ADVERTISEMENT

പ്രധാന വാതിൽ മുതൽ കൗതുകങ്ങൾ  തുടങ്ങുന്നു എന്നതാണ്  ദിനേഷ് - നിഷ ദമ്പതികളുടെ ഈ ഫ്ളാറ്റിനെ വിസ്മയമാക്കുന്നത്. കണ്ണൂർ കക്കാടാണ് ഈ ഫ്ലാറ്റ്.  പ്രവാസികളാണ് വീട്ടുടമസ്ഥർ. അതുകൊണ്ട് വിദേശജീവിതശീലങ്ങൾക്കിണങ്ങിയ രീതിയിൽ ഫ്ളാറ്റ് ഡിസൈൻ ചെയ്യണമെന്നായിരുന്നു ഉടമസ്ഥന്റെ ആവശ്യം.

കൗതുകം നിറയും ഇന്റീരിയർ

utility-flat-kannur-living

ബിൽഡർ നൽകിയ ഫ്ളാറ്റിനെ അടിമുടി മാറ്റി വീട്ടുടമസ്ഥരുടെ ജീവിതശൈലിക്കിണങ്ങുന്ന രീതിയിൽ പുനരാവിഷ്കരിച്ചു. 1300 ചതുരശ്രയടി വിസ്തീർണത്തിലാണ് ഫ്ളാറ്റിലെ  അകത്തള സൗകര്യങ്ങൾ. ഫോയർ, ലിവിങ്,ഡൈനിങ്, ഫാമിലി ലിവിങ് കം ബെഡ്റൂം, കിച്ചൻ, 2 കിടപ്പുമുറി എന്നിവയാണ് ഇന്റീരിയറിൽ ഉൾപ്പെടുന്നത്.

സോളിഡ് വുഡിൽ തന്നെ പ്രധാനവാതിൽ തീർക്കുന്ന പതിവിനു വിപരീതമായി ഫ്ളെഷ് ഡോറാണ് ഇവിടെ നൽകിയത്. ഇരുവശത്തും പ്ലൈവുഡ്  പാനലിങ് നൽകി പ്ലെയിനാക്കി ഇട്ടിരിക്കുന്നതാണ് ഫ്ളെഷ് ഡോർ. കൊത്തുപണികളുടെ ആധിക്യമില്ല എന്നതും ചെലവ് കുറവാണ് എന്നതുമാണ് ഇതിന്റെ നേട്ടം. ഇന്റീരിയറിൽ പുലർത്തിയിരിക്കുന്ന മിനിമലിസ്റ്റിക് ശൈലിക്ക് തുടക്കം കുറിക്കുന്നത് ഇവിടെ നിന്നുമാണ്. ഫോയറിലെഇലക്ട്രിക്കൽ ഡി. ബി. കവർചെയ്ത് ഷൂറാക്ക് തീർത്തു. സീലിങിൽ മൾട്ടിവുഡിൽ സി. എൻ. സി കട്ടിങ് ചെയ്താണ് ലൈറ്റ് ബോക്സ്  തീർത്തിരിക്കുന്നത്. ഡിജിറ്റൽ  വിട്രിഫൈഡ് ടൈൽ കൊണ്ടാണ് ഫ്ളോറിങ്.

 

utility-flat-kannur-sitting-JPG

ഓപ്പൺ നയം

ലിവിങ്- ഡൈനിങ് ഒരുമിച്ചാണ്. L ഷേപ്പിലുള്ള സോഫയാണ് ലിവിങ്-ഡൈനിങ് തമ്മിൽ വേർതിരിക്കുന്നത്. ഫാബ്രിക്കിലാണ് അപ്ഹോൾസ്റ്ററി ചെയ്തിരിക്കുന്നത്. കർട്ടൺ പോക്കറ്റോടുകൂടിയതാണ് റോളർ ബ്ലൈൻഡ്. സീലിങിൽ കൺസീൽ ചെയ്ത് വയ്ക്കാവുന്നതാണ് ഇത്തരം കർട്ടനുകൾ.

utility-flat-kannur-dine-JPG

ജിപ്സം കൊണ്ടാണ് സീലിങ്. ഇതിൽ പ്രൊഫൈൽ ലൈറ്റും നൽകിയിട്ടുണ്ട്. സ്വീകരണമുറിയിൽ വോൾ പാനലിങ് ചെയ്ത് അതിലാണ് ടിവി യൂണിറ്റ്. ഇന്റീരിയറിൽ  മുഴുവനും സ്പീക്കർ സംവിധാനമുണ്ട്. എല്ലാ മുറിയിലും പ്രത്യേകം വോളിയം കൺട്രോളും നൽകിയിട്ടുണ്ട്.

utility-flat-kannur-counter-JPG

റോസ് വുഡിലാണ് ഡൈനിങ് ടേബിൾ  തീർത്തിരിക്കുന്നത്. കൂടുതൽ ആളുകൾക്ക് ആഹാരം കഴിക്കാനുണ്ടെങ്കിൽ ഡൈനിങ് ടേബിൾ വലുതാക്കിമാറ്റാവുന്നതാണ്. സമീപം ക്രോക്കറി ഷെൽഫ് നൽകി. ക്രോക്കറി ഷെൽഫ് തയ്യറാക്കിയിരിക്കുന്നത് പ്ലൈവുഡ് ലാമിനേറ്റ് ഫിനിഷിലാണ്. ബാർകൗണ്ടറായിട്ട് ഉപയോഗിക്കാൻ കഴിയും വിധത്തിലാണ് ഷെൽഫിന്റെ ഡിഡൈൻ. 

utility-flat-kannur-kitchen-JPG

വിശാലമാണ് ഇവിടുത്തെ കിച്ചൻ. മറൈൻ പ്ലൈവുഡിൽ വാൾനട്ട് വുഡിന്റെ ലാമിനേറ്റ് ഫിനിഷ് നൽകിയാണ് ക്യാബിനറ്റ് തീർത്തത്. വർക് ടോപ്പ് കൊറിയൻ സ്റ്റോൺ ആണ്. ഭിത്തിയിൽ ടൈലും സാന്റ്സ്റ്റോണും ക്ലാഡ് ചെയ്ത് ഭംഗിയാക്കിയിട്ടുണ്ട്. ഫാമിലി ഡൈനിങും കിച്ചന്റെ ഭാഗമാണ്. കിച്ചന് അനുബന്ധമായി വർക്കേരിയയുമുണ്ട്.

 

utility-flat-kannur-bed-JPG

മൾട്ടിപർപ്പസ് റൂം

ആധുനിക സൗകര്യങ്ങൾ എല്ലാം തികഞ്ഞതാണ് കിടപ്പുമുറികൾ. മാസ്റ്റർ ബെഡ്‌റൂമിൽ ഹെഡ്ബോർഡിനു ലെതർ ക്ലാഡിങ് നൽകി. പ്ലൈവുഡ്, ലാമിനേറ്റ് ഫിനിഷിലാണ് വാഡ്രോബുകൾ. വിൻഡോ സീറ്റിങ്ങും  പൗഡർ സ്പേസുമൊക്കെ ബെഡ്റൂമിനെ കൂടുതൽ  ഉപയുക്തമാക്കുന്നു. മൂന്നു കിടപ്പുമുറിയാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. അതിലൊരെണ്ണമാണ് കൺവെർട്ടബിൾ ബെഡ്റും കം ഹോം തിയറ്ററാക്കി മാറ്റിയിരിക്കുന്നത്.  കൂടുതൽ  അതിഥികൾ ഉണ്ടെങ്കിൽ വീണ്ടും കിടപ്പുമുറിയുമാക്കാം. പൂജസ്പേസും, കുട്ടികളുടെ പഠനമുറിയും ഇതുതന്നെയാണ്. 

ഫ്ലാറ്റുകളിൽ വീട് ഒരുക്കുമ്പോൾ പ്രധാന പ്രശ്നം സ്ഥലപരിമിതിയാണ്. എന്നാൽ മൾട്ടിപർപ്പസ് ഫർണീച്ചറുകളിലൂടെ ഉള്ള സ്ഥലം പരമാവധി ഉപയുക്തമാക്കാൻ കഴിഞ്ഞതാണ് ഈ ഫ്ലാറ്റിന്റെ വിജയമന്ത്രം. മിനിമലിസത്തിനു പ്രാധാന്യം നൽകി ഒരുക്കിയ ഫ്ലാറ്റും ഇന്റീരിയറും അനുകരണീയമാകുന്നതും അതുകൊണ്ടാണ്.

 

Project Facts

Location- Kakkad, Kannur 

Area- 1300 SFT

Owner- Dinesh- Nisha Dinesh

Designer- Amesh K, Nijeesh Rajan, Sukesh P

Ph:7560922579

Content Summary: Flat Interior Design Trends; Apartment Interior Plans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com