ADVERTISEMENT

ഒരു സ്ത്രീയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട രണ്ട് ഘട്ടങ്ങളാണ് ഗർഭകാലവും പ്രസവശേഷമുളള കാലവും. ഗർഭകാലത്ത് പോഷകപ്രദമായ ഭക്ഷണം കഴിക്കുന്നത് കുട്ടിയുടെ വളർച്ചയ്ക്കും വികാസത്തിനും ഗുണം ചെയ്യും. പ്രസവാനന്തരം സ്ത്രീക്ക് ശാരീരികമായ പല മാറ്റങ്ങളും ഉണ്ടാകും. ഊർജനില കുറയുക, ഉപാപചയപ്രവർത്തനം സാവധാനത്തിലാക്കുക, ഹോർമോണുകളുടെ വർധനവ് എന്നിവ അവയിൽ ചിലതാണ്. ഈ മാറ്റങ്ങളെ നിയന്ത്രിക്കാൻ പ്രസവാനന്തര ഭക്ഷണരീതി ശരിയായി പിന്തുടരേണ്ടതാണ്. 

 

മുലപ്പാലില്ലാത്തതു പലരുടെയും ഒരു പ്രശ്നമാണ്. ഇതിനു പരിഹാരമായി മുലപ്പാൽ വർധിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം. മുലയൂട്ടുന്ന അമ്മമാർ തീർച്ചയായും ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തണം. 

 

1. പെരുംജീരകം – മുലപ്പാൽ വർധനവിന് പെരുംജീരകം സഹായിക്കും. 

 

2. ഉലുവ – ഉലുവയിൽ ഫൈറ്റോ ഈസ്ട്രജൻ ധാരാളമായുണ്ട്. ഇത് ഹോർമോൺ നില മെച്ചപ്പെടുത്തി മുലപ്പാലിന്റെ ഉൽപാദനം കൂട്ടുന്നു. 

3. ശതാവരി – മുലപ്പാലിന്റെ ഗുണമേന്മ വർധിപ്പിക്കുന്ന ഹോർമോണുകളായ കോർട്ടികോയ്ഡ്സ്, പ്രോലാക്ടിൻ ഇവയുടെ അളവ് കൂട്ടാൻ ശതാവരി സഹായിക്കും. 

 

4. അയമോദകം– മുലപ്പാൽ വർധിക്കാൻ അയമോദകം സഹായിക്കും. പാലുൽപാദനം വർധിപ്പിക്കുന്ന ഗാലക്റ്റഗോഗ്സ് എന്ന രാസവസ്തു അയമോദകത്തിൽ ഉണ്ട്. 

5. അണ്ടിപ്പരിപ്പ് – കശുവണ്ടി, വാൾനട്ട് തുടങ്ങിയ അണ്ടിപ്പരിപ്പുകൾ മുലപ്പാൽ വർധിക്കാൻ സഹായിക്കും. 

ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തും മുൻപ് വൈദ്യനിര്‍ദേശം തേടേണ്ടതാണ്. നവജാതശിശുവിന്റെ വളർച്ചയെയും മുലയൂട്ടലിനെയും ആരോഗ്യകരമായ ഭക്ഷണക്രമം സ്വാധീനിക്കുന്നുണ്ട്.

Content Summary: Mothers should eat during breast feeding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com