ADVERTISEMENT

അടുക്കളയിൽ ഉറപ്പായും കാണുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. വ്യത്യസ്ത തരം കറികൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ്, ആരോഗ്യകരമാണോ എന്ന കാര്യത്തിൽ പലർക്കും ആശങ്കയുണ്ട്. അതുപോലെ ശരീരഭാരം കുറയ്ക്കാൻ ഉരുളക്കിഴങ്ങ് സഹായിക്കുമോ എന്നും അറിയാം. 

 

പോഷകങ്ങളുടെ കലവറയാണ് ഉരുളക്കിഴങ്ങ്. മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയ ഇലക്ട്രൊലൈറ്റുകളും വൈറ്റമിൻ സി യും ഇതിലുണ്ട്. ഉരുളക്കിഴങ്ങ് ആരോഗ്യകരമാണ് എന്നാൽ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. ഫ്രഞ്ച്ഫ്രൈസ് ആയും പ്രോസസ് ചെയ്തും ഉപയോഗിക്കുമ്പോൾ ഇത് ഗ്ലൈസെമിക് ലോഡ് കൂട്ടുകയും അനാരോഗ്യകരമാകുകയും ചെയ്യും. പകരം ബേക്ക് ചെയ്തോ ലീൻ പ്രോട്ടീനുകൾക്കൊപ്പമോ ഉപയോഗിക്കാം. വൈറ്റമിൻ എ ധാരാളം അടങ്ങിയ മധുരക്കിഴങ്ങും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 

 

ഉരുളക്കിഴങ്ങ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതെങ്ങനെ എന്നു നോക്കാം 

പ്രതിരോധശക്തി വർധിപ്പിക്കുന്നു

വൈറ്റമിൻ സി അടങ്ങിയ ഉരുളക്കിഴങ്ങ് രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു. ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

 

നാരുകൾ

ഉരുളക്കിഴങ്ങിലടങ്ങിയ നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഏറെ നേരം വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കാനും വിശപ്പകറ്റാനും ഉരുളക്കിഴങ്ങിലെ നാരുകൾ സഹായിക്കും. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്ന ശീലം ഇതുമൂലം അകലുകയും ശരീരഭാരം കുറയുകയും ചെയ്യും. 

 

ആരോഗ്യകരമായ അന്നജം

കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളുടെ ഉറവിടമാണ് ഉരുളക്കിഴങ്ങ്. ശരീരം ഇതിനെ സാവധാനത്തിൽ മാത്രമേ വിഘടിപ്പിക്കുകയുള്ളൂ. ഊർജം പുറന്തള്ളുന്നതും സാവധാനത്തിൽ തന്നെ. ക്ഷീണവും തളർച്ചയും അകറ്റി ഊർജം നിലനിർത്താൻ ഇതു മൂലം സാധിക്കുന്നു.  

 

പൊട്ടാസ്യം 

പൊട്ടാസ്യം ധാരാളം ഉള്ളതിനാൽ രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. മറ്റ് വൈറ്റമിനുകളും ധാതുക്കളും ഉരുളക്കിഴങ്ങിലുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദവും ആരോഗ്യകരമാകുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 

 

കാലറി കുറവ്

ഉരുളക്കിഴങ്ങിൽ കാലറിയും കൊഴുപ്പും കുറവാണ്. 100 ഗ്രാം ഉരുളക്കിഴങ്ങളിൽ 77 കാലറി, 2 ഗ്രാം പ്രോട്ടീൻ, 2 ഗ്രാം ഫൈബർ ഇവയാണുള്ളത്. മറ്റ് പല ഭക്ഷണങ്ങളിലും കാലറിയും കൊഴുപ്പും വളരെ കൂടുതലായിരിക്കും.

Content Summary: Are potatoes good for weight loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com