ADVERTISEMENT

50 വയസ്സിനു മുകളിലുള്ള ഒരാള്‍ ഒരു ദിവസം ഏകദേശം എട്ടു ഗ്ലാസ് വെള്ളം കുടിക്കണം എന്നാണു കണക്ക്. എന്നാല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇതില്‍ മാറ്റം വരാം. ശ്വാസം, വിയര്‍പ്പ്, വിസര്‍ജനങ്ങള്‍ എന്നിവയിലൂടെ ശരീരത്തിലെ ജലാംശം (Dehydration)  നഷ്ടപ്പെടുന്നുണ്ട്. ശരീരം ശരിയായി പ്രവര്‍ത്തിക്കുന്നതിന്, വെള്ളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും കഴിച്ച് വെള്ളത്തിന്റെ അളവ് നിലനിര്‍ത്തണം. ശരീരഭാരം, ഉയരം, വ്യായാമം, കാലാവസ്ഥ, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ ആശ്രയിച്ചിരിക്കും വെള്ളം കുടിക്കേണ്ടതിന്റെ അളവ്. പനി, ഛര്‍ദ്ദി അല്ലെങ്കില്‍ വയറിളക്കം തുടങ്ങിയവ ഉണ്ടാകുമ്പോള്‍ ശരീരത്തിന് കൂടുതല്‍ ദ്രാവകം നഷ്ടപ്പെടുകയും കൂടുതല്‍ വെള്ളം കുടിക്കുകയോ അല്ലെങ്കില്‍ ഓറല്‍ റീഹൈഡ്രേഷന്‍ സൊല്യൂഷനുകള്‍ കുടിക്കുകയോ ചെയ്യേണ്ടിവരും. 

senior-citizen-old-age-water-glass-drinking-triloks-istock-photo-com
Representative Image. Photo Credit : Triloks / iStockPhoto.com

ചില രോഗാവസ്ഥകളില്‍ വെള്ളം കുടിക്കേണ്ടതിന്റെ അളവ് നിയന്ത്രിക്കേണ്ടി വരും. ചില ഹൃദ്രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍ എന്നിവയുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വേണം കുടിക്കേണ്ട വെള്ളത്തിന്റെ അളവ് തീരുമാനിക്കാന്‍. ആരോഗ്യമുള്ള മിക്ക ആളുകള്‍ക്കും ദാഹം തോന്നുമ്പോഴെല്ലാം വെള്ളവും മറ്റ് ദ്രാവകങ്ങളും കുടിച്ച് ജലാംശം നിലനിര്‍ത്താന്‍ കഴിയും. എന്നാല്‍ ഡിമെന്‍ഷ്യ ബാധിതരും അനാരോഗ്യമോ ക്ഷീണമോ ഉള്ളവരും ചിലപ്പോള്‍ ദാഹം ശരിയായി അറിയാതെ പോകാം. ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. വയോജനങ്ങളില്‍ പലപ്പോഴും ശരീരത്തിലെ ജലാംശത്തിന് ആനുപാതികമായി ദാഹം ഉണ്ടാവണമെന്നില്ല.  വേനല്‍ക്കാലത്തു ഇത് മനസ്സിലാക്കി ഏഴോ എട്ടോ ഗ്ലാസ്സ് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. വയോജനങ്ങള്‍ വെള്ളം അമിതമായി കുടിക്കുന്നതും നല്ലതല്ല. ചിലപ്പോള്‍ രക്തത്തില്‍ സോഡിയം കുറഞ്ഞു പോകാന്‍ ഇതു കാരണമാകാം.

വിവരങ്ങൾക്കു കടപ്പാട്: ഡോ. പ്രവീൺ ജി. പൈ, വയോജനാരോഗ്യ വിദഗ്ധൻ
കിഡ്നിയെ കാക്കാം കരുതലോടെ – വിഡിയോ

English Summary:

How much water should people fifty and older drink every day?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com