വെറുതേ മടിപിടിച്ച് ഇരിക്കല്ലേ, ജീവിതം ആനന്ദകരമാക്കാൻ ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കാം
Mail This Article
ലോകജനസംഖ്യയിൽ 6% മാത്രമാണ് 65 കഴിഞ്ഞവരായി 1990ൽ ഉണ്ടായിരുന്നത്. 2022ൽ ഇത് 10% ആയി, 2050ൽ ഇത് 16% ആകും. വയസ്സുകാലത്തെ പ്രയാസങ്ങൾ കുറയ്ക്കാൻ എന്തെല്ലാം ചെയ്യാം, ചെയ്യാതിരിക്കാം എന്നതിനെക്കുറിച്ച് ചില ചിന്തകൾ
∙ ‘എനിക്കു വയസ്സായി. ഇനി ഒന്നിനും കൊള്ളില്ല’ എന്ന ചിന്ത വേണ്ട. താൽപര്യമുള്ള ഏതെങ്കിലുമൊരു കാര്യം കണ്ടെത്തുക.
∙ ചെയ്യുന്ന ഏതിലും ചിട്ട പാലിക്കുക. ‘പ്രായമായില്ലേ, വേഷം എങ്ങനെയായാലും മതി’ എന്ന മട്ടു വേണ്ട.
· ∙ രോഗലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക. ആശുപത്രിയിൽ പോകില്ലെന്നു വാശി പിടിക്കാതിരിക്കുക.
∙ ·അസാധാരണ ജീവിതം കൈവരിച്ചവരുമായി തന്നെ താരതമ്യം ചെയ്ത് വിഷാദത്തിലേക്കു വീഴാതിരിക്കുക.
∙ കഴിഞ്ഞ കാലത്തെ പരാജയങ്ങളെപ്പറ്റിയോർക്കാതെ, കൈവരിച്ച വിജയങ്ങളെപ്പറ്റി ചിന്തിക്കുക.
∙ സ്വയം ഒറ്റപ്പെടാതിരിക്കുക. സമപ്രായക്കാരോടും സമാനചിന്തയുള്ളവരോടും ഇടപഴകുക.
∙ മക്കളോടും ചെറുമക്കളോടും സ്നേഹത്തോടെ പെരുമാറുക. ·ആവശ്യപ്പെടാതെ അവരെ ഉപദേശിക്കേണ്ട.
∙ നിസ്സാരകാര്യങ്ങളിൽ വാശി പിടിക്കാതിരിക്കുക