ADVERTISEMENT

ഇടിക്കും മിന്നലിനും സാധ്യതയുള്ള സമയമാണ്. തുറസ്സായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശ്രദ്ധ വേണം. സ്വർണാഭരണങ്ങളും മറ്റു ലോഹങ്ങളും ഒഴിവാക്കുക. മിന്നൽ (Lightning Strike) ആന്തരാവയവങ്ങൾക്കു വരെ കുഴപ്പം വരുത്താം. അതിനാൽ ഇടിമിന്നലേറ്റവരെ ഉടനെ ആശുപത്രിയിലെത്തിക്കണം. പേ വിഷബാധയ്ക്കും സാധ്യതയുണ്ട്. വളർത്തു നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പുകളെടുക്കാൻ മറക്കരുത്. കടിയേറ്റാൽ ഉടൻ മുറിവു കഴുകി വൃത്തിയാക്കി കഴിവതും അന്നുതന്നെ പ്രതിരോധ കുത്തിവയ്പെടുക്കണം. അപ്രതീക്ഷിത മഴ മൂലം പനിയും ജലദോഷവുമൊക്കെ വരാം. ചിക്കൻപോക്സിനെതിരെയും മുൻ കരുതൽ വേണം.

first-aid-emergency-cardiopulmonary-resuscitation-heart-attack-cpr-kanizphoto-istock-photo-com
Representative Image. Photo Credit : Kanizphoto / iStock Photo.com

അസ്ഥികൾക്ക് ശക്തി നൽകാം
അസ്ഥികളാണു നമ്മുടെ ശരീരത്തിന് ആകൃതിയും കെട്ടുറപ്പും ബലവും നൽകുന്നത്. സജീവമായ അസ്ഥികോശങ്ങൾ ഒരു കാലയളവു വരെ സ്വയം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കും. എന്നാൽ പ്രായമാകുന്നതോടെ അസ്ഥികോശങ്ങൾ നവീകരിക്കപ്പെടുന്നതു കുറയും. അസ്ഥികൾ ദുർബലവും എളുപ്പം പൊട്ടാവുന്നത്ര കനം കുറഞ്ഞതും ആകും. ഈ അവസ്ഥയെയാണ് ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥി ശോഷണം എന്നു പറയുന്നത്. അസ്ഥികൾക്ക് കരുത്തും ബലവും ഏറ്റവുമധികം നേടാവുന്ന 18–25 വയസ്സിൽ കാത്സ്യം സമൃദ്ധമായ ഭക്ഷണം കഴിക്കാനും വ്യായാമം ചെയ്യാനും ശ്രദ്ധിച്ചാൽ അസ്ഥിശോഷണം തടയാം. പ്രായമായവരിൽ ചെറിയ വീഴ്ചകൾ കൊണ്ടുതന്നെ ഇടുപ്പെല്ലിനു പൊട്ടലുണ്ടാക്കുന്നതിനു പ്രധാന കാരണം ഓസ്റ്റിയോ പൊറോസിസ് അഥവാ എല്ലു തേയ്മാനമാണ്. കുടുംബത്തിൽ ഓസ്റ്റിയോ പൊറോസിസ് ഉള്ളവരുണ്ടെങ്കിൽ ഡോക്ടറുമായി സംസാരിക്കുന്നത് അപകട സാധ്യത വിലയിരുത്താൻ സഹായിക്കും. ആവശ്യാനുസരണം കാത്സ്യവും വൈറ്റമിൻ സിയും എടുക്കുക. ഒപ്പം വ്യായാമം ചെയ്യുക. അതിലൂടെ കുട്ടികൾക്കും കൗമാരക്കാർക്കും ഘനമുള്ള എല്ലുകൾ രൂപപ്പെടും. 

old-age-woman-knee-pain-osteoporosis-neeraj-kumar-istockphoto-com
Representative Image. Photo Credit : Neeraj Kumar / iStock Photo.com

എല്ലുകൾ ദുർബലമാകുമ്പോൾ ഒടിവുണ്ടാകാനുള്ള സാധ്യത വർധിക്കുന്നു. ശക്തമായ ചുമയോ തുമ്മലോ പോലും ഒടിവുണ്ടാക്കാം. ദീർഘകാലം സ്റ്റിറോയ്ഡ് ഉപയോഗിക്കുക. കാൻസർ മരുന്നുകൾ, ഫിനോബാർബിറ്റൽ പോലുള്ള അപസ്മാരത്തിനുപയോഗിക്കുന്ന മരുന്നുകൾ എന്നിവ ഓസ്റ്റിയോ പൊറോസിസിനു കാരണമാകാം. രോഗ നിർണയത്തിനായി അസ്ഥി സാന്ദ്രതാ പരിശോധന (Bone mineral density) ചെയ്യണം. കാത്സ്യവും മറ്റു ധാതുക്കളും അസ്ഥിയിൽ എത്ര മാത്രമുണ്ടെന്ന് ഇതുവഴി അറിയാം. അസ്ഥികളുടെ ആരോഗ്യം വർധിപ്പിക്കാൻ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളായ പാൽ, തൈര്, പാലക്ക് പോലെ പച്ച ഇലക്കറികൾ എന്നിവ നല്ലത്. വൈറ്റമിൻ ഡിയും ഉറപ്പാക്കുക. അസ്ഥികളുടെ കരുത്തിനു ദിവസം കുറഞ്ഞത് 50 മിനിറ്റ് വ്യായാമം ചെയ്യുക. ഭാരമെടുത്തുള്ള വ്യായാമങ്ങൾ, നടത്തം, നൃത്തം എന്നിവ ഏറെ നല്ലത്. അടുത്ത പത്തു വർഷത്തിനുള്ളിൽ ഓസ്റ്റിയോ പൊറോസിസ് കാരണം ഒടിവുണ്ടാകാനുള്ള സാധ്യത അറിയാൻ സഹായിക്കുന്ന ഒന്നാണ് ഫ്രാക്ചർ റിസ്ക്ക് അസസ്മെന്റ് ടൂൾ (FRAS Tool). 65നും അതിനു മുകളിലുമുള്ള സ്ത്രീകളിലും 70നും അതിനു മുകളിലുമുള്ള പുരുഷന്മാരിലും വർഷം തോറും അസ്ഥി പിരിശോധന നടത്തണം. 

50 വയസ്സിനുശേഷം എല്ലുകൾക്ക് ഒടിവു സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധന നടത്തണം. ഒരു വർഷത്തിനുള്ളിൽ ഒരിഞ്ചോ അതിലധികമോ ഉയരത്തിൽ കുറവു സംഭവിച്ചവർക്കും പരിശോധന വേണം. സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കുമെങ്കിലും ആർത്തവ വിരാമം വന്ന സ്ത്രീകളിൽ അസ്ഥിശോഷണവും തന്മൂലമുള്ള അപകടങ്ങളും കൂടുതലാണ്. 70 വയസ്സിനു താഴെയുള്ള മുതിർന്നവർക്ക് പ്രതിദിനം 600 IU വൈറ്റമിൻ D ലഭിക്കണം. പ്രധാനമായും സൂര്യപ്രകാശത്തിൽ നിന്നാണ് വൈറ്റമിൻ ഡി ലഭിക്കുന്നത്. മത്സ്യം, പാൽ, പാലുൽപ്പന്നങ്ങൾ, പഴച്ചാറുകൾ, ധാന്യങ്ങൾ എന്നിവയിൽ ചെറിയ തോതിൽ വൈറ്റമിൻ ഡി ഉണ്ട്. പക്ഷേ, പ്രായമായവർക്ക് സപ്ലിമെന്റ് വേണ്ടി വരും. ഇരുന്നു ജോലി ചെയ്യുന്നവരിൽ അസ്ഥിശോഷണത്തിനു സാധ്യത കൂടുതലാണ്. ഇവർ വ്യായാമം ചെയ്യാൻ മറക്കരുത്. പുകവലി, മദ്യപാനം എന്നിവ അസ്ഥികളുടെ ബലം കുറയ്ക്കും, ഒഴിവാക്കുക.

English Summary:

Wellness tips to keep you healthy this October

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com