ADVERTISEMENT

വേനൽച്ചൂടിൽ കേരളത്തിലെ കോൺക്രീറ്റ് വീടുകൾ ചൂടാറാപ്പെട്ടികളായി മാറുമ്പോഴും കോഴിക്കോട് കോവൂരുള്ള രാധാകൃഷ്ണന്റെ വീട്ടിലേക്ക് ചൂടിന് പ്രവേശനം തടഞ്ഞിരിക്കുകയാണ്. ആ കഥ ഉടമസ്ഥൻ പറയുന്നു. 

eco-friendly-home-pond

മനസ്സിന് സന്തോഷം നൽകുന്ന ഇടമാകണം വീട്. പുറത്തിറങ്ങാൻ തോന്നാതെ നമ്മെ പിടിച്ചിരുത്തുന്ന ഇടങ്ങൾ വേണം. ഇതൊക്കെയായിരുന്നു വീടിനെ കുറിച്ചുള്ള ഞങ്ങളുടെ സങ്കൽപ്പങ്ങൾ. ആർക്കിടെക്ട് രോഹിത് പാലയ്ക്കലും ഇതിനോട് പൂർണമായും യോജിക്കുന്ന വ്യക്തിയാണ്. അതാണ് വീടുപണിയിൽ നിർണായകമായത്. മുറ്റത്തൊരു കുളമുണ്ട്. ഇതിന്റെ കാഴ്ചകളിലേക്ക് മിഴിതുറക്കും വിധമാണ് പ്ലാൻ വരച്ചത്. ചരിഞ്ഞ പ്ലോട്ട് നികത്താതെ സ്വാഭാവികത നിലനിർത്തിയാണ് വീടൊരുക്കിയത്.

കാർപോർച്ചും ബാൽക്കണിയുടെ മേൽക്കൂരയും ട്രസ് ചെയ്ത് ഓട് വിരിച്ചു. പുറം ഭിത്തിയിൽ പെയിന്റ് ചെയ്യാതെ വെട്ടുകല്ല് തനിമയോടെ നിലനിർത്തി.

eco-friendly-home-skylit

സിറ്റൗട്ട്, ലിവിങ്, നാല് കിടപ്പുമുറികൾ, കിച്ചൻ എന്നിവയാണ് 2500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സ്വീകരണമുറിയും ഊണുമുറിയും പ്രധാന ഹാളിന്റെ ഭാഗമായി ക്രമീകരിച്ചു. ഡബിൾ ഹൈറ്റിൽ സീലിങ് ഒരുക്കിയത് കൂടുതൽ വിശാലതയ്‌ക്കൊപ്പം ക്രോസ്സ് വെന്റിലേഷനും സുഗമമാക്കുന്നു. അകത്തളത്തിൽ അലങ്കാരങ്ങൾ കുത്തിനിറച്ചിട്ടില്ല. എനിക്ക് പെയിന്റിങ്ങുകളുടെ ചെറിയ ശേഖരമുണ്ട്. അവ തന്നെയാണ് അകത്തളം അലങ്കരിക്കുന്നത്.

eco-friendly-home-upper

കുളത്തിന്റെ കാഴ്ചകൾ കണ്ടു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഒരു ഭിത്തി മുഴുവൻ നിറയുന്ന ജനാലകൾ ഊണുമുറിയിൽ നൽകിയിരിക്കുന്നു.  മാർബിളിന്റെ പളപളപ്പിനൊപ്പം പോകാതെ കോട്ട, കടപ്പ സ്റ്റോണുകളാണ് നിലത്തു വിരിച്ചത്. ലാൻഡ്സ്കേപ്പിലും കടപ്പയും പുല്ലും ഇടകലർത്തി നൽകി. തടിയിലാണ് ഗോവണി പണിതത്. ഇത് കയറിച്ചെല്ലുന്ന ഇടം ഒത്തുചേരലിനുള്ള ഇടമാക്കി മാറ്റി. ഇവിടെനിന്നാൽ താഴത്തെ നിലയുടെ കാഴ്ച ആസ്വദിക്കുകയും ചെയ്യാം.

eco-friendly-home-furniture

നാലു കിടപ്പുമുറികളും പുറത്തെ പച്ചപ്പിന്റെ കാഴ്ചകളിലേക്കാണ് തുറക്കുന്നത്. സ്റ്റോറേജിനായി വാഡ്രോബ്, അറ്റാച്ഡ് ബാത്രൂം സൗകര്യങ്ങൾ നൽകിയിട്ടുണ്ട്. വീട്ടുകാരിയുടെ  താൽപര്യപ്രകാരം മോഡുലാർ ശൈലിയിൽ സൗകര്യങ്ങൾ നൽകിയുള്ള അടുക്കളയാണ് ഒരുക്കിയത്.

eco-friendly-home-dine

കാറ്റും വെളിച്ചവും പച്ചപ്പും കുളത്തിന്റെ കാഴ്ചകളുമെല്ലാം വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്നുണ്ട്. കാറ്റിനെ ആനയിക്കുന്ന വിശാലമായ ജാലകങ്ങൾ ഉള്ളതുകൊണ്ട് ചൂടും അനുഭവപ്പെടില്ല. ഞങ്ങൾ ആഗ്രഹിച്ച പോലെ തന്നെ വീട്ടിലെത്തിയാൽ പിന്നെ പുറത്തിറങ്ങാനേ തോന്നില്ല.

Project Facts

Location- Kovoor, Calicut

Area- 2500 SFT

Owner- Radhakrishnan

Architect- Rohit Palakkal

Nest Craft, Calicut

Mob- 97463 33043

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com