ADVERTISEMENT

പ്രായമായവർക്ക് ഏറെ തലവേദനയുണ്ടാക്കുന്നതാണ് പല്ലിന്റെ പ്രശ്നങ്ങൾ. എന്നാൽ പേടിയും മാനസികസമ്മർദവും മൂലം പലരും ദന്തചികിത്സയ്ക്ക് മടിക്കാറുണ്ട്. അതേസമയം, പുതിയ സാങ്കേതിക വിദ്യകൾ പല്ലിന്റെ പല ചികിത്സകളും ലളിതമാക്കിയിട്ടുണ്ട്. അവയെക്കുറിച്ച് അറിയാം.

∙പല്ലിന്റെ അളവെടുക്കുന്ന പദാർഥം ചിലർക്ക് ഓക്കാനവും ഛർദിയും ഉണ്ടാക്കാറുണ്ട്. എന്നാൽ ഇപ്പോൾ കംപ്യൂട്ടറിന്റെ സഹായത്തോടെ ഡിജിറ്റൽ ഇംപ്രഷൻ വഴി എളുപ്പത്തിൽ അളവെടുത്ത് ലാബിലേക്ക് നൽകാം. ഇതുവഴി സമയവും ലാഭിക്കാം.
∙കോർട്ടിക്കോ ബേസൽ ഇംപ്ലാന്റ് വഴി ഇന്ന് 48 – 72 മണിക്കൂറിനുള്ളിൽ അസ്ഥിയിൽ ഘടിപ്പിക്കാവുന്ന ഇംപ്ലാന്റുകൾ ഉപയോഗിച്ച് വായിലെ മുഴുവൻ പല്ലുകളും പുനഃസ്ഥാപിക്കാൻ കഴിയും. ഇതിന് പ്രായം തടസ്സമല്ല.

Photo Credit: JJ-stockstudio/ Shutterstock.com
Photo Credit: JJ-stockstudio/ Shutterstock.com

∙വായിലെ മുറിവുകൾക്കും ശ്ലേഷ്മസ്തരത്തെ ബാധിക്കുന്ന അലർജി പോലുള്ള അവസ്ഥകൾക്കും താടിയെല്ലിലെ വേദനയ്ക്കും ഇപ്പോൾ വേഗത്തിൽ ശമനമുണ്ടാക്കാൻ സാധിക്കും. ഫോട്ടോ ബയോ മോഡുലേഷൻ അഥവാ ലോ ലെവൽ ലേസർ തെറപ്പി എന്ന ചികിത്സാരീതി അവലംബിച്ചാണ് ഈ പുരോഗതി കൈവരിച്ചിരിക്കുന്നത്.
∙നൈട്രസ് ഓക്സൈഡ് ഉപയോഗിച്ചുള്ള കോൺഷ്യസ് സെഡേഷൻ എന്ന പ്രക്രിയ വഴി രോഗിയെ മാനസിക സമ്മർദം കൂടാതെയും സുരക്ഷിതമായും ദന്തചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും സജ്ജമാക്കാൻ കഴിയും.

∙പല വയോജനങ്ങളിലും പല്ലു വയ്ക്കുന്നതിനു മുന്നോടിയായി അസ്ഥിയിലെ മുനകളും മറ്റും രാകി മിനുസപ്പെടുത്തേണ്ടതായി വരും. ഇതിനായി മുൻപ് ഉപയോഗിച്ചിരുന്ന രീതി കൂടുതൽ സമയമെടുക്കുന്നതായിരുന്നു. എന്നാൽ ഇന്ന് പീസോ സർജറി വഴി വളരെ അനായാസം ഇതു ചെയ്യാൻ കഴിയും.

വിവരങ്ങൾക്ക് കടപ്പാട്: ഡോ.ജി.ആർ.മണികണ്ഠൻ, കൺസൾട്ടന്റ് പെരിയോഡോന്റിസ്റ്റ്, ഗവ.അർബൻ ഡെന്റൽ ക്ലിനിക്, തിരുവനന്തപുരം

കഴുത്തുവേദന ഈസിയായി മാറ്റാം: വിഡിയോ

English Summary:

Don't need to be afraid of Dental treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com