ADVERTISEMENT

സാധാരണക്കാരന്റെ പോക്കറ്റിൽ ഒതുങ്ങുന്ന വിധം വീടിനെ പരിഷ്കരിച്ച വിശേഷങ്ങൾ ഉടമസ്ഥനും എൻജിനീയറും കൂടിയായ രഞ്ജിത്ത് പങ്കുവയ്ക്കുന്നു.

കുട്ടനാട്ടിൽ വെറും 400 ചതുരശ്ര അടിക്കുള്ളിൽ ഒതുങ്ങിയിരുന്ന മൂന്നു മുറി വീടായിരുന്നു ഞങ്ങളുടേത്. സ്ഥലപരിമിതിക്കൊപ്പം കാറ്റും വെളിച്ചവും കയറുന്നതും കുറവ്.

kuttanad-old-house
പഴയ വീട്

പുതിയ വീട് പണിയുക എന്നത് പോക്കറ്റിൽ തുള വീഴുന്ന പരിപാടിയാണ്. അതിനാൽ അധികം പൊളിച്ചു പണിയില്ലാതെ വീട് പുതുക്കിപ്പണിയാനാണ് ശ്രമിച്ചത്. പഴയ സ്ട്രക്ചറിന് ഉയരക്കുറവുണ്ടായിരുന്നു. പുതിയ മുറികൾ കൂട്ടിച്ചേർത്തപ്പോൾ ഉയരം കൂട്ടിയാണ് നിർമിച്ചത്. അതിനാൽ വീട് ഒറ്റ നിലയാണെങ്കിലും മൂന്നു ലെവലുകളിലാണ് മേൽക്കൂര പോകുന്നത്.

renovated-home-kuttanad-side

പുതുക്കിപ്പണിയിൽ നിർണായകമായത് നിർമാണസാമഗ്രിയുടെ തിരഞ്ഞെടുപ്പാണ്. ഞാൻ പല ചെലവ് കുറഞ്ഞ വീടുകളും നിർമിക്കാൻ ഉപയോഗിച്ചിരുന്ന ലൈറ്റ് വെയ്റ്റ് എയറേറ്റഡ് കോൺക്രീറ്റ് ബ്ലോക്കുകളാണ് സ്വന്തം വീടിനും ഉപയോഗിച്ചത്. 20:20 ആണ് ഒരു കട്ടയുടെ വലിപ്പം. മിനുസമുള്ള പ്രതലമായതിനാൽ നേരിട്ട് പുട്ടി ചെയ്ത് പെയിന്റ് ചെയ്യാം. പ്ലാസ്റ്ററിങ് വേണ്ട. പിന്നെ കുട്ടനാട് പോലെ മണ്ണിനു ഉറപ്പില്ലാത്ത സ്ഥലമായതിനാൽ വീടിന്റെ ഭാരം കുറയ്ക്കാനും ഇത് സഹായകരമായി. എക്സ്പോസ്ഡ് ബ്രിക്ക് ക്ലാഡിങ്ങും വൈറ്റ് വാഷും കൂടി നൽകിയതോടെ  വീടിനു ഒരു ചന്തം കൈവന്നു. 

renovated-home-kuttanad-dine-hall

കുടുസുമുറികളായിരുന്നു പഴയ വീടിന്റെ പോരായ്മ. ഇതിനു പരിഹാരമായി പഴയ ഒരു മുറിയെ ഊണുമുറിയും തുറന്ന അടുക്കളയുമാക്കി മാറ്റി. നിലവിലുണ്ടായിരുന്ന മൂന്ന് മുറികളും അതേപടി നിലനിർത്തി. അതിന്റെ മുന്നിലായി സിറ്റൗട്ട്, ലിവിങ്, രണ്ടു കിടപ്പുമുറികൾ എന്നിവ കൂട്ടിച്ചേർത്തു.  സ്വീകരണമുറിയിലെ ഫർണിച്ചറും കിടപ്പുമുറിയിലെ കട്ടിലുമെല്ലാം ഇൻബിൽറ്റ് ശൈലിയിൽ ഒരുക്കിയത് ചെലവ് ചുരുക്കാൻ സഹായകരമായി.

renovated-home-kuttanad-courtyard

കോർട്യാർഡാണ്‌ വീടിന്റെ ശ്രദ്ധാകേന്ദ്രം. ഇതിന്റെ തുറന്ന റൂഫിലൂടെ കാറ്റും വെളിച്ചവും വീടിനുള്ളിലേക്ക് വിരുന്നെത്തുന്നു. ഇതിന്റെ ഒരു വശത്തെ ചുവരിൽ ടെറാക്കോട്ട ജാളി വർക്കുകൾ നൽകി.

kuttnad-house-courtyard-top-view

കിടപ്പുമുറികളിൽ അത്യാവശ്യ സൗകര്യങ്ങൾ മാത്രം നൽകി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് നൽകിയിട്ടുണ്ട്. അലുമിനിയം ഫാബ്രിക്കേഷൻ ചെയ്താണ് കിച്ചൻ ക്യാബിനറ്റും മുറിയിലെ വാഡ്രോബും ഒരുക്കിയത്.

renovated-home-kuttanad-bed

അങ്ങനെ 400 ചതുരശ്രയടിയുടെ പോരായ്മയിൽ നിന്ന് 1400 ചതുരശ്രയടിയുടെ സൗകര്യങ്ങളിലേക്ക് വീട് പ്രൊമോഷൻ നേടി. എല്ലാവിധ പണികളും ചേർത്ത് ചെലവായത് 24 ലക്ഷം രൂപയാണ്. വേണമെങ്കിൽ ഒരു 20 ലക്ഷത്തിൽ താഴെ ചെലവ് നിർത്താമായിരുന്നു. ഫർണിഷിങ്ങിന് ( വയറിങ്, പ്ലംബിങ്) ഉപയോഗിച്ച സാമഗ്രികളിൽ വിട്ടുവീഴ്ച ചെയ്യാഞ്ഞത് കൊണ്ടാണ് ചെലവ് അധികരിച്ചത്. പലരും അതിൽ ലഭിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ ദീർഘകാലാടിസ്ഥാനത്തിൽ അത് ഇരട്ടിപ്പണി ആകും.

renovated-home-kuttanad

 

renovated-home-kuttanad-sitout

ചെലവ് കുറച്ച ഘടകങ്ങൾ

renovated-home-kuttanad-living

ചുമരുകളുടെ നിർമ്മാണത്തിന് ലൈറ്റ് വെയ്റ്റ് എയറേറ്റഡ് കോൺക്രീറ്റ് ബ്ലോക്കുകൾ ഉപയോഗിച്ചു. പെയിന്റ്, പ്ലാസ്റ്ററിങ് ചെലവ് ലാഭിച്ചു.

തടിയുടെ ഉപയോഗം കുറച്ചു. പഴയ വീട്ടിലെ തടി പുനരുപയോഗിച്ചു. കബോർഡ്, ജനാലകൾ എന്നിവ പൗഡർ കോട്ടഡ് സ്റ്റീലിൽ ഒരുക്കി.

ചെറിയ മിനുക്കുപണികൾ വീട്ടുകാർ സ്വയം ചെയ്തു.

kuttanad-renovation-plan

ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റ് പോയിന്റുകൾ നേരിട്ട് നൽകി.

 

Project facts

Location- Kuttanad, Alappuzha

Area- 400 SFT (old)

      1400 SFT (new)

Owner& Designer- Renjith Raveendran

Thoughtline Designers, Kuttanad

Mob- 94963 27132

Budget- 25 Lakhs

Completion year- 2019

 

English Summary: Cost Effective House Renovation Ideas- A Kuttanad Model

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com