ADVERTISEMENT

ചോദ്യം: പ്രിയപ്പെട്ട ഡോക്ടർ, എനിക്ക് 28 വയസ്സുണ്ട്. രണ്ടു വർഷമായി വിവാഹം കഴിഞ്ഞിട്ട്. ഒരിക്കൽ ഗർഭിണിയായെങ്കിലും മൂന്നു മാസം കഴിഞ്ഞപ്പോൾ അബോർഷൻ ചെയ്യേണ്ടി വന്നു. കുഞ്ഞിന് മൈക്രോസെഫാലി (Microcephaly) എന്ന അവസ്ഥയുണ്ടായതാണ് കാരണം. വീണ്ടും ഇതുപോലുള്ള പ്രശ്നമുണ്ടാകുമോ? എന്തുകൊണ്ടാണ് ഈ പ്രശ്നം ഉണ്ടാകുന്നത്?

ഉത്തരം:
മൈക്രോസെഫാലി വളരെ അപൂർവമായി കാണുന്ന ഒരു സങ്കീർണതയാണ്. ജനിതക തകരാറുകൾ മൈക്രോസെഫാലിയിലേക്കു നയിക്കാറുണ്ട്. ഡൗൺ സിൻഡ്രോം, എഡ്വേഡ് സിൻഡ്രോം എന്നിവയ്ക്കൊപ്പവും മൈക്രോസെഫാലി വരാറുണ്ട്. റുബെല്ല, ടോക്സോപ്ലാസ്മോസിസ്, സിക്ക വൈറസ് തുടങ്ങി അമ്മയ്ക്കുണ്ടാകുന്ന വൈറസ് ബാധകളും കുഞ്ഞിനെ മൈക്രോസെഫാലി എന്ന അവസ്ഥയിലേക്കു നയിക്കും. സുരക്ഷിതമല്ലാത്ത മരുന്നുകളുടെ ഉപയോഗം, മദ്യപാനം, പുകവലി എന്നിവ ഉണ്ടെങ്കിലും കുഞ്ഞിന് മൈക്രോസെഫാലി വരാം. പോഷകാഹാരക്കുറവും മൈക്രോസെഫാലിക്കു കാരണമാകാറുണ്ട്. 

ഈ അവസ്ഥയിൽ കുഞ്ഞിന്റെ തലയുടെ വലുപ്പം ചെറുതായിരിക്കും. കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെയും വികാസത്തെയും ഇതു ബാധിക്കും. ഇത് കുഞ്ഞിന്റെ കേൾവിയെയും കാഴ്ചയെയും സംസാരശേഷിയെയും ബാധിക്കാറുണ്ട്. ബുദ്ധിമാന്ദ്യത്തിനും ഇതു കാരണമാകാറുണ്ട്. ആദ്യം അബോർഷൻ സംഭവിച്ചപ്പോൾ ഭ്രൂണം ജനിതകപരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ടാകും എന്നു പ്രതീക്ഷിക്കുന്നു. പരിശോധനയിൽ പ്രശ്നമൊന്നുമില്ലെങ്കിൽ അടുത്തതായി ശ്രദ്ധിക്കേണ്ടത് താങ്കൾ എന്തെങ്കിലും മരുന്നുകൾ കഴിക്കുന്നുണ്ടോ എന്നതാണ്. ഉണ്ടെങ്കിൽ ആ മരുന്നുകൾ ഗർഭകാലത്തു കഴിക്കുന്നത് സുരക്ഷിതമാണെന്ന് ഡോക്ടറുമായി സംസാരിച്ച് ഉറപ്പുവരുത്തണം. പിന്നീട് ഫോളിക് ആസിഡ് ഉൾപ്പെടെ മൾട്ടിവൈറ്റമിൻ ഗുളികകൾ കഴിച്ചുകൊണ്ട് ഗർഭധാരണത്തിനു ശ്രമിക്കാം. അടുത്ത തവണ കുഞ്ഞിന് മൈക്രോസെഫാലി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. പ്രതീക്ഷ കൈവിടാതിരിക്കുക.
(ലേഖിക കോട്ടയം മെഡിക്കൽ കോളജിൽ ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം അഡീഷനൽ പ്രഫസറാണ്)

സ്ത്രീകളിലെ ഹോർമോൺ മാറ്റങ്ങൾ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു - വിഡിയോ

English Summary:

What is the main cause of microcephaly? – Dr. Sathi. M.S Explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com