ADVERTISEMENT

വളരെയധികം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. കറികൾക്ക് രുചി കൂട്ടാനും വിവിധ രോഗങ്ങൾക്കുള്ള മരുന്നായും ഇഞ്ചി ഉപയോഗിച്ചു വരുന്നു. ഓക്കാനം, ഉദരപ്രശ്നങ്ങൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇവയ്ക്കൊക്കെ പരിഹാരമാണ് ഇഞ്ചി. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ ഇഞ്ചി, സന്ധിവാതം, ഇൻഫ്ലമേഷൻ, ചില അണുബാധകൾ ഇവ തടയുകയും കൂടാതെ പ്രമേഹം, കാൻസർ തുടങ്ങിയവ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. 

 

എന്നാൽ മറ്റെന്തിനെയും പോലെ ഇഞ്ചിയുടെയും അമിതോപയോഗം പാർശ്വഫലങ്ങൾക്കു കാരണമാകും

 

∙ ഉദരസംബന്ധമായ പ്രശ്നങ്ങൾ
സുഖമില്ലാതിരിക്കുമ്പോഴോ തണുപ്പുള്ള സമയത്തോ ഇഞ്ചിച്ചായ കുടിക്കാറില്ലേ? ഇത് അമിതമായാൽ നെഞ്ചെരിച്ചിൽ, വയറിനു പ്രശ്നം തുടങ്ങിയവ ഉണ്ടാകാം. ഇഞ്ചി, ദഹനേന്ദ്രിയവ്യവസ്ഥയെ ഉദ്ദീപിപ്പിക്കുന്നു. ഇത് ഏറെ ഗുണകരമാണെങ്കിലും വെറുംവയറ്റിൽ ഇത് ദോഷം ചെയ്യും. ആസിഡ് റിഫ്ലെക്സ്, അതിസാരം തുടങ്ങിയവ ഉണ്ടാകാം. 

 

∙ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു
പ്രമേഹം ഉള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇഞ്ചി സഹായിക്കുന്നു. എന്നാൽ അമിതമായി കഴിച്ചാൽ ഹൈപ്പോഗ്ലൈസീമിയയ്ക്കു കാരണമാകും. 

വിളര്‍ച്ച, വിയർക്കുക, തലവേദന, വിശപ്പ്, ഓക്കാനം, ക്രമരഹിതമായതോ വേഗത്തിലുള്ളതോ ആയ ഹൃദയമിടിപ്പ്, ക്ഷീണം, ഉത്കണ്ഠ എന്നിവയാണ് ഹൈപ്പോഗ്ലൈസീമിയയുടെ ലക്ഷണങ്ങൾ. പ്രമേഹത്തിനു മരുന്നു കഴിക്കുന്ന ആളാണെങ്കിൽ ഇഞ്ചിയുടെ ഉപയോഗത്തെക്കുറിച്ച് ഡോക്ടറോട് സംസാരിക്കുന്നത് നല്ലതാണ്. 

 

∙ അലർജി
ധാരാളംപേർക്ക് ഇഞ്ചിമൂലം അലർജി ഉണ്ടാകാറുണ്ട്. കൂടിയ അളവിൽ ഇഞ്ചി കഴിക്കുകയോ ഇഞ്ചിച്ചായ കുടിക്കുകയോ ചെയ്യുന്നത് ചുവന്നപാടുകളും വായിൽ അസ്വസ്ഥതയും ഉണ്ടാക്കും. ശരീരം ചുവക്കുകയോ കടുത്ത ചൊറിച്ചിൽ അനുഭവപ്പെടുകയോ ചെയ്യാം. അലർജിക്കുള്ള മരുന്ന് കഴിച്ച് ഈ അവസ്ഥ മാറ്റാൻ സാധിക്കും. 

 

∙ രക്തത്തിന് കട്ടി കുറയുക
രക്തത്തിന് കട്ടി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇത് ഹൃദയത്തിലെ രക്തപ്രവാഹം വർധിപ്പിക്കുന്നു. ബ്ലഡ് തിന്നിങ്ങ് മരുന്നുകൾ കഴിക്കുന്ന ആളുകൾ കൂടിയ അളവിൽ ഇഞ്ചി ഉപയോഗിക്കാതെ ശ്രദ്ധിക്കണം. കാരണം ഇതിൽ ബ്ലഡ് തിന്നർ ആയ സാലിസിലേറ്റ് അടങ്ങിയിട്ടുണ്ട്. 

 

∙ രക്തസമ്മർദം
ഇഞ്ചി രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ ഇഞ്ചി അമിതമായി ഉപയോഗിക്കുന്നത് ദോഷകരമാണ്. ദിവസം ഏകദേശം 4 ഗ്രാം ഇഞ്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്താമെന്നാണ് ഡോക്ടർമാർ പറയുന്നത്.

Content Summary: Side Effects of Excessive Ginger Consumption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com