ADVERTISEMENT

പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ഒരു കുന്നിമുകളിലുള്ള പത്തുസെന്റിലാണ് ഡോ. നൗഷാദിന്റെ വീട്. ഭൂപ്രകൃതിയുടെ സവിശേഷതകൾ പരമാവധി ആസ്വദിക്കാൻ പാകത്തിലുള്ള വീട് എന്നതായിരുന്നു നൗഷാദിന്റെയും കുടുംബത്തിന്റെയും ആഗ്രഹം. തട്ടുകളായി കിടക്കുന്ന ഭൂമി ഉപയോഗപ്പെടുത്തി മൂന്ന് നിലകളിലായാണ് വീടുപണിതത്. ഉദ്യാനത്തോട് താൽപര്യം ഉണ്ടായിരുന്നതുകൊണ്ട് വീടിന്റെ മൂന്നു വശത്തും ലാൻഡ്സ്കേപ്പിങ്ങിനു സ്ഥലം നൽകിയാണ് വീട് നിർമിച്ചത്. കരിങ്കല്ലും പുല്ലും ഇടകലർത്തിയാണ് മുറ്റം ഉറപ്പിച്ചത്. പ്രാദേശികമായി ലഭ്യമായ ചെങ്കല്ല് കൊണ്ടാണ് ചുറ്റുമതിൽ കെട്ടിയത്.

hilltop-house-pattambi-elevation-JPG

പുറംഭിത്തികളിൽ നൽകിയ ബ്രിക്ക് ക്ലാഡിങ്ങാണ് വേറിട്ട കാഴ്ച നൽകുന്നത്. എലവേഷനിൽ നൽകിയ ലൂവർ ജനാലകൾ കാറ്റിനെ അകത്തേക്ക് ആനയിക്കുന്നു. കുന്നിനെ തഴുകി ഒഴുകുന്ന ഇളംകാറ്റ് ഈ വീടിനുള്ളിലെ സ്ഥിരം അതിഥിയാണ്. 

hilltop-house-pattambi-balcony-JPG

ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ, കൺസൾട്ടിങ് റൂം തുടങ്ങിയവയാണ് 3000 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. ലിവിങ് ഡൈനിങ് ഏരിയകൾ ഡബിൾ ഹൈറ്റിൽ നൽകിയത് അകത്തേക്ക് കയറുമ്പോൾത്തന്നെ കൂടുതൽ വിശാലത നൽകുന്നു. ഇവിടെ വലിയ ജനാലകൾ നൽകിയത് കാറ്റും വെളിച്ചവും അകത്തേക്ക് ആനയിക്കുന്നു. ഇക്കാര്യങ്ങൾ കൊണ്ടുതന്നെ വീടിനുള്ളിൽ പകൽസമയത്ത് ലൈറ്റിടേണ്ട കാര്യമേയില്ല. ചൂട് കുറവായതുകൊണ്ട് ഫാനിന്റെ ഉപയോഗവും നിയന്ത്രിക്കാം. അകത്തളവും എലവേഷനും അലങ്കരിക്കാൻ വേണ്ടി മാത്രം ഫോൾസ് സീലിങ്ങും ലൈറ്റുകളും നൽകിയിരിക്കുന്നു.

hilltop-house-pattambi-living-JPG

ലിവിങ് ഏരിയയിലെ സിമന്റ് ബോർഡുകൊണ്ടുള്ള ക്ലാഡിങ് ശ്രദ്ധേയമാണ്. സിമന്റ് ഫിനിഷുള്ള ടൈലുകളാണ് നിലത്തുവിരിച്ചത്. ബേസ്മെന്റ് ഫ്ലോറിൽ സെർവന്റ്സ് റൂമും കൺസൾട്ടിങ് റൂമിനുള്ള ഇടവും ക്രമീകരിച്ചു. ഒന്നും രണ്ടും നിലകളിൽ രണ്ടുവീതം കിടപ്പുമുറികൾ ക്രമീകരിച്ചു. പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിൽ ജാലകങ്ങളും നൽകി. ലിവിങ്-ഡൈനിങ് ഏരിയകൾ വേർതിരിക്കാൻ മുള കൊണ്ടുള്ള ഫ്‌ളോട്ടിങ് സെമി പാർടീഷൻ നൽകിയത് കൗതുകകരമാണ്. ഊണുമുറിയിൽ നിന്നും ഉദ്യാനത്തിന്റെ കാഴ്ചകളിലേക്ക് തുറക്കുന്ന ഒരു പാഷ്യോയും ക്രമീകരിച്ചു. കുടുംബത്തിന്റെ പ്രിയ ഇടമാണ് ഈ പാഷ്യോ. 

hilltop-house-pattambi-landscape-JPG

താഴെ നിന്നും തുടങ്ങി മുകൾനിലയിൽ പടരുന്ന വിധമാണ് ഗോവണിയും കൈവരികളും. ജിഐ, ഗ്ലാസ് ഫിനിഷിലാണ് കൈവരികൾ. ഗോവണി കയറി എത്തുന്നത് വിശാലമായ ഹാളിലേക്കാണ്. ഇവിടെ ലൈബ്രറി, സ്റ്റഡി ഏരിയ, ലിവിങ് എന്നിവ ക്രമീകരിച്ചു.

hilltop-house-pattambi-interior-JPG

കിടപ്പുമുറികളിൽ പുറത്തെ കാഴ്ചകളിലേക്ക് തുറക്കുന്ന ജാലകങ്ങൾ നൽകിയിട്ടുണ്ട്. കുട്ടികളുടെ കിടപ്പുമുറി കലാപരമായി ഒരുക്കി. ബങ്ക് ബെഡ്, വാഡ്രോബ് സൗകര്യം നൽകി. ലളിതമായ കിച്ചൻ. ചെറിയ ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

hilltop-house-pattambi-bed-JPG
hilltop-house-pattambi-kitchen-JPG

രാത്രിയിൽ സ്പോട് ലൈറ്റുകൾ കൺതുറക്കുമ്പോൾ വീടിന്റെ പ്രഭ വീണ്ടും വർധിക്കുന്നു.

hilltop-house-pattambi-night

 

Project Facts

Location : Pattambi, Palakkad

Area - 2800SFT

Plot- 10 cent

Architect : Aslam Karadan, Sham Salim

Aslam Sha Architects

aslam.sham.architects@gmail.com 

Completion year- 2017

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com