ADVERTISEMENT

അന്നജം ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. രുചികരമായ മിക്ക ഭക്ഷണങ്ങളും അന്നജം അഥവാ കാർബോഹൈഡ്രേറ്റ് അടങ്ങിയവയാണ്. എന്നാൽ കാർബ്സിൽ അടങ്ങിയ ഗ്ലൂട്ടൻ ആരോഗ്യത്തിനു ദോഷം ചെയ്യും. മിക്കവരും ഗ്ലൂട്ടൻ ഇൻടോളറൻസ് മൂലം പ്രയാസപ്പെടുന്നവരാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇത് ആളുകളെ രോഗിയാക്കും. 

 

ന്യൂസീലൻഡ് ഓട്ടാഗോ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഗ്ലൂട്ടൻ ശരീരഭാരം കൂട്ടാൻ ഇടയാക്കുമെന്നു കണ്ടു. ഇത് എലികളിൽ ഓർമശക്തിയെയും ബാധിക്കുമെന്ന് പഠനം പറയുന്നു. മനുഷ്യൻ ഒരു ദിവസം കഴിക്കുന്ന ശരാശരി ഗ്ലൂട്ടന്റെ അളവിൽ അതായത് 4.5 ശതമാനം ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണം ദിവസവും എലികൾക്കു  നൽകി ഇവയുടെ തലച്ചോറിന്റെ ഹൈപ്പോതലാമിക് ഭാഗത്ത് ഇൻഫ്ലമേഷൻ ഉണ്ടായതായി കണ്ടു. തലച്ചോറിന്റെ ക്ഷതത്തിനും ശരീരഭാരം കൂട്ടാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടാനും ഈ ഇൻഫ്ലമേഷൻ കാരണമാകും. 

 

സീലിയാക് ഡിസീസിലുള്ളതുപോലെ പ്രതിരോധപ്രതികരണവുമായി ബന്ധപ്പെട്ടാകാം ഇൻഫ്ലമേഷൻ എന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇതേ ഇൻഫ്ലമേഷൻ മനുഷ്യനിലും വരാമെന്നും അവർ പറയുന്നു. 

 

ഗ്ലൂട്ടൻ ഇൻടോളറൻ‍സ് ഉണ്ടെങ്കിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങളെ അറിയാം. 

 

∙ വയറുവേദന
∙ വിളർച്ച
∙ ഉത്കണ്ഠ
∙ വായുക്ഷോഭം അഥവാ വയറുകമ്പിക്കൽ
∙ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുക
∙ വിഷാദം
∙ വയറുകടി
∙ മലബന്ധം
∙ ക്ഷീണം
∙ സന്ധിവേദന
∙ ചർമത്തിൽ ചുവന്ന പാടുകൾ
∙ ഇറിറ്റബിൾ ബവൽ സിൻഡ്രോം
∙ വായ്പുണ്ണ്
∙ പല്ലിനും ഇനാമലിനും പ്രശ്നങ്ങൾ
∙ തുടർച്ചയായ ഗർഭമലസൽ
∙ കരൾ പ്രശ്നങ്ങൾ
∙ നാഡീസംബന്ധമായ പ്രശ്നങ്ങൾ

 

ഗ്ലൂട്ടൻ അലർജിക്ക് പരിഹാരമില്ല. പൂർണമായും ഗ്ലൂട്ടൻ ഒഴിവാക്കുക എന്നതു മാത്രമാണ് പോംവഴി. 

 

പ്രോബയോട്ടിക്സുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലബാക്ടീരിയകൾ ഉദരത്തിലുണ്ടാകാനും വായു, വയറിനു കനം, മലബന്ധം ഇവയെല്ലാം കുറയ്ക്കാനും സഹായിക്കും. 

 

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

∙ ബിയർ
∙ ബിസ്കറ്റ്
∙ ബ്രഡ്
∙ കേക്കുകൾ
∙ സെറീയൽസ്
∙ ഗ്രേവി
∙ പാസ്ത
∙ സോസുകൾ, ഡ്രസ്സിങ്ങുകൾ
∙ പേസ്ട്രി
∙ നൂഡിൽസ്

 

ഗ്ലൂട്ടൻ ഇൻടോളറൻസ് ഭക്ഷണത്തിലൂടെ നിയന്ത്രിക്കാൻ സാധിക്കും. 

 

∙കൊഴുപ്പു കുറഞ്ഞ നാരുകൾ ധാരാളമുള്ള ഭക്ഷണം കഴിക്കുക. ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. 

∙വിളർച്ച, ഉയർന്ന കൊളസ്ട്രോൾ, വൈറ്റമിനുകളുടെയും പോഷകങ്ങളുടെയും അഭാവം തുടങ്ങിയ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക.

∙ഗ്ലൂട്ടൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഏതൊക്കെ എന്ന് മനസ്സിലാക്കി അവ ഒഴിവാക്കുക. 

∙ഭക്ഷണത്തിന്റെ ലേബലുകൾ ശ്രദ്ധയോടെ വായിക്കുക.

Content Summary: Gluten Intolerence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com