ADVERTISEMENT

മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിന്‌ ഏറ്റവും ആവശ്യമുള്ള മൂന്ന്‌ കാര്യങ്ങളാണ്‌ ടോട്ടല്‍ കൊളസ്‌ട്രോളും എല്‍ഡിഎല്‍ അഥവാ ചീത്ത കൊളസ്‌ട്രോളും കുറയ്‌ക്കുക എന്നതും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎല്‍ കൂട്ടുക എന്നതും. ഈ മൂന്നു കാര്യങ്ങളിലും മനുഷ്യരെ സഹായിക്കുന്ന ഒന്നാണ്‌ അവക്കാഡോ ചേര്‍ന്ന ഭക്ഷണക്രമം. മോണോസാച്ചുറേറ്റഡ്‌ ഫാറ്റി ആസിഡുകളും ഫൈബറും പ്ലാന്റ്‌ സ്റ്റെറോളുകളും ചേര്‍ന്ന അവക്കാഡോയ്‌ക്ക്‌ കൊളസ്‌ട്രോള്‍ കുറയ്‌ക്കാനുള്ള കഴിവുണ്ടെന്ന്‌ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

 

അവക്കാഡോയിലെ മോണോസാച്ചുറേറ്റഡ്‌ കൊഴുപ്പ്‌ രക്തധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും നീര്‍ക്കെട്ട്‌ കുറയ്‌ക്കുകയും ചെയ്യുന്നു. ഇതിലെ ഉയര്‍ന്ന തോതിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദത്തിന്റെ തോതും മെച്ചപ്പെടുത്തുന്നു. കോശങ്ങളെ നീര്‍ക്കെട്ടില്‍ നിന്നും ക്ഷതങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റായ വൈറ്റമിന്‍ ഇയും അവക്കാഡോയില്‍ അടങ്ങിയിരിക്കുന്നു. ഫോളേറ്റ്‌ ഉള്‍പ്പെടെയുള്ള ബി വൈറ്റമിനുകള്‍ അടങ്ങിയ അവക്കാഡോ ഹോമോസിസ്‌റ്റൈന്‍ തോത്‌ കുറച്ച്‌ ഹൃദ്രോഗത്തെ നിയന്ത്രിക്കുന്നു.

 

അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒലീക്‌ ആസിഡാണ്‌ എല്‍ഡിഎല്‍ കൊളസ്‌ട്രോളിനെ കുറയ്‌ക്കുന്നത്‌. ഇവയിലെ ഫൈബര്‍ കൊളസ്‌ട്രോള്‍ കണങ്ങളുമായി ഒട്ടിപ്പിടിക്കുന്നത്‌ അവ രക്തപ്രവാഹത്തിലേക്ക്‌ ആഗീരണം ചെയ്യുന്നത്‌ തടയുന്നു. മോണോസാച്ചുറേറ്റഡ്‌ കൊഴുപ്പ്‌ അടങ്ങിയിരിക്കുന്നതിനാല്‍ വയര്‍ നിറഞ്ഞ തോന്നലും സംതൃപ്‌തിയും അവക്കാഡോ നല്‍കുന്നു. ഇത്‌ വലിച്ചുവാരി ഭക്ഷണം കഴിക്കാനുള്ള സാധ്യതയും കുറയ്‌ക്കും. ദഹനവും ചയാപചയവും മെച്ചപ്പെടുത്താനും അവക്കാഡോയിലെ ഫൈബര്‍ സഹായകമാണ്‌.

 

എന്നാല്‍ ഇവയുടെ അമിതമായ ഉപയോഗം ഭാരവര്‍ധനയ്‌ക്ക്‌ കാരണമാകാമെന്നതിനാല്‍ മിതമായ തോതില്‍ മാത്രമേ ഉപയോഗിക്കാവൂ. പലതരം രോഗങ്ങള്‍ക്ക്‌ ചികിത്സയിലുള്ളവര്‍ അവക്കാഡോ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തും മുന്‍പ്‌ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ തേടേണ്ടതാണ്‌.

Content Summary: Avocado is a superfood for the heart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com