വെള്ളം എത്ര കുടിച്ചിട്ടും മതിയാവുന്നില്ല, എപ്പോഴും ദാഹം; എന്താണ് പോളിഡിപ്സിയ? അറിയാം
Mail This Article
എല്ലാ സമയത്തും ദാഹം തോന്നുകയും വെള്ളം കുടിക്കാൻ തോന്നുകയും ചെയ്യുന്ന അവസ്ഥയാണ് പോളിഡിപ്സിയ (Polydipsia). ഇടയ്ക്കൊക്കെ ദാഹിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ പോളിഡിപ്സിയ എന്ന അവസ്ഥ, ഡയബറ്റിസ് മെലിറ്റസ്, ഡയബറ്റിസ് ഇൻസിപ്പിഡസ് തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്നതു മൂലമാണ് പോളിഡിപ്സിയ എന്ന അവസ്ഥ ഉണ്ടാകുന്നത്. വായ വരളുക, ഇടയ്ക്കിടെയുള്ള മൂത്രശങ്ക എന്നിവയും ഇതിനു കാരണമാകും. എരിവുള്ള ഭക്ഷണം കഴിച്ചശേഷമോ ജിമ്മിലെ വർക്കൗട്ടിനുശേഷമോ ദാഹം തോന്നുക സ്വാഭാവികമാണ്. എന്നാൽ എപ്പോഴും വെള്ളം കുടിച്ചുകൊണ്ടിരിക്കുന്നത് നല്ല സൂചനയല്ല.
നിർജലീകരണവും അമിത വിയർപ്പും പോളിഡിപ്സിയയ്ക്ക് കാരണമാകാം. ചർമം, കണ്ണ്, വായ തുടങ്ങിയവ വരളുന്ന (dry)തും ക്ഷീണവും നിർജലീകരണത്തിന്റെ ലക്ഷണമാണ്. പ്രമേഹം ഉള്ളവരിലും പോളിഡിപ്സിയയുടെ ലക്ഷണങ്ങൾ പ്രകടമാകും. ഇലക്ട്രോൈലറ്റുകളുടെ അസന്തുലനം, പെരുമാറ്റ ശീലങ്ങൾ, മറ്റു ഘടകങ്ങൾ എന്നിവയും ഇതിനു കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.
കഫീന്റെ അമിതോപയോഗം, പനി, വയറിളക്കം, ഛർദി തുടങ്ങിയ രോഗങ്ങൾ ഉണ്ടാകുക എന്നിവയും പോളിഡിപ്സിയയിലേക്കു നയിക്കാം. ആവശ്യത്തിന് വെള്ളം കുടിച്ച ശേഷവും ഇലക്ട്രോലൈറ്റുകളുടെ അസന്തുലനം ഉണ്ടാകാം. അതേസമയം ചില മരുന്നുകളുടെ ഉപയോഗം ശരീരത്തിലെ ജലാംശത്തിന്റെ അളവിനെ ബാധിക്കുകയും ദാഹം ഉണ്ടാവുകയും ചെയ്യും.
പോളിഡിപ്സിയ അകറ്റാനുള്ള വഴി ധാരാളം ജലാംശം ശരീരത്തിൽ എത്തിക്കുക എന്നതാണ്. ധാരാളം വെള്ളം കുടിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയെക്കാൾ കൂടുന്നതും പോളിഡിപ്സിയയ്ക്ക് കാരണമാകും. ഇത്തരം കേസുകളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കണം.
വെള്ളം കുടിക്കുക എന്നത് പ്രധാനം ആണെങ്കിലും ഭക്ഷണത്തോടൊപ്പം കൂടുതൽ വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഭക്ഷണം കഴിക്കുമ്പോൾ ചെറിയ അളവ് മാത്രം വെള്ളം കുടിക്കാൻ ശ്രദ്ധിക്കാം.