എപ്പോൾ നോക്കിയാലാണ് ശരീരഭാരം കൃത്യമായി അറിയാൻ കഴിയുക? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
Mail This Article
പുതിയ വർഷം പിറക്കുന്നതോടൊപ്പം പുതിയ തീരുമാനങ്ങൾ എടുക്കുന്നവരും കുറവല്ല. ആരോഗ്യകാര്യത്തിൽ അല്പം ശ്രദ്ധയാവാം എന്നു തീരുമാനിക്കുന്നവർ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും. ഇപ്പോഴുള്ള ശരീരഭാരം എത്ര എന്നു നോക്കുകയാവും ആദ്യപടി.
ന്യൂ ഇയർ റസല്യൂഷനുകളിൽ നാലാം സ്ഥാനത്ത് ശരീരഭാരം കുറയ്ക്കുക എന്നതാണെന്ന് ഫോർബ്സ് നടത്തിയ പഠനം പറയുന്നു. തീരുമാനം മാത്രം പോര. കൃത്യമായ അളവ് കാണിക്കുന്ന ഒരു വെയിങ് സ്കെയിലും പ്രധാനമാണ്.
ഭാരം നോക്കാൻ പ്രത്യേക സമയമുണ്ടോ?
ആരോഗ്യകരമായ ഒരു ശരീരഭാരം കുറയ്ക്കൽ ആണ് ലക്ഷ്യമെങ്കിൽ ഏതാനും കാര്യങ്ങൾ ശ്രദ്ധിക്കുക. ഭാരം നോക്കാൻ ഏതു തരം സ്കെയിൽ ആണുപയോഗിക്കുന്നത്? ഇഞ്ചുകൾ ആണോ കുറയ്ക്കേണ്ടത്?
കൃത്യമായ റിസൽട്ട് കിട്ടാൻ പ്രത്യേകസമയത്ത് ഭാരം നോക്കുന്നതാണ് നല്ലത്. രാവിലെ ഉറക്കമുണർന്നശേഷം ആണ് ഭാരം നോക്കേണ്ടത്. കഴിച്ച ഭക്ഷണം എല്ലാം ദഹിച്ച് വയറ് ശൂന്യമായ അവസ്ഥയിലാകും അപ്പോൾ.
കൃത്യമായ റീഡിങ് കിട്ടാൻ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം:
∙ആഴ്ചയിലൊരിക്കൽ ഏതെങ്കിലും ഒരു ദിവസം മാത്രം ശരീരഭാരം നോക്കുക. എല്ലാ ദിവസവും ഭാരം നോക്കാനുള്ള തോന്നലിനെ മറികടക്കുക.
∙ഓരോ ദിവസവും ശരീരത്തിലെ ജലത്തിന്റെ അളവ്, ഭക്ഷണത്തിന്റെ അളവ് ഇതെല്ലാം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. അതുകൊണ്ട് ദിവസവും ഭാരം നോക്കുന്നത് നന്നല്ല.
∙കൃത്യമായ റീഡിങ് കിട്ടാൻ എല്ലാത്തവണയും ഒരേ രീതി അവലംബിക്കുക. ആദ്യ ആഴ്ച എങ്ങനെയാണോ ഭാരം നോക്കിയത്, അങ്ങനെ തന്നെ നോക്കുക.
∙ശരീരഭാരം നോക്കുന്ന വേയിങ്ങ് സ്കെയിൽ കട്ടിയുള്ള പരന്ന പ്രതലത്തിൽ വയ്ക്കുക. നഗ്നപാദനായി നിന്ന് രണ്ട് കാൽപാദങ്ങളും ഒരേ പോലെ വച്ച് ഭാരം നോക്കുക.
∙ഫോണിലേക്ക് കണക്ട് ചെയ്യാവുന്ന സ്മാർട്സ്കെയിൽ ആപ്പും ഉപയോഗിക്കാവുന്നതാണ്. ഇത് ശരീരഭാരം പരിശോധിക്കുന്നതോടൊപ്പം കൊഴുപ്പിന്റെ ശതമാനം, മസിൽമാസ്, മറ്റ് ആരോഗ്യ സൂചകങ്ങൾ ഇവയും വ്യക്തമാക്കാൻ ഇത് സഹായിക്കും.
85 കിലോയിൽനിന്ന് 68ലേക്ക്: വിഡിയോ