ഒരു വീട്, രണ്ടു കാഴ്ചകൾ! ഒരുക്കിയത് പരിമിതികൾ മറികടന്ന്...
Mail This Article
വായനക്കാർ അയച്ചു തന്ന വീടുകളിൽ നിന്നും ഇക്കുറി പ്രസിദ്ധീകരിക്കുന്നത് മലപ്പുറത്തു നിന്നുള്ള ഒരു വീടാണ്. മലപ്പുറം ചങ്ങരംകുളത്താണ് ശാക്കിർ പള്ളിക്കര വളപ്പിലിന്റെ ഉടമസ്ഥതയിലുള്ള ഈ വീട് നിലകൊള്ളുന്നത്. വീതി കൂടുതലും നീളം കുറവുമുള്ള ദീർഘചതുരാകൃതിയിലുള്ള 15 സെൻറ് പ്ലോട്ടിന് അനുസൃതമായി മിക്‌സ്ഡ് കന്റെംപ്രറി ഡിസൈനിലാണ് വീടിന്റെ പുറംകാഴ്ച ഒരുക്കിയത്. രണ്ട് വശത്തും രണ്ട് രീതിയിലുള്ള മുഖങ്ങളാണുള്ളത്.
പുറത്തേക്ക് തള്ളിനിൽക്കുന്ന ഷോവാളും കോർണർ വിൻഡോകളും വീടിന്റെ മനോഹാരിതക്ക് മാറ്റുകൂട്ടുന്നു. പുറംകാഴ്ചയിൽ കാണുന്ന വലുപ്പക്കൂടുതൽ അകത്തേക്ക് എങ്ങനെ പ്രതിഫലിപ്പിക്കാം എന്നത് ഒരു ചാലഞ്ചായിരുന്നു. അങ്ങനെയാണ് കോറിഡോർ സിസ്റ്റം എന്ന ഉത്തരത്തിലെത്തിയത്. ഇടനാഴികളുടെ വശങ്ങളിലായി ഇടങ്ങൾ ക്രമീകരിക്കുന്നത്.
ലിവിങ്, ഫാമിലി ലിവിങ്, അപ്പർ ലിവിങ് ,ഡൈനിങ്ങ്, കിച്ചൻ, 3 കിടപ്പുമുറികൾ എന്നിവയാണ് 1980 ചതുരശ്രയടിയിൽ ഉൾകൊള്ളിച്ചത്. ഇന്റീരിയർ ഇംഗ്ലീഷ് സ്റ്റൈലാണ് പിന്തുടരുന്നത്.
സിറ്റ്ഔട്ട് കടന്നു അകത്തേക്ക് കയറിയാൽ വശത്തായി സ്വകാര്യത നൽകി സ്വീകരണമുറി, ഇവിടെ ഡബിൾഹൈറ് നൽകിയത് വിശാലത തോന്നിപ്പിക്കുന്നു. ഇത് കഴിഞ്ഞാൽ പ്രവേശിക്കുന്നത് ഇടനാഴിയിലേക്കാണ്. ഇവിടെനിന്നാണ് ബാക്കിയെല്ലാസ്ഥലത്തേക്കും പ്രവേശനം നൽകിയിരിക്കുന്നത്. കോറിഡോർ സിസ്റ്റം കൊണ്ട് എല്ലാ സ്ഥലത്തേക്കും അനായാസം പ്രവേശനം ലഭിക്കുന്നു. കൂടാതെ എല്ലാ സ്ഥലത്തിനും അതിന്റെതായ പ്രൈവസിയും വേർതിരിവും ലഭിക്കുന്നു.
ഗോവണിയുടെ ലാൻഡിങ്ങിൽ മെറ്റൽ ലൂവറുകൾ നൽകിയിട്ടുണ്ട്.ഇത് പുറം കാഴ്ച ഭംഗി നൽകുന്നതിനൊപ്പം അകത്തേക്കുള്ള വായുസഞ്ചാരം സുഗമമാക്കുന്നു.
GI സ്റ്റീൽ കൊണ്ടുള്ള ഹാൻഡ് റെയിൽ ഡിസൈൻ വേറിട്ട് നിൽക്കുന്നു. വൈറ്റ് - വുഡ്‌ഫിനിഷ് മാർബിൾ കോമ്പിനേഷനാണ് ഫ്ലോറിൽ ഉപയോഗിച്ചിരിക്കുന്നത്.
എല്ലാ കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം നൽകിയിട്ടുണ്ട്. മോഡുലാർ കിച്ചനൊപ്പം വർക്കേരിയയും നൽകി. ചുരുക്കത്തിൽ പരിമിതികളെ സാധ്യതകളാക്കി മാറ്റിയതാണ് ഈ വീടിന്റെ വിജയം.
Project facts
Location- Changaramkulam, Malappuram
Area- 1980 SFT
Plot- 15 cent
Owner- Shakir Pallikara valappil
Designer- Nazi Inbuild Kuttippuram
Project Supervisor- Anas Changaramkulam
Mobile- +91 9846650430