'ഇത് പ്രവാസജീവിതത്തിൽ നിന്നും ഞങ്ങൾ ഓടിയെത്താൻ കൊതിക്കുന്ന വീട്'...
Mail This Article
പ്രവാസ ജീവിതത്തിന്റെ മടുപ്പിൽ നിന്നും ഓടിയെത്തുമ്പോൾ വിശ്രമിക്കാനൊരിടം വേണം. അതിനു വേണ്ടിയാണ് മഞ്ചേരിയിൽ 1200 സ്ക്വയർ ഫീറ്റിൽ സ്വന്തമായൊരു ഫ്ലാറ്റ് അബ്ദുള്ള ഫത്താഹും ഫെബിന ഫത്താഹും വാങ്ങിയത്. ഫ്ലാറ്റിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യാൻ ഏൽപ്പിച്ചത് യുവ ഡിസൈനറായ അർഷാകിനെയാണ്. അർഷാകിനെ ഈ ജോലി ഏൽപ്പിക്കുന്നതോടൊപ്പം തന്നെ, ഫ്ലാറ്റിനെ ജീവസ്സുറ്റതാക്കാനുള്ള സർവസ്വാതന്ത്ര്യവും അവർ കൊടുത്തു. അതുകൊണ്ടു തന്നെ ഓരോ സ്പേസിലും പ്രതിഫലനം കാണാം.
വാങ്ങിയ സമയത്ത് ഇടുങ്ങിയ സ്പേസുകളായിരുന്നു. അതിനാൽ തുറന്നതും വിശാലവുമാക്കുക എന്ന ഡിസൈൻ നയങ്ങൾക്കാണ് അർഷാക് മുൻഗണന കൊടുത്തത്. അതിന്റെ ഭാഗമായി കിച്ചനിലേക്കുള്ള പാസ്സേജ് പൊളിച്ചു നീക്കി അൽപം വിശാലത വരുത്തി. ഫ്ലാറ്റിന്റെ മുൻഭാഗത്തും മാറ്റം വരുത്തി. ബാൽക്കണിയിൽ സ്ലൈഡിങ് ഡോർ കൊടുത്തു. വെളിച്ചം ഉറപ്പാക്കി. അങ്ങനെ വിശാലത എന്ന ആശയം പ്രാവർത്തികമാക്കി. സീലിങ്ങിന് ഉയരം തോന്നിക്കുവാനായി വെർട്ടിക്കൽ ലൈനുള്ള കർട്ടനുകൾ തിരഞ്ഞെടുത്തു.
ന്യൂട്രൽ നിറങ്ങളാണ് ഇന്റീരിയറിന്റെ മിഴിവ്. ഗ്രീനിന്റെയും വൈറ്റിന്റെയും നിറസംയോജനവും മറൈൻ പ്ലൈ വെനീറിന്റെ മികവും കൂടിയായപ്പോൾ അകത്തളങ്ങൾ കാഴ്ച ഭംഗിയും പ്രസരിപ്പും തുളുമ്പുന്നതായി. ഫർണിഷിങ്ങുകളിലും മിതത്വവും സൗന്ദര്യവും ഉള്ളതാക്കി. കസ്റ്റമൈസ്ഡ് ഫർണിച്ചറുകളാണ് ഇന്റീരിയറിൽ ഉപയോഗിച്ചിട്ടുള്ളത്.
ലിവിങ്, ഡൈനിങ്, കിച്ചൻ ഒറ്റ മൊഡ്യൂളിൽ ക്രമീകരിച്ചും പാർട്ടീഷനുകൾ പാടെ ഒഴിവാക്കിയതിനാൽ ഓരോ സ്പേസും വിശാലമായി. ഡൈനിങ്ങിന്റെ ടേബിളിന്റെ ടോപ്പിന് കൊറിയൻ ടോപ്പാണ് നൽകിയത്. കിച്ചന്റെ കൗണ്ടർ ടോപ്പ് നാനോ വൈറ്റാണ്. ഷട്ടറുകളെല്ലാം മറൈൻ പ്ലൈ വെനീര്‍ ഉപയോഗിച്ചു. അടുക്കളയിൽ ഒരു ബ്രേക്ക് ഫാസ്റ്റ് കൗണ്ടറിനും കൂടി ഇടം നൽകി.
മിനിമലിസം തോന്നുംവിധമുള്ള സജ്ജീകരണമാണ് 2 ബെഡ് റൂമുകളിലു നൽകിയിട്ടുള്ളത്. ഫർണിഷിങ്ങുകളില്‍ മാത്രമാണ് നിറങ്ങളുടെ സാന്നിദ്ധ്യം കൊണ്ടു വന്നിരിക്കുന്നത്. വാഡ്രോബ് യൂണിറ്റുകളും കട്ടിലിന് താഴെ സ്റ്റോറേജ് യൂണിറ്റുകളും ഉൾപ്പെടുത്തിയിരിക്കുന്നത് കാണാം.
ഇങ്ങനെ ലളിതവും സുന്ദരവുമായ ക്രമീകരണങ്ങളും നയങ്ങളുമാണ് ഗ്രീനിഷ് ബ്യൂട്ടിയുടെ അകമ്പടിയോടെ അർഷാക് ഒരുക്കി കൊടുത്തത്. സർവസ്വാതന്ത്ര്യത്തോടെ എല്ലാം ആവിഷ്കരിക്കാനാവുക എന്നതിന്റെ റിസൾട്ടാണ് ജീവസ്സുറ്റ ഈ അകത്തളങ്ങൾ അർഷാക് പറയുന്നു.
Project Facts
ഉടമസ്ഥൻ : Abdul Fathah, Febina Fathah
സ്ഥലം : മഞ്ചേരി, മലപ്പുറം
വിസ്തീർണം : 1200 sqft
ഡിസൈൻ : Arshak Nirman
Nirman Tower, Manjeri
Ph : 9072223412