിച്ചു വരുന്നു.

Content Summary: Lifestyle habits that lead to pancreatic cancer in women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com