ADVERTISEMENT

ഉറക്കത്തിനിടയിൽ ഒട്ടേറെ തവണ ശ്വാസം നിലച്ചു പോകുന്ന അവസ്ഥയാണ് ഉറക്കത്തിലെ ശ്വാസതടസ്സം. ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളും ഈ അവസ്ഥ മൂലം ഉണ്ടാകാറുണ്ട്. പുരുഷന്മാരിലാണ് ഇത് കൂടുതലായി കാണുന്നത്. മാസമുറ നിന്ന സ്ത്രീകളിലും ഈ പ്രശ്നത്തിന് സാധ്യതയുണ്ട്. ശ്വാസം ഉള്ളിലേക്കെടുക്കുമ്പോൾ ഉണ്ടാകുന്ന നെഗറ്റീവ് പ്രഷറിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ശ്വാസനാളത്തിലെ പേശികൾക്കു കഴിയാതെ വരുമ്പോൾ ശ്വാസനാളം അടഞ്ഞു പോകുന്നതു കൊണ്ടാണ് സ്ലീപ് അപ്നിയ (Sleep Apnea) ഉണ്ടാകുന്നത്. ശ്വാസം എടുക്കുന്നതിന്റെ ശക്തി പതിയെ കുറഞ്ഞു വരികയും നിലച്ചു പോകുകയും ചെയ്യുന്നു. പ്രധാന കാരണം അമിത വണ്ണമാണ്. ജന്മനാ താടിയെല്ലിനുണ്ടാകുന്ന വൈകല്യങ്ങൾ (ചെറിയ താടിയെല്ല്, കൂടുതൽ പുറകോട്ടു തള്ളിയ താടിയെല്ല്), മൂക്കിനുളളിലുണ്ടാകുന്ന തടസ്സങ്ങൾ (പാലത്തിന്റെ വളവ്, ദശ വളർച്ച), ചെറിയ കഴുത്ത്, തൈറോയ്ഡിന്റെ പ്രവർത്തനക്കുറവ്, അമിത രക്തസമ്മർദം, പ്രമേഹം, പാരമ്പര്യ ഘടകങ്ങൾ, കുട്ടികളിലെ അഡിനോയ്ഡ് ഗ്രന്ഥിയുടെ അമിത വളർച്ച തുടങ്ങിയവയൊക്കെ സ്ലീപ് അപ്നിയയ്ക്കുള്ള സാധ്യത വർധിക്കുന്നതിനിടയാകുന്ന കാരണങ്ങളാണ്.

കൂർക്കംവലി, പകൽസമയത്ത് അനിയന്ത്രിതമായ തോതിൽ ഉറക്കം അനുഭവപ്പെടുക, ഉത്സാഹം കുറവ്, പെട്ടെന്നു ദേഷ്യം വരിക, ഡിപ്രഷൻ, ദൈനംദിന ജോലികളിൽ ശ്രദ്ധ െചലുത്താൻ കഴിയാതെ വരിക, പ്രമേഹവും രക്തസമ്മർദവും നിയന്ത്രിക്കാൻ കഴിയതെ വരിക, തുടങ്ങിയ പ്രശ്നങ്ങളൊക്കെ സ്ലീപ് അപ്നിയ മൂലം ഉണ്ടാകും. പകൽ സമയത്ത് ഉറക്കം അനുഭവപ്പെടുന്നതു മൂലം ജോലി സ്ഥലത്തും വാഹനം ഓടിക്കുമ്പോഴും അപകടങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുന്നു. ഹൃദയ പേശികൾക്കു തകരാറു സംഭവിക്കുകയും ഹൃദയസ്പന്ദനത്തിൽ വ്യതിയാനം വരികയും ഹൃദ്‌രോഗത്തിനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. പക്ഷാഘാതത്തിനുള്ള സാധ്യതയും ഏറെയാണ്. ശരീരഭാരം കുറയ്ക്കുക എന്നതാണ് സ്ലീപ് അപ്നിയയുടെ ചികിത്സയിൽ ഏറ്റവും പ്രധാനം. താടിയെല്ലിലെ ന്യൂനതകൾ ഉള്ളവർക്ക് വായ്ക്കുള്ളിൽ വയ്ക്കാവുന്ന ഉപകരണങ്ങൾ ലഭ്യമാണ്. രാത്രിയിൽ ഉപയോഗിക്കാവുന്ന മുഖത്ത് മാസ്ക് മുഖേന ഘടിപ്പിക്കാവുന്ന വെന്റിലേറ്റർ (CPAP). ഇതിലൂടെ വളരെ ഫലപ്രദമാണ്. ഇതിലൂടെ സ്ലീപ് അപ്നിയ തടയാം. 

റാഗ്ഡോൾ ആസന - വിഡിയോ

 

Content Summary : Sleep Apnea: What It Is, Causes, Symptoms & Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com