'അലങ്കോലപ്പണി' ഒഴിവാക്കിയ അലങ്കാരം
Mail This Article
ചെറിയ സ്ഥലങ്ങളിൽ മികച്ച സൗകര്യങ്ങൾ ഉൾപ്പെടുത്തി നിർമിക്കുന്ന ഒട്ടേറെ വീടുകൾ പരിചയപ്പെട്ടതാണല്ലോ... വിശാലമായ സ്ഥലത്ത് ഏച്ചുകെട്ടലുകളും ആർഭാടങ്ങളും ഒഴിവാക്കി നിർമിച്ചൊരു വീട് പരിചയപ്പെടാം..
ഈ വീട് ഒരുക്കിയത് 25 സെന്റ് വരുന്ന പുരയിടത്തിലാണ്. സ്ഥലപരിമിതി ഒരു പ്രശ്നമായിരുന്നില്ലെന്നു ചുരുക്കം. എന്നാൽ, വമ്പനൊരു വീട് വേണ്ടെന്നു വീട്ടുടമയ്ക്കും കുടുംബത്തിനും നിർബന്ധമുണ്ടായിരുന്നു. കിഴക്ക്–പടിഞ്ഞാറായിട്ടാണ് വീട് നിർമിച്ചത്. പ്രകൃതിദത്ത വെളിച്ചം പരമാവധി വീട്ടിലേക്ക് എത്തണം എന്നുണ്ടായിരുന്നു. കുറഞ്ഞ രീതിയിൽ മാത്രമാണ് ഫർണിച്ചർ. അനാവശ്യ അലങ്കാരപ്പണികൾ കഴിവതും ഒഴിവാക്കി. ഫോൾസ് സീലിങ് പോലുള്ള കാര്യങ്ങളുമില്ല. അതിന്റെ ആവശ്യം തോന്നിയില്ല.
ഫ്ലോറിങ്ങിൽ കോട്ടാ സ്റ്റോണുകളും വുഡൻ ഫിനിഷിങ് തോന്നിക്കുന്ന വിട്രിഫൈഡ് ടൈലുകളും ഉപയോഗിച്ചിരിക്കുന്നു. വായുവിന്റെയും വെളിച്ചത്തിന്റെയും സുഗമമായ സഞ്ചാരത്തിന്, ഡിസൈനിൽ ഹുരുഡീസ് ഒരു പ്രധാന ഘടകമായി ഉപയോഗിച്ചിരിക്കുന്നു.
കിടപ്പുമുറികളിൽ ബേ വിൻഡോ ഒരുക്കി. മുറികൾക്കു കുറച്ചുകൂടി വലുപ്പം തോന്നിക്കാൻ ഇതു സഹായിക്കുന്നു. ലിവിങ്, ഡൈനിങ് റൂമുകൾ ഒരുക്കിയത് ഡബിൾ ഹൈറ്റിൽ. സൂര്യപ്രകാശം പരമാവധി അകത്തേക്കു കിട്ടാൻ ഇവിടെ ശ്രമിച്ചിട്ടുണ്ട്. ആറുപാളി ജനലുകൾ തുറന്നിട്ടാൽ പരമാവധി പകൽവെളിച്ചം അകത്തെത്തും. ചെരിഞ്ഞ റൂഫ് ചൂട് കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.
ഫ്ലോറിങ്ങിൽ കോട്ടാ സ്റ്റോണുകളും വുഡൻ ഫിനിഷിങ് തോന്നിക്കുന്ന വിട്രിഫൈഡ് ടൈലുകളും ഉപയോഗിച്ചിരിക്കുന്നു. വായുവിന്റെയും വെളിച്ചത്തിന്റെയും സുഗമമായ സഞ്ചാരത്തിന്, ഡിസൈനിൽ ഹുരുഡീസ് ഒരു പ്രധാന ഘടകമായി ഉപയോഗിച്ചിരിക്കുന്നു.
Project Facts
സ്ഥലം: ബാലുശ്ശേരി
വിസ്തീർണം: 2200 SFT
ആകെ 3 അറ്റാച്ഡ് കിടപ്പുമുറികൾ.
താഴത്തെ നില: പോർച്ച്, സിറ്റൗട്ട്, ലിവിങ്,ഡൈനിങ് ഏരിയ, അടുക്കള, വർക് ഏരിയ, ഒരു കിടപ്പുമുറി.
മുകൾനില: 2 കിടപ്പുമുറികൾ, ഒരു മുറിയോടു ചേർന്നു ബാൽക്കണി. ലിവിങ് റൂമും പഠനമുറിയും ചേർന്ന ഭാഗം.
ഉടമസ്ഥർ: മുകുന്ദൻ, കല്യാണി, അശ്വിൻ, അക്ഷയ്.
ആർക്കിടെക്ട്- രോഹിത് പാലക്കൽ
നെസ്റ്റ് ക്രാഫ്റ്റ്, കോഴിക്കോട്
Mob- 97463 33043