വൃക്കയിലുണ്ടാകുന്ന പ്രശ്നങ്ങൾ ഹൃദ്രോഗത്തിനും കാരണമാകും; ശരീരം നൽകുന്ന ഈ സൂചനകൾ അറിയാം
Mail This Article
വൃക്കകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ഹൃദയസംബന്ധമായ രോഗങ്ങൾക്കും കാരണമാകാം. അതേപോലെ തിരിച്ചും. ഗുരുതരമായ വൃക്കരോഗം ചികിത്സിച്ചു മാറ്റാനാവില്ല. അത് ഹൃദയപ്രശ്നങ്ങളിലേക്കു നയിക്കും. എങ്കിലും വൃക്കയുടെ പ്രവർത്തനം തകരാറിലാവാതെ സംരക്ഷിച്ചു കൊണ്ടു പോകാൻ സാധിക്കും.
ഹൃദയത്തകരാറുകളും ഗുരുതരവൃക്കരോഗവും പ്രമേഹത്തിൽ നിന്നും ഉയർന്നു രക്തസമ്മര്‍ദം മൂലവും ഉണ്ടാകുന്നതാണ്. ഗുരുതരവൃക്കരോഗം ഹൃദയത്തിൽ അമിത സമ്മർദം ചെലുത്തും. ഹൃദയത്തകരാറുകൾ വൃക്കയുടെ പ്രവർത്തനം ദുർബലപ്പെടുത്തുന്നു.
അവസാന ഘട്ടത്തിലെത്തുന്നവരെ പലരിലും വൃക്കരോഗത്തിന്റെയോ ഹൃദ്രോഗത്തിന്റെയോ ലക്ഷണങ്ങൾ പ്രകടമാവാറില്ല. എന്നാൽ ശരീരം ചില സൂചനകൾ തരും. അവ എന്തൊക്കെ എന്നു നോക്കാം.
കണ്ണിനു വീക്കം
തുടർച്ചയായി കണ്ണിനു വീക്കം, പ്രത്യേകിച്ച് രാവിലെ ഉണ്ടെങ്കിൽ വൈദ്യസഹായം തേടണം. കണ്ണിനു പുറകിലെ രക്തക്കുഴലുകളുടെ ക്രമം ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയധമനീ ഭിത്തിയിൽ ഉയർന്ന മർദം ഉണ്ടാകുമ്പോൾ ഇത് രക്തസമ്മർദം ഉയർത്തുന്നു. കണ്ണിൽ രക്തസമ്മർദം ഉയരുന്നത് റെറ്റിനോപ്പതിക്ക് കാരണമാകുന്നു. കണ്ണിലെ പ്രധാന രക്തപ്രവാഹം തടസ്സപ്പെടുകയും ഇത് വൃക്കത്തകരാറിനു കാരണമാകുകയും ചെയ്യും. ഇത് കണ്ണിലെ രക്തപ്രവാഹം, കാഴ്ച മങ്ങൽ, വീക്കം, രക്തം കട്ടപിടിക്കൽ, നാഡീക്ഷതം, റെറ്റിനയ്ക്ക് സ്ട്രോക്ക് വന്ന് കാഴ്ച നഷ്ടപ്പെടുക എന്നിവയ്ക്കും കാരണമാകുന്നു.
ഉയർന്ന രക്തസമ്മർദം
ഹൃദയാഘാതം, പക്ഷാഘാതം, ഗുരുതരവൃക്കരോഗം എന്നിവയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദം. രക്തസമ്മർദം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ശരീരഭാരം കുറയ്ക്കുക, വ്യായാമം ചെയ്യുക, പുകവലിക്കാതിരിക്കുക, ഉപ്പ് കുറയ്ക്കുക, ഉയർന്ന രക്തസമ്മർദത്തിനുള്ള മരുന്ന് കഴിക്കുക ഈ മാർഗങ്ങളിലൂടെ സങ്കീർണതകൾ ഒഴിവാക്കാം.
ഉയർന്ന രക്തസമ്മർദം, വൃക്കകളിലെ വളരെ ചെറിയ അരിപ്പ (filtering units)കൾക്ക് കേടുപാട് വരുത്തുന്നു. ഇതുമൂലം രക്തത്തിൽ നിന്ന് മാലിന്യങ്ങളെ അധികമുള്ള ഫ്ലൂയ്ഡും നീക്കം ചെയ്യുന്നത് നിലയ്ക്കുന്നു. രക്തക്കുഴലുകളില്‍ അമിതമായുള്ള ഫ്ലൂയ്ഡ് രക്തസമ്മർദം ഉയരാൻ ഇടയാക്കും.
കൈകാലുകളിൽ നീര്
രക്തത്തില്‍ നിന്ന് മാലിന്യങ്ങളെയും ശരീരത്തിലെ അമിത ജലാംശത്തെയും നീക്കം ചെയ്യുന്നവയാണ് വൃക്കകൾ. എന്നാൽ വൃക്കകൾ ശരിയായി പ്രവർത്തിക്കാതെ വന്നാൽ, പുറത്തു പോകാതെ ഈ ഫ്ലൂയ്ഡ് ശരീരത്തിൽ തന്നെ നിൽക്കുന്നു. കൈകൾ, കാലുകൾ, കണങ്കാൽ ഇവിടെങ്ങളിലെല്ലാം വീക്കം വരുന്നത് നെഫ്രോട്ടിക് സിൻഡ്രോം എന്നാണറിയപ്പെടുന്നത്. മൂത്രത്തിൽ കൂടിയ അളവിൽ പ്രോട്ടീൻ ഉണ്ടാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
രക്തത്തിൽ കൂടിയ അളവിൽ പ്രോട്ടീൻ
അമിത അളവിൽ പ്രോട്ടീൻ, ബ്ലഡ്, ബാക്ടീരിയ, പഞ്ചസാര തുടങ്ങിയവ ഉണ്ടോ എന്നറിയാനാണ് മൂത്രപരിശോധന നടത്തുന്നത്. ഇത് വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണ്.
മൂത്രത്തിൽ ആൽബുമിന്റെയോ പ്രോട്ടീനുകളുടെയോ സാന്നിധ്യം കണ്ടാൽ അതിനെ പ്രോട്ടിന്യൂറിയ എന്നാണ് പറയുന്നത്. ഇത് വൃക്കത്തകരാറിനെ മാത്രമല്ല ഹൃദയസംബന്ധമായ രോഗങ്ങളെയും സൂചിപ്പിക്കുന്നു.
ഉയർന്ന കൊളസ്ട്രോൾ
കൊളസ്ട്രോളിന്റെ കൂടിയ അളവ്, രക്തക്കുഴലുകളിൽ കൊളസ്ട്രോൾ അടിയാനും രക്തക്കുഴലുകളെ ഇടുങ്ങിയതാക്കാനും ഇടയാക്കും. ഇത് രക്തതടസം ഉണ്ടാക്കും. ഇത് ഹൃദ്രോഗത്തിലേക്കും ഹൃദയാഘാതത്തിലേക്കും നയിക്കും. കൊളസ്ട്രോൾ കൂടുതലുള്ളവർക്ക് വൃക്കരോഗം വരാനുള്ള സാധ്യത ഇരട്ടിയാണ്. അതുകൊണ്ട് വർഷത്തിൽ രണ്ടു തവണയെങ്കിലും വൈദ്യപരിശോധന നടത്തുന്നത് നല്ലതാണ്.
കുട്ടികളിലെ കിഡ്നി രോഗലക്ഷണങ്ങൾ: വിഡിയോ