ADVERTISEMENT

മനുഷ്യശരീരത്തിന്റെ ഭാരം കണക്കാക്കിയാൽ സ്ത്രീകളിൽ 50 ശതമാനവും പുരുഷന്മാരിൽ 60 ശതമാനവും ജലമാണ്. രോഗങ്ങളുടെയോ മറ്റ് സാഹചര്യങ്ങളുടെയോ ഭാഗമായി ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്നത് (നിർജലീകരണം) പല അവയവങ്ങളുടെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. നിർജലീകരണത്തിന്റെ (Dehydration) ഫലമായി രക്തധമനികളിലെ ജലത്തിന്റെ അംശം കുറയുകയും രക്തസമ്മർദം താഴുകയും െചയ്യും. തൽഫലമായി ആന്തരികാവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയുന്നു. വൃക്കകളുടെ പ്രവർത്തനം പൂർണമായും തകരാറിലാകുകയും െചയ്യും. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു രോഗിക്ക് തലവേദന, ബോധക്ഷയം, പെരുമാറ്റത്തിലെ വ്യതിയാനങ്ങൾ, പരിസരബോധമില്ലാത്ത അവസ്ഥ എന്നിവയും ചില അവസരങ്ങളിൽ പക്ഷാഘാതത്തിനും ഇടയാക്കാം. രക്താതിമർദം, പ്രമേഹം, ഹൃദ്രോഗം എന്നിവ ഉള്ളവർക്ക് ഹൃദയാഘാതം ഉണ്ടാകുന്നതിനുള്ള സാധ്യതയേറുന്നു. 

നിർജലീകരണത്തിന്റെ കാരണങ്ങൾ
ചൂടുള്ള കാലാവസ്ഥയിലേക്കുള്ള കഠിനാധ്വാനം, തുടർച്ചയായ ഛര്‍ദി, വയറിളക്കം, ശക്തമായ പനി, അമിത മദ്യപാനം, Diuretics വിഭാഗത്തിൽ പെട്ട മരുന്നുകളുടെ ഉപയോഗം, പ്രമേഹം. ലക്ഷണങ്ങൾ –കൂടുതലായി തോന്നുന്ന ദാഹം, വായ്ക്കുള്ളിൽ അനുഭവപ്പെടുന്ന വരൾച്ച, ക്ഷീണം, വിശപ്പു കുറയുക, തലവേദന, മൂത്രം കടുത്ത നിറത്തിൽ പോകുക. 

390726790
Representative Image. Photo Credit : KieferPix / Shutterstock.com

പരിഹാരമാർഗങ്ങൾ
അധ്വാനിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും ഇടയ്ക്കിടെ വെള്ളം കുടിക്കുക. പനിയും മറ്റു രോഗങ്ങളും ഉള്ളപ്പോൾ ധാരാളമായി വെള്ളം കുടിക്കണം. ഛർദിയും വയറിളക്കവും ഉള്ളപ്പോൾ ORS ലായനി മാത്രമേ ഉപയോഗിക്കാവൂ. മദ്യപിക്കുമ്പോൾ കോശങ്ങളിൽ നിർജലീകരണം കൂടുന്നു. മദ്യപാനത്തിന്റെ ഫലമായി ഛർദി കൂടി വന്നാൽ നിർജലീകരണം ഇരട്ടിയാകുന്നു. മദ്യപിക്കുന്ന അവസരങ്ങളിൽ സാധാരണയിൽ കൂടുതൽ വെള്ളം കുടിക്കണം. നെഞ്ചിടുപ്പ് കൂടുതൽ അനുഭവപ്പെടുക, എഴുന്നേൽക്കുമ്പോൾ കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ തോന്നുക, മൂത്രത്തിന്റെ അളവ് കുറയുക എന്നീ ലക്ഷണങ്ങളെ ഗൗരവത്തോടെ കാണണം. ഇത്തരം അവസരങ്ങളിൽ ആവശ്യമായ വൈദ്യസഹായം തേടുക തന്നെ വേണം.

വെള്ളം കുടിയും കിഡ്നി രോഗങ്ങളും – വിഡിയോ

English Summary:

What is the fastest way to cure dehydration?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com