ADVERTISEMENT

17 വർഷം പഴക്കം ചെന്ന 5207 സ്ക്വയർഫീറ്റിൽ ഉള്ള വീട് ഇന്നത്തെ ജീവിതസാഹചര്യങ്ങളോടും ശൈലികളോടും പൊരുത്തപ്പെട്ടു പോകാൻ ഉതകും വിധത്തിൽ മാറ്റിയെടുത്തത് എങ്ങനെ എന്ന് നോക്കാം.

സൗകര്യങ്ങൾ എല്ലാം ഉണ്ടെങ്കിലും കാറ്റും വെളിച്ചവുമൊന്നും ഉള്ളിലേക്ക് കയറിയിറങ്ങാൻ വിധത്തിലുള്ള കൺസ്ട്രക്ഷന്‍ ആയിരുന്നില്ല പഴയ വീടിന്. അതുകൊണ്ടുതന്നെ വീട് പുതുക്കാൻ തീരുമാനിച്ചപ്പോൾ പ്രധാന ആവശ്യവും ഇതുതന്നെയായിരുന്നു. നല്ലപോലെ കാറ്റും വെളിച്ചവും വരണം വിശാലമായ സ്പേസുകൾ വേണം എന്നതും ഇരു നിലകളിലായി ലിവിങ്, ഡൈനിങ്, കിച്ചൻ, 4 കിടപ്പ് മുറികൾ, എന്നിങ്ങനെ ആയിരുന്നു പഴയ വീട്ടിലെ സൗകര്യങ്ങൾ.

tharavad-renovation-yard

 പരമ്പരാഗത ശൈലിയോട് ചേർന്നു നിൽക്കുന്ന പഴയ എക്സ്റ്റീരിയര്‍ അതു പോലെ തന്നെ നിലനിർത്തി രൂപത്തിലും ഭാവത്തിലും അടിമുടി പുതുമ നൽകി. പരമ്പരാഗത ശൈലിയുടെ ചേരുവയായ ലാറ്ററേറ്റിന്റെ ചന്തം നൽകി എലിവേഷന് ഭംഗി കൂട്ടി. ലാൻഡ് സ്കേപ്പിങ്ങും, ഗാർഡനിങ്ങും, ഭംഗി കൂട്ടുന്ന ലൈറ്റ് ഫിറ്റിങ്ങുകളും എല്ലാം എലിവേഷനെ പ്രൗഢഗംഭീരമാക്കി. 

tharavad-renovation

അകത്തളങ്ങളിലേക്ക് എത്തുമ്പോൾ പ്രധാന വാതിൽ തുറന്ന് ചെല്ലുന്നത് ഫോയറി ലേക്കാണ്. ഇവിടെ സീലിങ്ങിൽ പ്ലൈവുഡ് പാനലിങ് നൽകി ഭംഗിയാക്കി. ഒരു ഹാംഗിങ് ലൈറ്റും കൊടുത്തു. ഫോയറിനു വലതുവശത്തായാണ് ഫാമിലി ലിവിങ് ഏരിയ. 

tharavad-renovation-hall

പഴയ ഡൈനിങ് സ്പേസാണ് ഫാമിലി ലിവിങ്ങായി പരിവർത്തി പ്പിച്ചത്. പഴയ ഡൈനിങ്ങിനോട് ചേർന്ന് മൂന്ന് മീറ്റർ ഉയരത്തിൽ ഉണ്ടായിരുന്ന 2 ജനാലകൾ കട്ട് ചെയ്ത് സ്ലൈഡിങ് ഡോറായി മാറ്റി. ഇവിടെ സ്പേഷ്യസാക്കി പഴയ കിച്ചനിൽ പാർട്ടീഷനുകൾ നൽകി സിറ്റിങ് സ്പേസും, പാൻട്രിയും പണിതു. വീടുനോട് ചേർന്നു തന്നെ ഒരു പൂൾ നൽകി. ഈ പൂളിന് മറുഭാഗത്തായി ജിം ഏരിയയും, ജിം ഏരിയയുടെ തൊട്ടു മുകളിലായി ആർട്ട് ഗ്യാലറിയും ഒരുക്കി. ഒരു മകൾ നന്നായി ചിത്രം വരയ്ക്കും ഈ മകൾക്ക് വേണ്ടി യാണ് പ്രത്യേകം അതൊരുക്കിയത്. കൂടാതെ ഒരു പ്രയർ റൂമും കോമൺ ടോയ്‍ലറ്റുമാണ് പുതിയതായി കൂട്ടിയെടുത്തത്.

tharavad-renovation-pool

ഫാമിലി ലിവിങ്ങിന് സീലിങ്ങിന് പ്ലൈവുഡ് വിത്ത് വെനീർ നൽകിയത് എടുത്തു കാണുന്നുണ്ട്. ഫാമിലി ലിവിങ്ങിൽ നിന്നു തന്നെയാണ് മുകളിലേക്കുള്ള സ്റ്റെയർ കെയ്സ്. പഴയ സ്റ്റെയർ അതേപടി തന്നെ നിലനിർത്തി. തേക്കിന്റെ ചന്തമാണ് സ്റ്റെയറിന്.

ഫാമിലി ലിവിങ്ങിൽ നിന്ന് ഗസ്റ്റ് ഡൈനിങ്ങിലേക്കും, പാൻട്രിയിലേക്കും പോകാം, ഡബിൾ ഹൈറ്റ് സ്പേസിലാണ് ഗസ്റ്റ് ഡൈനിങ് ഇന്റീരിയറിലെ പ്രധാന ആകർഷണമാണ് ഡൈനിങ് ഏരിയ. ഫ്ലോർലെവലിൽ നിന്നും ആറ് മീറ്റർ ഹൈറ്റാണ് ഡൈനിങ്ങ് ഏരിയയ്ക്ക്. ഡൈനിങ്ങിൽ നിന്നുതന്നെ പുറത്തെ പൂളിലേക്ക് കാഴ്ച എത്തുംവിധം ഗ്ലാസിന്റെ ഓപ്പണിങ് നൽകി. 

ഡൈനിങ് ടേബിൾ ഇട്ടിരിക്കുന്ന ഭാഗത്ത് മാത്രം തറയിൽ മാർബിൾ വിരിച്ചും ഹൈലൈറ്റ്  ചെയ്തു, സീലിങ്ങാണ് പ്രധാന ആകർഷണം. മച്ച് എന്ന ആശയത്തിന് പ്രാധാന്യം നൽകി. പ്ലൈവുഡും വെനീറുമാണ് ഇവിടെ ഉപയോഗിച്ചത്. 

ഡൈനിങ്ങിന് ഒരു വശത്ത് ഭിത്തിയിൽ ടിവി യൂണിറ്റും വാഷ് കൗണ്ടറും കൊടുത്തു. ഗസ്റ്റ് ഡൈനിങ് കൂടാതെ ഫാമിലി ഡൈനിങ്ങും അതിനോട് ചേര്‍ന്നു തന്നെ ലേഡീസ് സിറ്റിങ്ങ് സ്പേസും കൊടുത്തിട്ടുണ്ട്. ഇവിടെ ഭിത്തിയിൽ നൽകിയ ടെക്സ്ചർ ഫിനിഷിങ് സീലിങ്ങിലും കൊടുത്തു ഭംഗിയാക്കി. 

മുകളിലും താഴെയുമായി 6 കിടപ്പുമുറികൾ ഇപ്പോൾ ഉണ്ട്. ട്രഡീഷണൽ രീതിയാണ് പിന്തുടർന്നിരിക്കുന്നത്. സീലിങ് പാറ്റേണുകളും, ടെക്സ്ചർ വർക്കുകളും കിടപ്പുമുറികളും മനോഹരമാക്കുന്നു. വാഡ്രോബ് യൂണിറ്റുകളും ഡ്രസിങ് യൂണിറ്റുമെല്ലാം എല്ലാം മുറികളിലും കൊടുത്തു. 

tharavad-renovation-bed

ഹൈ എന്റ് കിച്ചനാണിവിടെ. ഷോ കിച്ചൻ കൂടാതെ വർക്കിങ് കിച്ചനും ഉണ്ട്. ഇതിന്റെ ഇടയിലായി നടപ്പാതയും ഒരു കിണറും ഉണ്ട്. ഇവിടെ നിന്നും പുറത്തേക്ക് ഇറങ്ങാനും സാധ്യമാകുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിട്ടുള്ളത്. 

വീട്ടുകാരുടെ ജീവിത ശൈലിക്ക് ഇണങ്ങും വിധമാണ് ഓരോ സ്പേസും പരിവർത്തിപ്പിച്ചതെന്ന് വീടിന്റെ ഡിസൈനറായ അർഷക് അലി പറയുന്നു. 

tharavad-renovation-upper

 

Project facts

സ്ഥലം – തിരൂർക്കാട്,  പെരിന്തൽമണ്ണ

പ്ലോട്ട് – 3 ഏക്കര്‍

വിസ്തീർണം

പഴയത് – 5207

പുതിയത് – 6788

ഉടമ – ഇബ്രാഹിം

ഡിസൈൻ – അർഷക് അലി

നിര്‍മാൺ ടവർ, കോഴിക്കോട്,മഞ്ചേരി                 

 ഫോൺ – 9072223412              

പണി പൂർത്തിയായ വർഷം – 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com