ADVERTISEMENT

കണ്ണൂർ തലശേരിയിൽ പത്തുപതിനഞ്ചു വർഷം പഴക്കമുള്ള വീട്ടിൽ അസൗകര്യങ്ങൾ പെരുകിയപ്പോഴാണ് വീട്ടുകാരൻ മുഹമ്മദ് വീടൊന്നു പുതുക്കിപ്പണിയുന്നതിനെക്കുറിച്ചു ചിന്തിച്ചത്. അങ്ങനെയാണ് പതിവ് കാഴ്ചകളിൽ നിന്നും വേറിട്ട് നിൽക്കുന്ന റോയൽ കൊളോണിയൽ ശൈലി തിരഞ്ഞെടുത്തത്. റെക്റ്റാംഗുലർ പില്ലറുകളും ടെക്സ്ചർ വോളുകളും പുറംകാഴ്ചയ്ക്ക് ഗരിമയേകുന്നു.

renovated-house-thalassery-view

അകത്തളത്തിലെ പുനർക്രമീകരണത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. അനാവശ്യ ചുവരുകൾ ഇടിച്ചു കളഞ്ഞു ഓപ്പൺ തീമിലേക്ക് മാറ്റിയെടുത്തു.

renovated-house-thalassery-sitout

കാർ പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 3500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

 

മാറ്റങ്ങൾ

പഴയ കാർ പോർച്ച് സ്വീകരണമുറിയോട് കൂട്ടിച്ചേർത്തു. പുതിയ പോർച്ച് വശത്തായി പണിതു.

renovated-house-thalassery-hall

മേൽക്കൂരയുടെ ഉയരം കൂട്ടി. ചരിഞ്ഞ മേൽക്കൂരയ്ക്ക്  മുകളിൽ ട്രസ് വർക് ചെയ്ത് ഓട് വിരിച്ചു. മേൽക്കൂരയിൽ വെയിൽ നേരിട്ട് അടിക്കാത്തതിനാൽ അകത്തളങ്ങളിൽ ചൂടും കുറഞ്ഞു.

മുകൾനിലയിൽ ഒരു കിടപ്പുമുറി കൂട്ടിച്ചേർത്തു.

renovated-house-thalassery-dine

ഗ്രാനൈറ്റ് മാറ്റി താഴത്തെ നിലയിൽ ഇറ്റാലിയൻ മാർബിളും മുകൾനിലയിൽ മാർബിളും വിരിച്ചു.

പഴയ ഊണുമുറി നിലനിന്നിരുന്ന ഭാഗത്തെ സീലിങ് പൊളിച്ചു ഇരട്ടി ഉയരമുള്ള മേൽക്കൂരയിലേക്ക് മാറ്റി.

renovated-house-thalassery-upper

വിരസമായിരുന്ന ഗോവണി അടിമുടി മോഡേൺ ലുക്കിലേക്ക് മാറി. തേക്കിലാണ് ഗോവണി കടഞ്ഞെടുത്തത്. കൈവരികളിൽ ടഫൻഡ് ഗ്ലാസും നൽകി. ഡബിൾ ഹൈറ്റ് സീലിങ്ങിൽ നൽകിയ തൂക്കുവിളക്കുകൾ ബെംഗളൂരുവിൽ നിന്നും വാങ്ങിയതാണ്.

പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് ഫർണിച്ചറുകളും പാനലിങ്ങും ചെയ്തത്.

renovated-house-thalassery-bed

താഴെ മൂന്നും മുകളിൽ രണ്ടും കിടപ്പുമുറികളാണുള്ളത്. ഫുൾ ലെങ്ത് വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, അറ്റാച്ഡ് ബാത്റൂം എന്നിവ കിടപ്പുമുറികളിൽ കൂട്ടിച്ചേർത്തു.ഹെഡ്ബോർഡിൽ വ്യത്യസ്ത പാനലിങ്ങും നൽകി.

അടുക്കള മോഡുലാർ ശൈലിയിൽ വിപുലമാക്കി. കബോർഡുകൾ കൂട്ടിച്ചേർത്തു. വർക്കേരിയ അനുബന്ധമായി നൽകി.

before-after

 

ചുരുക്കത്തിൽ അകത്തളങ്ങൾ വിസ്തൃതമായതോടെ വീടിന്റെ ലുക്& ഫീൽ തന്നെ മാറിമറിഞ്ഞു. പഴയ വീട് തേടിയെത്തുന്നവർക്ക് ഇപ്പോൾ വഴിതെറ്റുമെന്നു തീർച്ച. പുതിയതായി കാണുന്നവർക്ക് ഒറ്റനോട്ടത്തിൽ ഇതൊരു പഴയ വീട് പുതുക്കിപ്പണിതതാണെന്നു മനസ്സിലാവുകയേയില്ല.

 

Project Facts

Location- Thalassery, Kannur

Area- 3500 SFT

Plot- 30 cent

Owner- Muhammed Poothenkod

Designer- Shaheed Abdulla

Design Studio

Mob- 99469 99906

Completion year- 2018 

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com