ADVERTISEMENT

ശരീരത്തിന്റെ ആരോഗ്യത്തിൽ ഉദരത്തിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. അത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ദഹനത്തെയും ശരീരം പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനുള്ള കഴിവിനെയും രോഗപ്രതിരോധസംവിധാനത്തിന്റെ പ്രവർത്തനങ്ങളെയും എല്ലാം നിർണയിക്കുന്നത് ഉദരത്തിന്റെ ആരോഗ്യമാണ് . അതുകൊണ്ട് വയറിന്റെ ആരോഗ്യം നില നിർത്തേണ്ടതും ഉദരാരോഗ്യം നശിപ്പിക്കുന്ന തെറ്റായ കാര്യങ്ങൾ ചെയ്യാതിരിക്കേണ്ടതും പ്രധാനമാണ്. 

 

അതിനായി ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരുകയും ചില ശീലങ്ങൾ ഒഴിവാക്കുകയും വേണം. ഉദരാരോഗ്യം നശിപ്പിക്കുന്ന ചില തെറ്റുകൾ ഒഴിവാക്കേണ്ടതും പ്രധാനമാണ്. അവ ഏതൊക്കെ എന്നു നോക്കാം. 

 

∙ഭക്ഷണത്തിൽ നാരുകൾ ഉൾപ്പെടുത്താതിരിക്കുക
ഉദരാരോഗ്യത്തിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് നാരുകൾ (Fibre) ഇത് ദഹനം മെച്ചപ്പെടുത്തും. ബവൽ മൂവ്മെന്റ് നിയന്ത്രിക്കുക വഴി മലബന്ധം തടയും. ഭക്ഷണത്തില്‍ ആവശ്യമായ നാരുകൾ ഉൾപ്പെട്ടിട്ടില്ലെങ്കിൽ ഉദരപ്രശ്നങ്ങൾ ഉണ്ടാകും. ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്കും നാരുകൾ പ്രധാനമാണ്. അതുകൊണ്ട് ഭക്ഷണത്തിൽ നാരുകൾ തീർച്ചയായും ഉള്‍പ്പെടുത്താൻ ശ്രദ്ധിക്കണം. 

 

∙അലർജി ഉണ്ടാക്കുന്ന ഭക്ഷണം
ചില ഭക്ഷണങ്ങൾ ചിലർക്ക് അലർജി ഉണ്ടാക്കാം. ഇത് മനസ്സിലാക്കി ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. അലർജിയും ഫുഡ് സെൻസിറ്റിവിറ്റിയും പരിശോധിക്കേണ്ടത് പ്രധാനമാണ്. അലർജി ഉണ്ടാക്കാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഉദരാരോഗ്യത്തിന് പ്രധാനമാണ്. 

 

∙ഭക്ഷണത്തിന്റെ തിരഞ്ഞെടുപ്പ്
നിങ്ങൾ ഏതുതരം ഭക്ഷണമാണ് കഴിക്കാൻ ഇഷ്ടപ്പെടുന്നത് എന്ന് പരിശോധിച്ചു നോക്കൂ. പ്രോസസ്സ് ചെയ്തതും കൂടിയ അളവിൽ പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ ഭക്ഷണം ഉദരാരോഗ്യം തകരാറിലാക്കും. കൊഴുപ്പു കുറഞ്ഞതും വൈറ്റമിനുകളും ധാതുക്കളും അടങ്ങിയതും പ്രോട്ടീൻ അടങ്ങിയതുമായ ഭക്ഷണം കഴിക്കുന്നത് ഉദരത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. 

 

∙മദ്യപാനം
അമിതമായി മദ്യപിക്കുന്നത് ഉദരത്തിലെ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം തകരാറിലാക്കുകയും ഉദരത്തിന്റെ പാളികളെ ബാധിക്കുകയും ചെയ്യും. മദ്യപാനശീലം ഉപേക്ഷിക്കുന്നതാണ് ആരോഗ്യകരം. പൂർണമായി നിർത്താൻ സാധിക്കുന്നില്ലെങ്കിൽ മദ്യ ഉപയോഗം കുറയ്ക്കുകയെങ്കിലും ചെയ്യുമെന്നുറപ്പിക്കുക. 

 

∙ഭക്ഷണം കഴിക്കുന്ന രീതി
ക്രമരഹിതമായ ഭക്ഷണരീതി അനാരോഗ്യകരമാണ്. ഇത് ഭക്ഷണം അമിതമായി കഴിക്കാനോ അല്ലെങ്കിൽ കുറച്ചു മാത്രം കഴിക്കാനോ കാരണമാകും. ഇത് ഉദരത്തിന്റെ ആരോഗ്യത്തെ ബാധിക്കും. അതുകൊണ്ട് എല്ലായ്പ്പോഴും ചിട്ടയായ ഭക്ഷണരീതി പിന്തുടരാൻ ശ്രദ്ധിക്കുന്നത് ഉദരത്തെ ആരോഗ്യമുള്ളതാക്കും. 

 

∙ഉറക്കം 
ഉദരാരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ് ഉറക്കം. 7 മുതൽ 8 മണിക്കൂർ വരെ നല്ല ഉറക്കം കിട്ടിയില്ലെങ്കിൽ ഇത് ഉദരത്തിലെ ബാക്ടീരിയയെ തകരാറിലാക്കുകയും ക്രമേണ ഇത് ദഹനപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഉദരാരോഗ്യം മെച്ചപ്പെടുത്താൻ ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് പ്രധാനമാണ്.

Content Summary: Avoid these seven mistakes for gut health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com