ADVERTISEMENT

മനുഷ്യശരീരത്തിന്റെ 70 ശതമാനവും ജലമാണെന്നാണ് കണക്ക്. ശരീരത്തിലെ വിവിധ പ്രക്രിയകള്‍ സുഗമമായി നടക്കുന്നതിന് ഈ ജലാംശം താഴാതെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. മുതിര്‍ന്ന ഒരാള്‍ ദിവസം കുറഞ്ഞ് രണ്ടു മുതല്‍ മൂന്നു വരെ ലീറ്റര്‍ കുടിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. വീട്ടില്‍നിത്തന്നെ തിളപ്പിച്ചാറ്റിയ വെള്ളമാണെങ്കില്‍ അത്രയും നല്ലത്. ഇത് ഉറപ്പാക്കണമെങ്കില്‍ ഒരൊറ്റ വഴിയേ ഉള്ളൂ. ഒരു വാട്ടര്‍ ബോട്ടിലില്‍ വെള്ളം നിറച്ച് ഒപ്പം കൊണ്ട് നടക്കുക. എന്നാല്‍ വാട്ടര്‍ ബോട്ടില്‍ വാങ്ങാൻ കടയില്‍ ചെന്നാലോ. പല നിറത്തിലും തരത്തിലും പെട്ട ബോട്ടിലുകളുടെ ബാഹുല്യമാണ്. ഏതു വാങ്ങണം എന്ന സംശയം സ്വാഭാവികമായും തോന്നാം. 

1330180830
Representative Image. Photo Credit : Cristina Oller Real / iStockPhoto.com

പെര്‍ഫെക്ട് വാട്ടര്‍ ബോട്ടില്‍ എന്നൊന്ന് ഇല്ലെന്നുതന്നെ പറയാം. നമ്മുടെ ആവശ്യങ്ങള്‍ക്കും സൗകര്യത്തിനും അനുസരിച്ച് തിരഞ്ഞെടുക്കേണ്ടതാണ് ഇത്. ഈ തിരഞ്ഞെടുപ്പില്‍ മുഖ്യമായും പരിഗണിക്കേണ്ടത് നമ്മുടെ ജീവിതശൈലി തന്നെയാണ്. ഉദാഹരണത്തിന് ഫിറ്റ്‌നസിന് പ്രധാന്യം നല്‍കുന്ന ഒരാള്‍ ധാരാളം വിയര്‍ക്കുമെന്നതിനാല്‍ വലിയ അളവു വെള്ളം ഉള്‍ക്കൊള്ളുന്ന ബോട്ടില്‍ തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും. യാത്ര ചെയ്യുന്നവരാണെങ്കില്‍ ഈട് നില്‍ക്കുന്ന ബലമുള്ള കുപ്പികളാണ് വേണ്ടത്. ഡെസ്‌കിലിരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ അവരുടെ വര്‍ക്ക് ഡെസ്‌കിന് അനുയോജ്യമായ നല്ല സ്‌റ്റൈലിഷ് ഡിസൈനിലുള്ള വാട്ടര്‍ ബോട്ടിലാകും അനുയോജ്യം. 

1221024632
Representative Image. Photo Credit : AnSyvanych / iStockPhoto.com

പ്ലാസ്റ്റിക്കിലും സ്റ്റെയിന്‍ലെസ് സ്റ്റീലിലും വാട്ടര്‍ ബോട്ടിലുകള്‍ ലഭ്യമാണ്. സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പ്ലാസ്റ്റിക്കിനെ അപേക്ഷിച്ച് കൂടുതല്‍ ഈട് നീല്‍ക്കും. ചൂടും തണുപ്പും നിലനിര്‍ത്താനും സഹായകമാണ്. എന്നാല്‍ ഭാരം കൂടുതലായതിനാല്‍ കൈയില്‍നിന്ന് വീഴാനും ചളുങ്ങാനും സാധ്യത അധികമാണ്. ഭാരവും വിലയും താരതമ്യേന കുറഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകള്‍ പക്ഷേ പെട്ടെന്ന് പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്. 500 മില്ലിലീറ്റര്‍ മുതല്‍ രണ്ട് ലീറ്റര്‍ വരെ വെള്ളം കൊള്ളുന്ന ബോട്ടിലുകള്‍ വിപണിയിലുണ്ട്. ദാഹത്തിനും ആവശ്യത്തിനും അനുസരിച്ച് അനുയോജ്യമായവ തിരഞ്ഞെടുക്കാം. 

1253139000
Representative Image. Photo Credit : Svitlana Hulko / iStockPhoto.com

സ്‌ക്രൂ-ഓണ്‍, ഫ്‌ളിപ്പ്-ടോപ്, പ്രസ് ബട്ടണ്‍, സ്‌ട്രോ ലിഡ് എന്നിങ്ങനെ പല തരത്തിലുള്ള അടപ്പുകളും വാട്ടര്‍ ബോട്ടിലുകളില്‍ കാണാം. യാത്ര ചെയ്യുന്നവരാണെങ്കില്‍ സിപ്പര്‍ ബോട്ടിലുകള്‍ എളുപ്പത്തില്‍ വെള്ളം കുടിക്കാന്‍ സഹായിക്കും. വെള്ളം ധൃതിയില്‍ വിഴുങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വാവട്ടം വീതിയുള്ള ബോട്ടില്‍ തിരഞ്ഞെടുക്കാം. വാട്ടര്‍ ബോട്ടിലുകള്‍ പൊടിയും അഴുക്കുമൊന്നും പിടിക്കാതെ നന്നായി കഴുകി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. 

English Summary:

How to choose the best reusable water bottle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com