ADVERTISEMENT

മൂഡ് സ്വിംഗ്സ്, ആപേക്ഷികമായ അസ്ഥിരത, ആവേശം നിറഞ്ഞ പെരുമാറ്റം ഇവയ്ക്കെല്ലാം കാരണമാകുന്ന ഒരു മാനസികാവസ്ഥയാണ് ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ അഥവാ ബിപിഡി.

ബിപിഡി ഉള്ളവർക്ക് തങ്ങൾ ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം എപ്പോഴും ഉണ്ടാകും. ദേഷ്യം നിയന്ത്രിക്കാൻ ഇവർക്കു പ്രയാസമാകും. അപകടകരമായ ഡ്രൈവിങ്ങ്, സ്വയം അപായപ്പെടുത്താനുള്ള ശ്രമം തുടങ്ങിയ റിസ്ക്ക് നിറഞ്ഞതും അപകടകരവുമായ പെരുമാറ്റങ്ങൾ ഇവർ മിക്കവാറും പ്രദർശിപ്പിക്കും. സ്ഥിരമായ ബന്ധങ്ങൾ നിലനിർത്തുന്നതിന് ഈ വെല്ലുവിളികൾ ഒരു തടസമാകും.നിങ്ങളുടെ പങ്കാളിക്ക് ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉണ്ടോ എന്നറിയാൻ ഇനി പറയുന്ന അഞ്ചു ലക്ഷണങ്ങൾ തിരിച്ചറിയുന്നതിലൂടെ സാധിക്കും.

Representative image. Photo Credit: sdominick/istockphoto.com
Representative image. Photo Credit: sdominick/istockphoto.com

1. ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം
ബിപിഡി ഉള്ള ആളുകൾക്ക് ഒറ്റയ്ക്കായിരിക്കാൻ പ്രയാസമാണ്. അവർ ഉപേക്ഷിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്താൽ അവർ‍ക്ക് കടുത്ത ഭയവും ദേഷ്യവും ഉണ്ടാകാം. തങ്ങളുടെ പ്രിയപ്പെട്ടവർ എങ്ങും പോകാതിരിക്കുന്നതു തടയാൻ അവരുടെ കാര്യങ്ങൾ അന്വേഷിക്കുകയും അവരെ ട്രാക്ക് ചെയ്യുകയും ചെയ്യും. നിരസിക്കുന്നത് ഒഴിവാക്കാൻ കൂടുതൽ അടുക്കുന്നതിനു മുൻപ് തന്നെ അവർ ആളുകളെ അകറ്റും.

2. അസ്ഥിരമായ ബന്ധങ്ങൾ
മറ്റുള്ളവരെ കുറിച്ചുള്ള അഭിപ്രായങ്ങൾ പെട്ടെന്നു മാറും എന്നതിനാൽ ബിപിഡി ഉള്ളവർ ആരോഗ്യകരമായ ഒരു ബന്ധം നിലനിർത്താൻ വളരെയധികം കഷ്ടപ്പെടേണ്ടി വരും. ഒരാളെ വളരെ നല്ലതായി കാണുന്നതിൽ നിന്നും വളരെ പെട്ടെന്ന് അയാളെ മൂല്യച്യുതി വരുത്താനും തിരിച്ചും അവർക്ക് സാധിക്കും. ഇതിന്റെ ഫലമായി അവരുടെ സൗഹൃദങ്ങൾ, വിവാഹങ്ങൾ, വളരെ അടുത്ത ആളുകളുമായുള്ള ബന്ധങ്ങൾ ഇവയെല്ലാം തുടർച്ചയായി അസ്ഥിരമായിക്കൊണ്ടിരിക്കും.

Representative image. Photo Credit:simonapilolla/istockphoto.com
Representative image. Photo Credit:simonapilolla/istockphoto.com

3. സ്വന്തം പ്രതിഛായ തടസപ്പെടുത്തൽ
ബിപിഡി മൂലം പ്രയാസപ്പെടുന്നവർക്ക് മിക്കപ്പോഴും തങ്ങൾ തെറ്റു ചെയ്തതായും ലജ്ജിക്കുന്നതായും ഉള്ള തോന്നൽ ഉണ്ടാകും. വികസമായ സ്വന്തം പ്രതിഛായയുമായി അവർക്ക് മല്ലിടേണ്ടി വരുന്നു. അവർ തങ്ങളെ സ്വയം മോശക്കാരായും ചീത്ത വ്യക്തികളായും കരുതുന്നു. അവർ തങ്ങളുടെ ലക്ഷ്യങ്ങളും അഭിപ്രായങ്ങളും കരിയറും സുഹൃത്തുക്കളെയും ഒക്കെ പെട്ടെന്ന് മാറ്റിക്കളയും.

സ്വന്തം പുരോഗതിയെ അട്ടിമറിക്കും അതായത് മനപൂർവ്വം പരീക്ഷയിൽ പരാജയപ്പെടും. ബന്ധങ്ങളെ തകർക്കും അല്ലെങ്കിൽ ജോലിയിൽ നിന്ന് പുറത്താക്കപ്പെടുന്ന അവസ്ഥ വരുത്തും.

4. മൂഡ് സ്വിംഗ്സ്
ബിപിഡി ഉള്ള വ്യക്തികൾ, മറ്റുള്ളവരുടെ നേർക്കുള്ള അവരുടെ വികാരങ്ങളിൽ പെട്ടെന്ന് മാറ്റം വരുത്തിക്കളയും അവരോടു തന്നെയും ലോകത്തോടും ഒക്കെ ഉള്ള വികാരങ്ങൾ മാറും. പ്രവചിക്കാനാവാത്ത വിധത്തിൽ, നിയന്ത്രിക്കാനാവാത്ത ദേഷ്യം, ഭയം, ഉത്കണ്ഠ, വെറുപ്പ്, ദുഃഖം, സ്നേഹം ഇവയെല്ലാം പെട്ടെന്ന് മാറിമറിച്ചും വൈകാരികമായ ഈ മാറ്റങ്ങൾ ഏതാനും മണിക്കൂറുകളേ നീണ്ടുനിൽക്കൂ. അപൂർവ്വമായി ഏതാനും ദിവസങ്ങൾ ഇത് നീണ്ടുനിന്നേക്കാം.

Representative image. Photo Credit: Doucefleur/istockphoto.com
Representative image. Photo Credit: Doucefleur/istockphoto.com

5. ദേഷ്യം മൂലമുള്ള പ്രശ്നങ്ങൾ
ബിപിഡി ഉള്ളവർക്ക് ദേഷ്യം നിയന്ത്രിക്കാൻ പ്രയാസം ആയിരിക്കും. അവർ അങ്ങേയറ്റം അസ്വസ്ഥരായിരിക്കും ദേഷ്യം പലപ്പോഴും പ്രകടിപ്പിക്കുന്നത് എതിരെ നിൽക്കുന്ന ആളെ പരിഹസിച്ചുകൊണ്ടായിരിക്കും, അല്ലെങ്കിൽ തന്റെ അതൃപ്തി അറിയിക്കാൻ നീണ്ട പ്രസംഗം തന്നെ നടത്തിക്കളയും  ഈ എപ്പിസോഡിനുശേഷം അവർക്ക് നാണക്കേടും ലജ്ജയും അനുഭവപ്പെടും.

6. ഭ്രാന്തമായ ചിന്തകൾ
അമിതമായ സ്ട്രെസ്സ് മൂലം താൽക്കാലികമായ വിഘടിതചിന്തകൾ, ചിത്തഭ്രമം ബാധിച്ച പോലുള്ള ചിന്തകൾ, (Paranoid thoughts) ഭ്രമാത്മകത(ballucinations) ഇവയെല്ലാം ബിപിഡി ഉള്ളവരിൽ ഉണ്ടാകും. ബിപിഡി ഉള്ളവരിൽ ഈ ലക്ഷണങ്ങൾ ഒന്നും സാധാരണ അധികരിക്കാറില്ല. അതുകൊണ്ടുതന്നെ ഇവയെ പ്രത്യേക രോഗമായി കാണേണ്ടതുമില്ല.

Representative Image. Photo Credit: Master/Shutterstock
Representative Image. Photo Credit: Master/Shutterstock

ബിപിഡി മൂലം ബുദ്ധിമുട്ടുന്നവർ തീർച്ചയായും ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യണം. ബിപിഡി നിർണയിക്കാൻ പ്രത്യേക പരിശോധനകൾ ഒന്നുമില്ല. മറ്റുള്ളവരോടുള്ള ബന്ധത്തിൽ നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നറിയാൻ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സംസാരിക്കേണ്ടി വന്നേക്കാം. എന്തായാലും ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ നിങ്ങൾക്കോ നിങ്ങളുമായി അടുത്തു നിൽക്കുന്നവർക്കോ ഉണ്ടെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടണം.

ഒരാൾ ഡിപ്രഷനിലോ ആത്മഹത്യയുടെ വക്കിലോ ആണെന്ന് എങ്ങനെ തിരിച്ചറിയാം: വിഡിയോ

English Summary:

Symptoms of Borderline Personality Disorder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com